പ്രായം കൂടുമ്പോഴോ ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടോ ചിലര്‍ക്ക് ക്ഷീണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലരെ സംബന്ധിച്ച് അവര്‍ക്ക് എപ്പോഴും ക്ഷീണം ഉണ്ടായിരിയ്ക്കും. മറ്റ് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെയായിരിയ്ക്കും ഇത്തരക്കാര്‍ക്ക് ക്ഷീണം ഉണ്ടാകുന്നത്. എന്നാല്‍ ഇത് മാറ്റിയെടുക്കാന്‍ ഇവര്‍ സ്വയം മുന്നിട്ടിറങ്ങുക തന്നെ വേണം. കൃത്യമായ വ്യായാമം, ഭക്ഷണം എന്നിവയൊക്കെ ഒരു പരിധി വരെ ക്ഷീണം മാറ്റാനുള്ള വഴികളാണ്. ക്ഷീണം മാറ്റിയെടുത്ത് ഊര്‍ജ്ജസ്വലരാകാന്‍ സഹായിയ്ക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം…..
Tag: health news
ദീർഘകാല ആരോഗ്യം; എന്താണ് ഒരു ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്?
ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം, രോഗപ്രതിരോധ വൈകല്യങ്ങൾ എന്നിവ പോലുള്ള വിട്ടുമാറാത്ത അവസ്ഥകൾക്ക് കാരണമാകുന്ന ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിൽ സഹായിക്കുന്ന ഭക്ഷണരീതിയാണ് ആന്റി -ഇൻഫ്ലമേറ്ററി ഡയറ്റ്. വീക്കം വർദ്ധിപ്പിക്കാൻ സാധ്യതയുള്ളവ ഒഴിവാക്കിക്കൊണ്ട് അതിനെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക എന്നതാണ് ഈ ഡയറ്റുകൊണ്ടുള്ള ലക്ഷ്യം. ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റിൻ്റെ പ്രധാന ഘടകങ്ങൾ പഴങ്ങളും പച്ചക്കറികളും: ഇലക്കറികൾ (ചീര, കാലെ), പഴങ്ങൾ (സ്ട്രോബെറി, ബ്ലൂബെറി), ക്രൂസിഫറസ് പച്ചക്കറികൾ (ബ്രോക്കോളി, കോളിഫ്ലവർ) എന്നിവ ആന്റിഓക്‌സിഡൻ്റുകളാലും മറ്റ് ആന്റി -ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമാണ്. Read More…
പെട്ടെന്നുള്ള കുഴഞ്ഞുവീണു മരണം: ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങള്‍
കുഴഞ്ഞുവീണു മരണം ഇപ്പോള്‍ സ്ഥിരം കാണുന്ന വാര്‍ത്തയാണ്. മനുഷ്യന്‍ നിമിഷനേരം കൊണ്ട് മരിച്ചു വീഴുന്ന സംഭവങ്ങളാണ് അതിലധികവും. ജോലി ചെയ്യുമ്പോഴും, വ്യായാമത്തിനിടയിലും, നൃത്തം ചെയ്യുമ്പോഴും, സംസാരിക്കുമ്പോഴുമൊക്കെ ആളുകള്‍ ഹൃദയാഘാതം നിമിത്തം മരിച്ചു വീഴുന്നു. ഇതിനെല്ലാം കാരണം ഹൃദയത്തില്‍ രക്തം എത്താത്തതിനാല്‍ അവരുടെ ധമനികളില്‍ തടസ്സം ഉടലെടുക്കുന്നതും ഒപ്പം ശരീരത്തില്‍ ഓക്‌സിജന്റെ അഭാവം ഉണ്ടാകുന്നതുമാണ്. ഇത്തരക്കാര്‍ക്ക് വൈദ്യസഹായം ഉടനെ ലഭ്യമായിലെങ്കില്‍ മരണ സാധ്യത ഏറെയാണ് . ചീത്ത കൊളസ്ട്രോള്‍ ശരീരത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. അത് ശരീരത്തില്‍ കൂടാതിരിക്കാന്‍ Read More…
ഇരുന്ന് ജോലിയെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതല്‍, ഭയപ്പെടാന്‍ വരട്ടെ, പരിഹാര മാര്‍ഗവുമുണ്ട്- പഠനം
ജോലിയിലെ തിരക്ക് മൂലം ഇടനേരത്തുള്ള ചായയും ഭക്ഷണവും പോലും ഒഴിവാക്കി ഓഫീസില്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്നവരാണ് അധികവും. ജോലിയുടെ സ്വഭാവം അനുസരിച്ച് ആവശ്യമാണെങ്കില്‍ മണിക്കൂറുകളോളം ഒറ്റ ഇരിപ്പില്‍ ഇരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. അടുത്തിടെ ബോള്‍ഡറിലെ കൊളറാഡോ സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ദിവസത്തില്‍ ഭൂരിഭാഗം സമയവും ഇരിക്കുന്നത് ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഹൃദയസംബന്ധമായ പല രോഗത്തിനും കാരണമാകുമെന്നും കണ്ടെത്തി. കൊളാറാഡോയിലെ 28നും 49 നും ഇടയില്‍ പ്രായമുള്ള 1000 ആളുകളില്‍ നടത്തിയ Read More…
ഹൃദ്രോഹമുള്ളവര്‍ക്ക് ജിമ്മില്‍ പോകാമോ? ആരോഗ്യമുള്ളവരിലും ഹൃദയാഘാതം വര്‍ധിക്കുന്നു
