തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ അകാലനര ഒരു പ്രധാനപ്രശ്നമാണ്. ചിലര്‍ക്ക് തലമുടി നേരത്തെ നരയ്ക്കാറുണ്ട്. ഇത് പാരമ്പര്യമായി ഉള്ളതാണ്. അകാലനര വരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… തൈറോയ്ഡ് തകരാര്‍ – തൈറോയ്ഡിനു കാരണമാകുന്ന ഹോര്‍മോണല്‍ തകരാറുകളും അകാലനരയ്ക്ക് കാരണമാകാം. ഹൈപ്പര്‍തൈറോയ്ഡിസം,ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയവ ഉള്ളവരില്‍ അകാലനര കണ്ടുവരാറുണ്ട്. തൈറോയ്ഡിന്റെ അനാരോഗ്യം മുടിയുടെ നിറത്തേയും Read More…
Tag: health tips
പനിയും കഫക്കെട്ടും വരുമ്പോള്‍ ഇക്കാര്യം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം
ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. തണുപ്പ് കൂടുംതോറും പലര്‍ക്കും അസുഖങ്ങളും വരും. ഇത്തരം അസുഖം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാം… ആവിപിടിക്കുക – പനിയും കഫക്കെട്ടും വേഗത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആവിപിടിക്കുക Read More…
ഓര്‍മശക്തി മെച്ചപ്പെടുത്തും, മെച്ചപ്പെട്ട ഉറക്കം, ഹൃദയാരോഗ്യം ; മുന്തിരങ്ങ കഴിച്ചാല്‍ പലതുണ്ട് കാര്യം
മുന്തിരിങ്ങ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുന്തിരിങ്ങയില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുന്തിരങ്ങയിലെ റെസ്വെറാട്രോള്‍ എന്ന ആന്റിഓക്‌സിഡന്റ് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഫ്രീ റാഡിക്കലുകളെ തടഞ്ഞ് രോഗങ്ങളില്‍ നിന്ന് ഇവ ശരീരത്തെ സംരക്ഷിക്കുന്നു. നാച്വറല്‍ ഷുഗറും കലോറിയും മുന്തിരിങ്ങയില്‍ അധികമായതിനാല്‍ മിതമായ അളവില്‍ വേണം കഴിയ്‌ക്കേണ്ടത്. മുന്തിരിങ്ങയില്‍ വിറ്റമിന്‍ സി, കെ, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍ എന്നിവയും ഉണ്ട്. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഇവ സഹായിക്കും. മുന്തിരിങ്ങയുടെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ Read More…
മുട്ട കഴിച്ചാല്‍ തടി കുറയുമോ? പുഴുങ്ങിയ മുട്ട ശീലമാക്കിയാല്‍ ഗുണങ്ങള്‍ വേറെയും
നിരവധി പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ മുട്ട കഴിച്ച് കഴിയുമ്പോള്‍ അത് നിങ്ങളുടെ വയര്‍ വേഗത്തില്‍ നിറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, നിങ്ങള്‍ക്ക് ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര എനര്‍ജി നല്‍കാനും ഇത് സഹായിക്കുന്നു. കൂടാതെ, ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍ എന്നും രാവിലെ രണ്ട് പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പുഴുങ്ങിയ മുട്ടകള്‍ കഴിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഇവ സഹായിക്കും. നമ്മുടെ Read More…
എവിടെചെന്നാലും ഞാന്‍ ശ്രദ്ധാകേന്ദ്രമാകണം എന്ന നിര്‍ബന്ധബുദ്ധി നിങ്ങള്‍ക്കുണ്ടോ?
