Sports

റിയാൻ പരാഗ് കുടുങ്ങിയ ‘വേപ്പിങ്’ അത്ര നിസ്സാരമല്ല! കാത്തിരിക്കുന്നത് മാരക ആരോഗ്യപ്രശ്നങ്ങൾ

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ റിയാൻ പരാഗ് ഡ്രെസ്സിംഗ് റൂമിലിരുന്ന് ‘വേപ്പിംഗ്’ നടത്തുന്ന വീഡിയോ പുറത്തുവന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ ലൈവ് ക്യാമറയിലാണ് താരം ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് പതിഞ്ഞത്. ഇന്ത്യൻ സ്റ്റേഡിയങ്ങളിലെ ഡ്രെസ്സിംഗ് റൂമുകളിലും ഡഗ്ഔട്ടുകളിലും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, 2019-ലെ നിയമപ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകളുടെ നിർമ്മാണവും വിതരണവും ഉപയോഗവും പൂർണ്ണമായും നിരോധിച്ചതുമാണ്. നിയമലംഘനം നടത്തിയാൽ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സാധാരണ സിഗരറ്റിനേക്കാൾ സുരക്ഷിതമാണ് Read More…

Health

രസഗുള കഴിച്ചതിന് പിന്നാലെ ശരീരം തളർന്നു! യുവാക്കളെ ബാധിക്കുന്ന ഈ തളർച്ചയ്ക്ക് പിന്നിലെ കാരണമെന്ത്?

രസഗുള കഴിച്ചതിന് പിന്നാലെ തളർച്ചയോ? യുവാക്കളിൽ കണ്ടുവരുന്ന ‘ഹൈപ്പോകലീമിക് പീരിയോഡിക് പാരാലിസിസ്’ എന്ന അവസ്ഥയെക്കുറിച്ച് ഡോക്ടർമാരുടെ മുന്നറിയിപ്പ്. 35 വയസ്സുകാരനായ രവി അഞ്ചാറ് രസഗുളകൾ കഴിച്ചതിന് പിന്നാലെ കൈകാലുകൾക്ക് പെട്ടെന്ന് തളർച്ച അനുഭവപ്പെടുകയും അത് പക്ഷാഘാതം പോലെയാവുകയും ചെയ്തു. കഴിഞ്ഞ ആറുമാസത്തിനിടെ മൂന്ന് തവണയാണ് ഇദ്ദേഹത്തിന് ഇത്തരത്തിൽ സംഭവിച്ചത്. ആദ്യത്തെ രണ്ടുതവണയും കല്യാണവീടുകളിൽ നിന്നായിരുന്നു ഇത് സംഭവിച്ചത് എന്നതിനാൽ ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണെന്ന് കരുതി അദ്ദേഹം അത് അവഗണിച്ചു. എന്നാൽ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ Read More…

Featured Healthy Food

മസിൽ പെരുപ്പിക്കാൻ വാങ്ങുന്നത് വിഷമോ? ’70 ശതമാനം പ്രോട്ടീൻ പൗഡറുകളും വ്യാജം’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ

ഇന്ത്യയിൽ വിൽക്കപ്പെടുന്ന പ്രമുഖ പ്രോട്ടീൻ പൗഡറുകളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് മുന്നറിയിപ്പുമായി ഹൈദരാബാദിലെ ഡോക്ടർ പൂജ റെഡി രംഗത്തെത്തി. രാജ്യത്തെ മുൻനിരയിലുള്ള 36 പ്രോട്ടീൻ സപ്ലിമെന്റുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനം ചൂണ്ടിക്കാട്ടിക്കൊണ്ട്, വിപണിയിലുള്ള 70 ശതമാനം പ്രോട്ടീൻ പൗഡറുകളും വ്യാജമാണെന്ന് ഡോക്ടർ ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. ഇവയിൽ പലതും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയവയാണെന്നും ചിലതിൽ ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അവർ പറയുന്നു. പരിശോധിച്ചതിൽ 70 ശതമാനം ഉൽപ്പന്നങ്ങളിലും പോഷകങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. അതിലും ഭയാനകമായ കാര്യം, Read More…

Health Lifestyle

ലിക്വിഡ് സോപ്പിലെ വിഷം പ്ലേറ്റിലൂടെ വയറ്റിലേക്ക്; മുന്നറിയിപ്പുമായി ഡോക്ടർ, ഡിഷ് വാഷ് ലിക്വിഡ് ഉപേക്ഷിക്കേണ്ട സമയമായോ?

