Featured Health

പ്രോസസ്സ്ഡ് ഫുഡ്ഹൃദയത്തിന് പണിയാകുമോ? ദിവസവും 100 ഗ്രാം കഴിച്ചാല്‍ അപകടസാധ്യത 14% അധികം!

പാക്കറ്റ് ലഘുഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, സംസ്‌കരിച്ച മാംസങ്ങൾ, റെഡി-ടു-ഈറ്റ് വിഭവങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള അൾട്രാ-പ്രൊസസ്ഡ് ഭക്ഷണങ്ങൾ (Ultra-Processed Foods – UPF) ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിന്റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്. എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതും ദീർഘകാലം കേടു കൂടാതെ ഇരിക്കും എന്നതുമാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടുക മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ‘ഫാമിലി മെഡിസിൻ ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത്’ എന്ന ജേണലിൽ Read More…

Featured Healthy Food

ആരോഗ്യത്തിന് നെയ്യ് നല്ലതാണ്, പക്ഷേ… ഹൃദയം അപകടത്തിലാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഇന്ത്യൻ അടുക്കളകളിൽ നെയ്യ് കേവലമൊരു പാചകക്കൂട്ടല്ല, മറിച്ച് നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. ദിവസേന മധുരപലഹാരങ്ങളിലും, ചൂട് റൊട്ടിയിലുമെല്ലാം സുഗന്ധവും രുചിയും കൂട്ടാൻ നെയ്യ് ധാരാളമായി ഉപയോഗിക്കാറുണ്ട്. മുതിർന്നവരും അമ്മമാരുമെല്ലാം നെയ്യ് ആരോഗ്യത്തിന് നല്ലതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഈ വിശ്വാസവും, അളവില്ലാത്ത ഉപയോഗവുമാണ് പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആയുർവേദത്തിലും മറ്റും നെയ്യിന് വലിയ സ്ഥാനമുണ്ട്. എന്നാൽ ഇതിന്റെ പോഷകഗുണങ്ങൾ പരിശോധിച്ചാൽ ഏകദേശം 62 ശതമാനവും പൂരിത കൊഴുപ്പ് (Saturated fat) അടങ്ങിയിട്ടുണ്ടെന്ന് കാണാം. 100 ഗ്രാം Read More…

Featured Healthy Food

പ്രമേഹം മുതൽ കുടലിന്റെ ആരോഗ്യം വരെ, അത്ഭുതഗുണങ്ങളുള്ള വെണ്ടയ്ക്ക! എന്നാല്‍ ഈ രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടണം

അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. പെട്ടെന്ന് പാകം ചെയ്യാൻ കഴിയുന്നതും ദിവസേനയുള്ള ഭക്ഷണത്തിന് അനുയോജ്യവുമായ വെണ്ടയ്ക്ക രുചിയിൽ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും മുൻപന്തിയിലാണ്. ശരീരത്തിന് ആവശ്യമായ നാരുകൾ, വൈറ്റമിനുകൾ, മിനറലുകൾ, മറ്റ് സസ്യ ഘടകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഇത്. എന്നാൽ വെണ്ടയ്ക്ക വറുത്തു കഴിക്കുന്നത് അതിലെ പോഷകഗുണങ്ങൾ കുറയ്ക്കാൻ ഇടയാക്കും. അതിനാൽ മിതമായ രീതിയിൽ പാകം ചെയ്തു കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. പ്രശസ്ത ലൈഫ് സ്റ്റൈൽ വിദഗ്ദ്ധനായ ലൂക്ക് കുട്ടീഞ്ഞോ വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് Read More…

Healthy Food

ആരോഗ്യത്തിന് ‘വില്ലൻ’ എന്ന് കരുതിയ 5 ഭക്ഷണങ്ങൾ; സത്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

അൺഹെൽത്തി എന്ന് നമ്മൾ തെറ്റിദ്ധരിക്കാറുള്ള ചില ഭക്ഷണങ്ങളുണ്ട്. കാലങ്ങളായി ആളുകൾ മോശമെന്ന് കരുതുന്ന ചില ഭക്ഷണങ്ങൾ യഥാർത്ഥത്തിൽ ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതമായ ഉപയോഗം കൊണ്ടോ തെറ്റായ ധാരണകൾ കൊണ്ടോ ആണ് ഇത്തരം ഭക്ഷണങ്ങൾക്ക് മോശം പേര് വന്നത്. അത്തരത്തിൽ ആരോഗ്യത്തിന് ദോഷകരമാണെന്ന് കരുതപ്പെടുന്ന, എന്നാൽ രഹസ്യമായി വൻ ആരോഗ്യഗുണങ്ങൾ നൽകുന്ന അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് അറിയാം. ആദ്യത്തേത് ഡാർക്ക് ചോക്ലേറ്റാണ്. ഇത് വെറുമൊരു മധുരപലഹാരം മാത്രമല്ല. ആന്റിഓക്സിഡന്റുകളും വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡുകളും ഇതിൽ ധാരാളമുണ്ട്. ഇത് Read More…

Featured Healthy Food

കൊഴുപ്പുള്ള മീനുകൾ കഴിച്ചാല്‍ വൃക്കരോഗങ്ങളെ തടയാൻ കഴിയു​മോ? മീൻ പ്രിയർക്കായി ഇതാ ഒരു നല്ല വാർത്ത!

കൊഴുപ്പടങ്ങിയ മൽസ്യങ്ങൾ (ഫാറ്റി ഫിഷ്) ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കറിയാം, എന്നാൽ അവ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, അത്യാവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഫാറ്റി ഫിഷ് സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. സാൽമൺ, മത്തി , ട്രൗട്ട്, ട്യൂണ തുടങ്ങിയ മൽസ്യങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ദ്ധർ Read More…

Featured Health

ദിവസവും കുറച്ച് ഞാവൽപ്പഴം കഴിച്ചാൽ കരളിലെ വിഷാംശങ്ങൾ പമ്പകടക്കും! പക്ഷേ അളവ് കൂടിയാൽ പണികിട്ടും

വേനൽക്കാലത്ത് ധാരാളമായി ലഭിക്കുന്ന പർപ്പിൾ നിറത്തിലുള്ള ഒരു പഴമാണ് ഞാവൽപ്പഴം. പെട്ടെന്ന് കേടാകുന്ന ഫലമാണെങ്കിലും വേനൽക്കാല ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ഏറ്റവും അനുയോജ്യമാണിത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മാത്രമല്ല, കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഞാവൽപ്പഴത്തിന് കരളിനെ സംരക്ഷിക്കാനുള്ള (Hepatoprotective) ശേഷിയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതായത്, വിഷാംശങ്ങളിൽ നിന്നും ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും കരളിനെ സംരക്ഷിക്കാൻ ഇതിന് സാധിക്കും. നിലവിൽ ഇന്ത്യയിൽ എല്ലാ പ്രായത്തിലുള്ളവരിലും ഫാറ്റി ലിവർ രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കരളിന്റെ സുഗമമായ പ്രവർത്തനത്തിന് Read More…