Health

സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ തടയാം

സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ് മൂത്രത്തില്‍ പഴുപ്പ് അഥവാ യൂറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരേക്കള്‍ സ്ത്രീകളിലാണ് മൂത്രത്തില്‍ പഴുപ്പിനുള്ള സാധ്യത കൂടുതല്‍. സ്ത്രീകളില്‍ മൂത്രദ്വാരവും യോനീനാളവും വളരെ അടുത്ത് സ്ഥിതിചെയ്യുന്നതാണ്. മൂത്രാശയവും മൂത്രമൊഴിക്കുന്ന ദ്വാരവും തമ്മിലുള്ള അകലം ഏകദേശം നാലു സെന്റീമീറ്റര്‍ മാത്രമാണ്. യോനീനാളത്തിലെ അണുക്കള്‍ക്ക് മൂത്രനാളം വഴി എളുപ്പം മൂത്രാശയത്തിലേക്ക് കടക്കാനും അവിടെ പെരുകാനും സാധിക്കും. അതിനാലാണ് സ്ത്രീകളില്‍ മൂത്രത്തില്‍ പഴുപ്പ് കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരില്‍ മൂത്രാശയവും മൂത്രമൊഴിക്കുന്ന ദ്വാരവും തമ്മിലുള്ള അകലം സ്ത്രീകളെ അപേക്ഷിച്ച് വളരെ Read More…

Health

ഈ വേദനകളെ നിസാരമായി ഒരിക്കലും തള്ളിക്കളയരുത് ;  വൈദ്യസഹായം തേടാന്‍ മടിയ്ക്കരുത്

ശാരീരികമായ പല വേദനകളും നമ്മളെ ബാധിയ്ക്കാറുണ്ട്. അസഹ്യമായ വേദനകള്‍ ആകുമ്പോള്‍ വൈദ്യസഹായം തേടുകയും ചെയ്യും. പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഈ വേദനകളെയൊക്കെ നിസാരമായി ഒരിയ്ക്കലും കാണരുത്. ചിലപ്പോള്‍ അവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളോ രോഗസൂചനയോ ആവാം. നിസ്സാരമാക്കാന്‍ പാടില്ലാത്ത ഇത്തരം വേദനകള്‍ ഏതൊക്കെയാണെന്ന് നോക്കാം… * നെഞ്ചുവേദന – നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഹൃദയത്തില്‍ ഓക്‌സിജന്‍ ലഭ്യമല്ലാതായാല്‍ വേദന വരും. താടിയെല്ല്, തോള്, കഴുത്ത് എന്നിവിടങ്ങളിലേക്കും Read More…

Healthy Food

കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്ക് ന്യൂട്രോപിനിക് ഡയറ്റ്

പ്രായമായവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കമുള്ള പ്രത്യേക ഭക്ഷണക്രമമാണ് ന്യൂട്രോപിനിക് ഡയറ്റ്. ആന്റിമൈക്രോബിയല്‍ ഡയറ്റ് എന്നും ഇതറിയപ്പെടുന്നു. കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്കാണ് ഈ ഭക്ഷണരീതി ഏറ്റവും ഫലപ്രദം. കീമോതെറാപ്പി മരുന്നുകള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ സഹായിക്കുന്ന ശ്വേതരക്താണുക്കളുടെ ശക്തി ക്ഷയിപ്പിക്കുന്നു. കീമോറതെറാപ്പിക്ക് വിധേയരാകുന്നവര്‍ വളരെ വേഗം മറ്റ് രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് ഇതുകൊണ്ടാണ്. ഇത്തരം രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടന്നുകൂടുന്നത് മിക്കവാറും അവര്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. ഇവിടെയാണ് ന്യുട്രോപിനിക് ഡയറ്റിന്റെ പ്രാധാന്യം. കരള്‍, വൃക്ക മുതലായ അവയവങ്ങള്‍ മാറ്റിവച്ചവര്‍, Read More…

Lifestyle

ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നത് രാവിലെ എഴുനേല്‍ക്കുന്നത് മുതലുള്ള കാര്യങ്ങള്‍ കൃത്യമായി ക്രമീകരിയ്ക്കുന്നതിലൂടെയാണ്. ഒരാള്‍ ഏറ്റവുമധികം പ്രൊഡക്റ്റീവാകുന്നത് രാവിലെത്തെ സമയങ്ങളിലാണ്. ഏറ്റവും തിരക്കുള്ള സമയവും രാവിലെ തന്നെയാണ്. വീട്ടുജോലി, കുട്ടികളെ സ്‌കൂളില്‍ അയക്കല്‍, ജോലിക്ക് പോകല്‍ അങ്ങനെ ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ തിരക്കുകളും ആരംഭിയ്ക്കും. എന്നാല്‍ രാവിലത്തെ സമയത്തെ ഏറ്റവും നന്നായി ഉപയോഗിച്ചാല്‍ ഒരു ദിവസം മനോഹരമാക്കാനും സാധിയ്ക്കും. അതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്ന് നോക്കാം…

