Health

ദിവസവും കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഒപ്പം ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

പ്രഭാത ഭക്ഷണത്തിനോടൊപ്പം കാപ്പി കുടിക്കുന്നവര്‍ ഏറെയാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങളുമുണ്ട് കാപ്പിക്ക്. ഇന്‍ഫ്ളമേഷന്‍ തടയുകയും, ഓക്സീകരണ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്ന കാപ്പി, ടൈപ്പ് 2 പ്രമേഹവും കാന്‍സറും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. എന്നാല്‍ കാപ്പിയോടൊപ്പം എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും അവയുടെ ഏറ്റക്കുറച്ചിലുകള്‍. പ്രഭാതഭക്ഷണത്തോടൊപ്പം പഴങ്ങളും ഒപ്പം കാപ്പിയും കുടിക്കാറുണ്ട് പലരും. എന്നാല്‍ കാപ്പിയോടൊപ്പം ഓറഞ്ചോ ഗ്രേപ്പ് ഫ്രൂട്ടോ കഴിക്കുമ്പോള്‍ ദഹനപ്രശനങ്ങള്‍ ഉണ്ടാകും. ഓക്കാനം, വയറു കമ്പിക്കൽ, നെഞ്ചെരിച്ചിൽ എന്നിവ ഇതുമൂലം ഉണ്ടാകും. ആദ്യം പഴങ്ങള്‍ കഴിക്കാനായി Read More…

Health

പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് കുടിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും; എങ്ങനെയെന്നറിയേണ്ടേ ?

പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ ബാധിക്കുന്ന ഭീഷണിയായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം മാറിയിരിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്ന ഈ മൈക്രോപ്ലാസ്റ്റിക് മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു. മൈക്രോപ്ലാസ്റ്റിക്സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, വെള്ളമോ പാനീയങ്ങ​ളോ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് കുടിക്കുമ്പോള്‍ രക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് പ്രവേശിക്കുന്നത് മൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. ഓസ്ട്രിയയിലെ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് സുപ്രധാനമായ കണ്ടെത്തലുകള്‍. ഗവേഷകര്‍ പഠനത്തില്‍ പങ്കെടത്തവര്‍ക്ക് പ്ലാസ്റ്റിക് Read More…

Health

വിമാനയാത്രക്കിടെ മദ്യപിക്കുന്നവരുടെ ശ്രദ്ധക്ക്! പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍

വിരസതയകറ്റാനും പേടികൊണ്ടും വിമാനയാത്രക്കിടെ മദ്യപിക്കുന്നവര്‍ ധാരളമാണ്. എന്നാല്‍ വിമാനത്തിലിരുന്ന് മദ്യപിക്കുന്നത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഭൂമിയില്‍ നിന്ന് 30000 അടി ഉയരത്തില്‍ പറക്കുമ്പോല്‍ ശരീരം മദ്യവുമായി പ്രതിപ്രവര്‍ത്തിക്കുന്ന രീതിയാണത്രേ ഈ കുഴപ്പത്തിന് പിന്നില്‍. ഉത്കണ്ഠ, ആക്രമവാസന, ഓക്കാനം, വരണ്ട കണ്ണുകള്‍, അപകടമായ ലൈംഗിക പെരുമാറ്റം തുടങ്ങിയവ ഉണ്ടാകാനായി സാധ്യത അധികമാണ്. മുഖത്തെ കോശങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് നീര് വച്ചത്പോലെ മുഖം വീര്‍ക്കാനും മദ്യപാനം കാരണമാകുന്നുണ്ട്. അതിന് പുറമേ രണ്ട് പെഗ്ഗ് അകത്ത് ചെന്ന് Read More…

Lifestyle

ആരോഗ്യമുള്ള ചര്‍മത്തിനായി ഒരു ദിവസം എത്ര തവണ മുഖം കഴുകണം? വിദ്ഗധര്‍ പറയുന്നത് ഇങ്ങനെ

ദിവസത്തില്‍ ഒരു തവണയെങ്കിലും മുഖം കഴികാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ഒരു ദിവസം എത്ര തവണ മുഖം കഴുകണമെന്നതിനെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ നിങ്ങള്‍ക്ക് അറിയാമോ? മുഖം വൃത്തിയായി ഇരിക്കാനാണ് നമ്മള്‍ മുഖം കഴുകുന്നതെങ്കിലും അധികമായി മുഖം കഴുകിയാല്‍ അത് നമ്മുടെ ചര്‍മ്മത്തിനെ മോശമായി ബാധിച്ചേക്കാം. മുഖം അമിതമായി കഴുകുന്നതിലൂടെ മുഖത്തിലുള്ള സ്വാഭാവികമായി എണ്ണമയം പോകാന്‍ കാരണമായേക്കാം. അതിനോടൊപ്പം തന്നെ ചൊറിച്ചിലിനും വരണ്ടതാക്കാനും കാരണമാകും. എന്ന് കരുതി മുഖം ഒരിക്കലും കഴുകാതെയിരിക്കാനും പാടില്ല. ദിവസവും രാവിലെയും വൈകിട്ടും മുഖം Read More…

Lifestyle

നിങ്ങളു​ടെ ജീവിതശൈലിയില്‍ ഈ അഞ്ച്‌ തെറ്റുകളുണ്ടോ? പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിയ്ക്കില്ല

ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.

