Health

നോണ്‍സ്റ്റിക് പാത്രത്തിലെ പാചകം ആരോഗ്യകരമല്ലേ? ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബംതന്നെ രോഗികളാകാം

പാചകത്തെ സ്‌നേഹിക്കുന്ന വീട്ടമ്മമാര്‍ക്ക് ഇന്ന് അടുക്കളയില്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒഴിച്ചു കൂടാനാവില്ല. എണ്ണ ഇല്ലാതെയോ എണ്ണ കുറച്ച് ഉപയോഗിച്ചോ പാചകം ചെയ്യാമെന്നതാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍ പ്രിയങ്കരമാകാന്‍ കാരണം. എണ്ണ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍നിന്ന് അകന്നു നില്‍ക്കാമെന്ന ധാരണയും ഇതിനു പിന്നിലുണ്ട്. അതിനാല്‍ ആധുനിക പാചകത്തില്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞു. ചീനച്ചട്ടിയായും തവയായും കലമായും ഒന്നിലധികം നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഇന്ന് മിക്ക വീടുകളിലുമുണ്ട്. ഇവയുടെ വിവിധതരം ശ്രേണികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വില്ലന്‍ പരിവേഷം ഭക്ഷണം Read More…

Featured Healthy Food

അമിത വണ്ണം കുറയ്ക്കും, സമ്പൂര്‍ണ ആരോഗ്യം, നാടന്‍ പയര്‍ നിസ്സാരക്കാരനല്ല

പച്ചപ്പയര്‍, അച്ചിങ്ങ പയര്‍ തുടങ്ങിയ പേരുകളില്‍ വീട്ടുമുറ്റത്ത്‌ ഉണ്ടാക്കുന്ന പച്ച തണ്ടോടുകൂടി വള്ളിയിലുണ്ടാകുന്ന പയര്‍ വിവിധ കറിക്കൂട്ടായി ഉപയോഗിക്കുന്നു. ലളിതവും വ്യത്യസ്‌തവുമായ കറിക്കൂട്ടുകള്‍ പച്ചപ്പയര്‍ കൊണ്ട്‌ തയാറാക്കാമെന്നതിനെക്കുറിച്ച്‌ മലയാളിയോട്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. ഓലന്‍, എരിശേരി, അവിയല്‍ തുടങ്ങിയ സദ്യവട്ടങ്ങളിലും മെഴുക്ക്‌പുരട്ടി, പയറുപ്പേരി, പയര്‍ തോരന്‍ തുടങ്ങിയ പേരില്‍ നിത്യേന പയര്‍ നമ്മുടെ തീന്‍ മേശപ്പുറത്തെത്തുന്നു. താരതമ്യേന വിലക്കുറവും ലഭ്യതയും പച്ചപ്പയര്‍ പണക്കാരന്റെയും സാധാരണക്കാരന്റെയും അടുക്കളയിലെ പ്രിയങ്കരനായി മാറുന്നു. അമിത വണ്ണം കുറയ്‌ക്കാന്‍ പച്ചപ്പയര്‍ ഒരോ ഇഞ്ച്‌ നീളത്തില്‍ Read More…

Health

ഗ്യാസ്‌ട്രബിള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഭക്ഷണക്രമം ഇങ്ങനെയാക്കി നോക്കൂ

ഏതുപ്രായക്കാരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്‌ ഗ്യാസ്‌ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാസ്‌ട്രബിളിനു മുഖ്യകാരണം നമ്മുടെ ആഹാരരീതിതന്നെയാണ്‌. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാവും. നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര്‍ രസവുമായി ചേര്‍ന്നാണു നടക്കുന്നത്‌. നന്നായി ചവയ്‌ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര്‍ ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഇരുന്ന്‌ ഭക്ഷണം കഴിക്കുക എന്നത്‌ ഏറെ പ്രധാനമാണ്‌. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്‌. Read More…

Healthy Food

മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാ​ക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ ?

കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ടത് അമ്മമാര്‍ക്കാണ്. കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങള്‍ മുലപ്പാലിലുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉള്‍പ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ഹെര്‍ബല്‍ സപ്ലിമെന്റ് – ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷകരമായി ബാധിക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ Read More…

Healthy Food

പ്രമേഹരോഗികള്‍ക്കുള്ള ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഫൈബറും പ്രോട്ടീനും അടങ്ങിയ ആഹാരങ്ങള്‍ ഇതാ

ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഭക്ഷണവിഭവങ്ങളെ കുറിച്ച് അറിയാം…

Healthy Food

കൊളസ്‌ട്രോളിനെ പേടിച്ച്‌ നാം ഒഴിവാക്കും, വിദേശീയരുടെ ഭക്ഷണക്രമത്തില്‍ മുമ്പില്‍- ബദാം കഴിക്കാമോ?

ബദാം രുചിയും ഗുണവും ഒരുപോലെ അടങ്ങിയ പരിപ്പു വര്‍ഗമാണ്. കൊളസ്‌ട്രോളിനെ പേടിച്ച്‌ പലരും ഇതിനെ ഒഴിവാക്കാറാണു പതിവ്‌.എന്നാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക്‌ ഇവയെ തടയാന്‍ ബദാം ഉത്തമമാണ്‌. കണ്ണുകളുടെ ആരോഗ്യത്തിനും ബദാം ഉത്തമമാണ്‌. ഒരു ബദാം വീതം ദിവസവും കഴിക്കുന്നത്‌ ഭാവിയില്‍ ഉണ്ടായേക്കാവുന്ന കണ്ണു രോഗങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ സഹായിക്കും. കൊച്ചു കുട്ടികള്‍ക്ക്‌ പാലില്‍ അരച്ചു ചേര്‍ത്ത്‌ ബദാം കൊടുക്കാവുന്നതാണ്‌. വിളര്‍ച്ചയെ അകറ്റി ഉന്മേഷം പ്രദാനം ചെയ്യാനും രക്‌ത ശുദ്ധീകരണത്തിലും ബദാം മുന്നില്‍ തന്നെ.ഇന്ത്യയില്‍ പഞ്ചാബിലും കാശ്‌മീരിലുമാണ്‌ ബദാം Read More…

Healthy Food

ഈ ജ്യൂസുകള്‍ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്നു

ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥയെ അനീമിയ എന്ന് വിളിക്കുന്നു. ഇത് പോഷകങ്ങളുടെ (ഇരുമ്പ്, ചില വിറ്റാമിനുകള്‍) അപര്യാപ്തത, രക്തവാര്‍ച്ച, ചില രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഉണ്ടാകാം. എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍ അറിഞ്ഞിരിക്കാം. മാതളം ജ്യൂസ് – മാതളം ജ്യൂസും ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന Read More…