Featured Health

കാരണമൊന്നുമില്ലാതെ വിശപ്പില്ലാ​മ നിസാരമല്ല; ഗുരുതരരോഗങ്ങളുടെ ലക്ഷണങ്ങളാവാം

ശരീരം ആരോഗ്യത്തോടെ ഇരിയ്ക്കുന്നതിന്റെ സൂചകമായി ശരീരം തന്നെ നമുക്ക് പല ലക്ഷണങ്ങളും തരും. ശരീരത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങളും ശരീരം കാണിച്ച് തരും. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ സൂചനകളില്‍ ഒന്നാണ് നല്ല വിശപ്പ്. എന്തെങ്കിലും രോഗവുമായി ഡോക്ടറുടെ അടുക്കല്‍ പോകുമ്പോള്‍ വിശപ്പുണ്ടോ, വയറ്റില്‍ നിന്ന് പോകുന്നുണ്ടോ എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കുന്നതും ഇത് കൊണ്ടാണ്. ചിലപ്പോള്‍ കാരണമൊന്നുമില്ലാതെ തന്നെ വിശപ്പ് ഇല്ലാതാകും. ഇത് ദീര്‍ഘകാലം നീണ്ടു നിന്നാല്‍ ശരീരത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് വേണം Read More…

Lifestyle

ഉരുളക്കിഴങ്ങും സവാളയും തക്കാളിയു ബ്രെഡും ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല

സാധാരണ വീടുകളില്‍ എല്ലാവരും മിക്ക ഭക്ഷണങ്ങളും ചീത്തയാകാതെ സൂക്ഷിക്കുന്നത് ഫ്രിഡ്ജിലാണ്. ഭക്ഷണം പുതുമയോടെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഒരിക്കലും ഫ്രിഡ്ജില്‍ വയ്ക്കരുതാത്ത ഭക്ഷണങ്ങളും ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിക്കണമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്രിഡ്ജില്‍ വയ്ക്കരുതെന്ന് വിദഗ്ദര്‍ പറയുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം… * ഉരുളക്കിഴങ്ങ് – ഉരുളക്കിളങ്ങ് പുറത്തിരുന്ന് വേഗത്തില്‍ മുളയ്ക്കാതിരിക്കുന്നതിനും, വേഗത്തില്‍ ചീത്തയാകാതിരിക്കാനും ഫ്രിഡ്ജില്‍ വയ്ക്കും. എന്നാല്‍, ഫ്രിഡ്ജില്‍ ഇത് ഇരിക്കുമ്പോള്‍ ഉരുളക്കിഴങ്ങ് കൂടുതല്‍ കടുപ്പമുള്ളതും, ഇതിന്റെ സോഫ്റ്റ്നസ്സ് Read More…

Health

ശരീര ദുര്‍ഗന്ധം അകറ്റാന്‍ പരീക്ഷിയ്ക്കാം ഈ പൊടിക്കൈകള്‍

വിയര്‍പ്പിന്റെ ദുര്‍ഗന്ധം നിങ്ങളെ വിഷമിപ്പിക്കാറുണ്ടോ ? എല്ലാവര്‍ക്കും ശരീരത്തിന് ഓരോ ഗന്ധമായിരിക്കും. ഇത് വിയര്‍പ്പുമായി ചേര്‍ന്ന് ദുര്‍ഗന്ധമായി മാറുന്നു. ശരീരദുര്‍ഗന്ധം മാറാന്‍ സ്പ്രേയും മറ്റും ഉപയോഗിക്കുന്നത് മിക്കപ്പോഴും ദുര്‍ഗന്ധം വര്‍ധിപ്പിക്കുകയാണ് പതിവ്. കൂടാതെ ഇതിന് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ബോഡി സ്പ്രേകളും ക്രീമുകളും ഉപയോഗിച്ച് മടുത്തവരാണോ നിങ്ങള്‍ ?. എന്നാല്‍ ശരീര ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഗ്രീന്‍ ടീ – ഒരു പാത്രത്തില്‍ വെള്ളം എടുത്ത് തിളപ്പിക്കുക, തുടര്‍ന്ന് കുറച്ച് ഗ്രീന്‍ ടീ Read More…

Health

ഉറങ്ങാന്‍ പോകുമ്പോള്‍ നെഞ്ചെരിച്ചിലോ? പരിഹരിയ്ക്കാം ഇക്കാര്യങ്ങളിലൂടെ

നമ്മളെയൊക്കെ പലപ്പോഴും പ്രശ്നത്തിലാക്കുന്ന ഒന്നാണ് നെഞ്ചെരിച്ചില്‍. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നെഞ്ചെരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം… Read More…

Fitness

ഫുട്‌ബോള്‍ കളിക്കാന്‍ റെഡിയാണോ? ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം വാഗ്ദാനം

മറ്റ് കളികള്‍ പോലെ അത്ര നിസാരമല്ല ഫുട്‌ബോള്‍. ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ ഫുട്‌ബോളിനു കഴിയും. ശരീരവും മനസും ഒരേപോലെ ആയാസപ്പെടുന്ന മറ്റൊരു മത്സരം വേറെയില്ലെന്നു പറയാം. എല്ലുകള്‍ക്കും പേശികള്‍ക്കും ഹൃദത്തിനും ശ്വാസകോശത്തിനും ഫുട്‌ബോള്‍ കളിയിലൂടെ വ്യായാമംലഭിക്കുന്നു. ജീവിതശൈലിരോഗങ്ങള്‍ എന്നപേരില്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാകാന്‍ ഫുട്‌ബോള്‍ കളിക്കു കഴിയും. രക്തയോട്ടം വര്‍ധിക്കുന്നതിനാല്‍ ശരീരത്തിന് സദാ ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. ഒരു മത്സരം തീരുമ്പോള്‍ ഒരു കളിക്കാരന്‍ കളിക്കളത്തില്‍ 10 – 12 കിലോമീറ്റര്‍ Read More…