Health

വയര്‍ കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ദിവസവും ശീലിയ്ക്കാം

ശരീരഭാരം വളരെ പെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നതാണ് മിക്കവരും ചിന്തിയ്ക്കുന്നത്. ഇതിനായി ഏത് പരീക്ഷണവും നടത്തുന്നവരും ഉണ്ട്. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. വയറ്റില്‍ വന്നടിയുന്ന കൊഴുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്. മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് ഈ കൊഴുപ്പ്. ലിവര്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കാന്‍ കഴിയുന്ന ഒന്നാണിത്. തടി കുറയ്ക്കാന്‍ Read More…

Healthy Food

ചായയ്ക്ക് വെള്ളം തിളച്ച ശേഷമാണോ തേയിലപ്പൊടി ഇടുന്നത് ? ഇതൊരിക്കലും അറിയാതിരിക്കരുത്

അതിരാവിലെ തന്നെ കടുപ്പത്തില്‍ ഒരു ചായ ശീലമാക്കിയവരാണ് നമ്മളില്‍ അധികവും . അന്നത്തെ ദിവസം ഉന്മേഷകരമാക്കാന്‍ ആ ചായയ്ക്ക് സാധിക്കാറുമുണ്ട്.ചായയുടെ പരമവധി ഗുണം ശരീരത്തിന് ലഭിക്കുന്നതിനായി അത് എങ്ങനെ കുടിക്കണമെന്ന് അറിയാമോ? പാലക്കാരന്‍ അച്ചായന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനെ കുറിച്ച വന്ന രസകരമായ ഒരു പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു. ചായ ഉണ്ടാക്കുമ്പോള്‍ ചായപ്പൊടി വെള്ളം തിളച്ചതിന് ശേഷം ഇടണോ അതോ അതിന് മുമ്പ് ഇടുന്നതാണോ നല്ലത് എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. പിന്നാലെ ശാസ്ത്രീയമായ ഉത്തരം എന്ന് Read More…

Health

മഴക്കാലമാണ് ; പ്രതിരോധശേഷി കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

സര്‍വസാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് പനി. എന്നാല്‍ മഴക്കാലത്ത് പനിയെ കൂടുതല്‍ കരുതണം. കാരണം, ചെറിയ ജലദോഷത്തില്‍ തുടങ്ങി എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, കോളറ വരെ പകരാവുന്ന രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കുന്നു. ശുചിത്വം പാലിക്കുക എന്നതാണ് പനിയെ കരുതുന്നതിനുള്ള പ്രാഥമിക നടപടി. സ്വയം ചികിത്സ ഒഴിവാക്കുകയും തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍, പനി, ജലദോഷം എന്നിവയൊക്കെ മാറ്റാന്‍ ഭക്ഷണത്തില്‍ ചിലത് ഉള്‍പ്പെടുത്തണം. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി Read More…

Celebrity

23 കിലോ ഭാരം കുറച്ചതിന്റെ വേദന നിറഞ്ഞ ‘നീണ്ടകഥ’ വെളിപ്പെടുത്തി നേഹ ധൂപിയ

ബോളിവുഡ് താരം നേഹ ധൂപിയയുടെ വെയ്റ്റ്ലോസ് ജേര്‍ണിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രത്യേകിച്ച് അടുത്തിടെ പുറത്തിറങ്ങിയ ‘ബാഡ് ന്യൂസ്’ ട്രെയിലറില്‍ നേഹയുടെ ഈ മാറ്റം വളരെ വ്യക്തമായി കാണാനും സാധിയ്ക്കുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടി 23 കിലോ ശരീരഭാരം കുറച്ചതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിയ്ക്കുന്നു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം തന്റെ പുതിയ ശരീരത്തിന്റെ മാറ്റം അംഗീകരിയ്ക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്ന് ധൂപിയ വെളിപ്പെടുത്തി. ശരീരഭാരം കുറയ്ക്കാനുള്ള തന്റെ യാത്ര ഒരു വര്‍ഷം മുമ്പ് തന്നെ Read More…