എവിടെചെന്നാലും താന്‍ ശ്രദ്ധാകേന്ദ്രമാകണം എന്ന നിര്‍ബന്ധബുദ്ധി നിങ്ങള്‍ക്കുണ്ടോ? ശ്രദ്ധകിട്ടാതെ വരുന്നയിടത്തൊക്കെ നിങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ ? ശ്രദ്ധ നേടുന്നതിനായി നിങ്ങള്‍ നാടകീയമായോ അനുചിതമായോ പെരുമാറാറുമണ്ടാ? എങ്കില്‍ നിങ്ങള്‍ക്ക് ‘ഹിസ്‌ട്രിയോണിക് വ്യക്‌തിത്വവൈകല്യം’ എന്ന പ്രശ്‌നത്തിന്റെ ലക്ഷണങ്ങളുണ്ടെന്നു കരുതാം. സമൂഹത്തില്‍ 1.8 ശതമാനം പേര്‍ക്ക് ഈ പ്രശ്‌മുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. താഴെപ്പറയുന്നവയില്‍ അഞ്ചു ലക്ഷണങ്ങളെങ്കിലുമുണ്ടെങ്കില്‍ അയാള്‍ക്ക്- അവള്‍ക്ക് ഈ വ്യക്‌തിത്വവൈകല്യമുണ്ടെന്ന് സംശയിക്കാം. 1. സ്വയം ശ്രദ്ധാകേന്ദ്രമകാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ കടുത്ത അസ്വസ്‌ഥതയുണ്ടാകുക 2. മറ്റുള്ളവരുമായുള്ള ഇടപെടലില്‍, അസ്വാഭാവികമാംവിധം ലൈംഗിക സ്വഭാവമുള്ളതും Read More…
വെണ്ണ തോല്‍ക്കുന്ന ഉടല്‍ വേണോ? പരിഹാരം ഔഷധ സമ്പുഷ്‌ടമായ വെണ്ണ തന്നെ
ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന് നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു. ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന് നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു. ശരീര സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ നല്ലതാണ്. ഔഷധഗുണം പശുവിന്‍ വെണ്ണ ശിശുകള്‍ക്ക് Read More…
ഭക്ഷ്യ അലര്‍ജി ചിലപ്പോള്‍ അപകടകരമാകും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയാണ്. ഇത് ഗൗരവമായിക്കണ്ട് കൃത്യമായി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്. ഏതെങ്കിലും ഭക്ഷ്യപദാര്‍ഥം ഒരാളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനവുമായി യോജിക്കാതെ പ്രകടമാകുന്ന പ്രതിപ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യഅലര്‍ജി. പ്രായം കൂടുന്നതനുസരിച്ച് ഭക്ഷ്യ അലര്‍ജിയുടെ നിരക്ക് കുറഞ്ഞുവരുന്നതായി കാണാം. അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്‌തുക്കള്‍ താഴെ പറയുന്നവയാണ്. പാല്‍പശുവിന്‍ പാല് ഉള്‍പ്പെടെ എല്ലാത്തരം പാലും അലര്‍ജിക്ക് കാരണമാകുന്നുണ്ട്. ഇത് കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. പാലിന് അലര്‍ജിയുള്ള കുഞ്ഞുങ്ങള്‍ക്ക് ഇടയ്‌ക്കിടെ തുമ്മല്‍, മൂക്കൊലിപ്പ്, ആസ്‌ത്മ എന്നിവ ഉണ്ടാവാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കുട്ടികളുടെ Read More…
രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഈ രോഗസാധ്യത കുറയ്ക്കുമെന്ന് പഠനം
ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ഭക്ഷണം കഴിയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സ്പെയ്നിലെ ബാര്‍സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെയും ഫ്രാന്‍സിലെ സെന്റര്‍ ഓഫ് റിസര്‍ച്ച് ഇന്‍ എപ്പിഡെമോളജി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ശരാശരി 42 വയസ്സ് Read More…
പല്ലിന്റെ മഞ്ഞനിറം നിങ്ങളെ അലട്ടുന്നുവോ ? പരിഹാരമായി ഇക്കാര്യങ്ങള്‍ ചെയ്യാം
പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടതും നിര്‍ബന്ധമാണ്. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. ഒരു പ്രായം പിന്നിട്ടാല്‍ പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് വരുന്നത് തടയാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ബ്രഷിങ് & ഫ്‌ളോസിംഗ് – പല്ലുകള്‍ക്ക് വെണ്മ നല്‍കാന്‍ എത്രയൊക്കെ Read More…