നമ്മുടെ അടുക്കളകളിൽ ദിവസവും ഉപയോഗിക്കുന്ന ഡിഷ്വാഷ് ലിക്വിഡുകൾ അഥവാ പാത്രം കഴുകുന്ന ലായനികൾ അത്ര നിഷ്കളങ്കമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുംബൈയിലെ പ്രമുഖ ഡോക്ടറായ മനൻ വോറ. നാം ആഹാരം കഴിക്കുന്ന പാത്രങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഈ ലായനികൾ അടുക്കളയിലെ ഏറ്റവും വിഷാംശമുള്ള വസ്തുവാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ‘ഐസോത്തിയാസോളിനോൺസ്’ പോലുള്ള രാസവസ്തുക്കൾ ചർമ്മത്തിന് അലർജിയുണ്ടാക്കാൻ കാരണമായേക്കാം. പലപ്പോഴും പാത്രങ്ങൾ കഴുകിക്കഴിഞ്ഞാലും ഈ ലായനിയുടെ നേർത്ത അംശം അവയിൽ അവശേഷിക്കാറുണ്ട്. Read More…

Featured Health

ഷുഗർ കുറയ്ക്കും, പക്ഷേ തലച്ചോറിന് ഭീഷണിയോ? മെറ്റ്‌ഫോമിൻ ഉപയോഗിക്കുന്നവർ ജാഗ്രതൈ!

പതിറ്റാണ്ടുകളായി ടൈപ്പ് 2 പ്രമേഹത്തിനുള്ള ഏറ്റവും മികച്ച മരുന്നായി ലോകമെമ്പാടുമുള്ള ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒന്നാണ് മെറ്റ്‌ഫോർമിൻ . കുറഞ്ഞ ചിലവും പാർശ്വഫലങ്ങൾ കുറവാണെന്നതുമാണ് ഇതിന്റെ പ്രത്യേകത. എന്നാൽ മെറ്റ്‌ഫോർമിനെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മെറ്റ്‌ഫോർമിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങളെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നും പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. മിക്ക പ്രമേഹ മരുന്നുകളും കരൾ അല്ലെങ്കിൽ പാൻക്രിയാസ് എന്നിവയിലാണ് പ്രവർത്തിക്കാറുള്ളത്. എന്നാൽ മെറ്റ്‌ഫോർമിൻ തലച്ചോറിലെ ഹൈപ്പോതലാമസിലെ നാഡീവ്യൂഹങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന കണ്ടെത്തൽ Read More…

Health

പല്ല് തേപ്പിലും ‘പണി’ കിട്ടാം! നിങ്ങളുടെ പേസ്റ്റ് വായുടെ ആരോഗ്യത്തിന് വില്ലനാകുന്നുണ്ടോ?

നമ്മുടെ വായുടെ ശുചിത്വത്തെക്കുറിച്ച് പറയുമ്പോൾ ബാക്ടീരിയകളെ നശിപ്പിക്കുക എന്നതിനാണ് നാം എപ്പോഴും മുൻഗണന നൽകുന്നത്. പേസ്റ്റും മൗത്ത് വാഷും ഉപയോഗിച്ച് വായ എത്രത്തോളം വൃത്തിയാക്കാമോ അത്രത്തോളം നല്ലതെന്നാണ് നമ്മുടെ ധാരണ. എന്നാൽ ഈ ധാരണ പകുതി മാത്രമേ ശരിയുള്ളൂ എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നമ്മുടെ വായിലെ എല്ലാ ബാക്ടീരിയകളും ദോഷകാരികളല്ല; ആരോഗ്യത്തിന് അത്യാവശ്യമായ ചില ‘നല്ല ബാക്ടീരിയകൾ’ കൂടി അവിടെയുണ്ട്. വായ എന്നത് വെറുമൊരു അഴുക്കുപുരണ്ട ഇടമല്ല, മറിച്ച് സൂക്ഷ്മജീവികൾ സന്തുലിതാവസ്ഥയിൽ കഴിയുന്ന ഒരു പരിസ്ഥിതി Read More…