ഇപ്പോള്‍ വര്‍ക്കൗട്ടിനിടെയുള്ള ഹൃദയാഘാതം വര്‍ധിക്കുന്നതായി ശ്രദ്ധിക്കാറില്ലേ? പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ അമിതമായാല്‍ നല്ലതല്ല. ഉറക്കക്കുറവ്, കടുത്ത സമ്മർദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഇവയെല്ലാം ആരോഗ്യവാന്മാരും പതിവായി ജിമ്മില്‍ വ്യായാമം ചെയ്യുന്നതുമായ ചെറുപ്പക്കാര്‍ക്ക് ഹൃദയാഘാതം വരാന്‍ കാരണമാകും. മസില്‍ വരുന്നതിനായി പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ കുറവല്ല . എന്നാല്‍ അതും ആരോഗ്യകരമല്ല. ഹൃദയധമനികളില്‍ പെട്ടെന്ന് പ്ലേക്ക് വരുന്നത് മൂലം ഹൃദയാഘാതം ഉണ്ടാകാം. സ്ത്രീകളേക്കാള്‍ ഹൃദയാഘാത സാധ്യത കുടുതല്‍ പരുഷന്മാര്‍ക്കാണ്. ആര്‍ത്തവ വിരാമത്തിന് Read More…
തക്കാളി സോസ് അമിതമായി കഴിയ്ക്കുന്നവരാണോ? ‘പണി’ വരുന്നുണ്ട്
തക്കാളി നിരവധി പോഷകഗുണങ്ങളാല്‍ നിറഞ്ഞതാണ്. തക്കാളിയെക്കാള്‍ പലര്‍ക്കും തക്കാളി സോസ് ഇഷ്ടമായിരിക്കും. എന്നാല്‍ തക്കാളി സോസ് അമിതമായി കഴിയ്ക്കുന്നത് നിരവധി ദോഷങ്ങളും ഉണ്ടാക്കുന്നു. ഭക്ഷണത്തിന് രുചി ഉറപ്പ് വരുത്തുന്ന സോസിന്റെ ദോഷവശങ്ങളെ കുറിച്ച് ചിന്തിച്ചാല്‍ പിന്നീട് ഒരിക്കല്‍ പോലും നാം അത് നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തില്ല. വിവിധ തരത്തിലുള്ള ഉപ്പും സുര്‍ക്കയും ആന്റി ഓക്സിഡന്റ്സും പൗഡറുകളും അടങ്ങിയതാണ് തക്കാളി സോസ്. ഈ വസ്തുക്കളെല്ലാം തന്നെയാണ് അതിനെ നമുക്ക് വളരെയധികം രുചി പ്രിയമാക്കുന്നതും. സോസ് നിര്‍മിക്കാന്‍ ഉപ്പ് നിര്‍ബന്ധമായ Read More…
അമിതമായി വിയര്‍ക്കുന്നതണോ പ്രശ്‌നം ? വസ്ത്രങ്ങളിലെ വിയര്‍പ്പു കറ എങ്ങനെ ഒഴിവാക്കാം ?
അമിതമായി വിയര്‍ക്കുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. വിയര്‍പ്പ് മൂലമുണ്ടാകുന്ന ദുര്‍ഗന്ധവും അസഹനീയമാകാറുണ്ട്. അമിതമായി വിയര്‍ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ചൂട് കൊണ്ടോ വെയില്‍ അടിക്കുന്നത് കൊണ്ടോ മാത്രമല്ല, അമിതമായ ഉത്കണ്ഠയോ ക്ഷീണമോ ഉള്ളവര്‍ എളുപ്പത്തില്‍ വിയര്‍ക്കാന്‍ കാരണം ആകും. പുത്തന്‍ വസ്ത്രങ്ങളില്‍ പറ്റിയിരിക്കുന്ന വിയര്‍പ്പ് കറ പലരെയും കുഴപ്പത്തിലാക്കുന്ന പ്രശ്നമാണ്. മഞ്ഞനിറത്തിലാണ് വിയര്‍പ്പു കറ കാണപ്പെടുന്നത്. ഇത് വസ്ത്രങ്ങളുടെ ഭംഗി കെടുത്തും. ഏറെ നേരം വസ്ത്രം ഉരച്ചു കഴുകിയാലും ഈ കറ പോകണമെന്നില്ല. ഇവ മാറ്റാന്‍ Read More…
ആര്‍ത്തവ സമയത്തെ വേദന നിയന്ത്രിക്കാന്‍ വേദനസംഹാരികള്‍ കഴിക്കുന്നത് ദോഷകരമോ?
സഹിക്കാനാവാത്ത ആര്‍ത്തവ വേദന മൂലം കഴിയുന്ന പലവരും ഉണ്ട്. വേദന സംഹാരികളെയാണ് ആ സമയങ്ങളില്‍ പല സ്ത്രീകളും അഭയം തേടുന്നത്.എന്നാല്‍ ഇതിന്റെ അമിതമായ ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ മുന്‍കരുതല്‍ എടുക്കാനായി മറക്കരുത്.ഇബുപ്രോഫെന്‍ പോലുള്ള നോണ്‍- സ്റ്റിറോയിഡില്‍ ആന്റി – ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് ദഹനനാളത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. ഇതുമൂലം ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും അള്‍സര്‍, ഗ്യാസ്‌ട്രൈറ്റിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഗുരുതര സാഹചര്യങ്ങളില്‍ രക്തസ്രാവവും ഉണ്ടാകാം. ഇത് ജീവന് Read More…
മഞ്ഞപ്പിത്തം; ഒറ്റമൂലിക്കു പിന്നാലെ പോകരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും; മുന്നറിയിപ്പ്
സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതായി വാര്‍ത്തകളുണ്ട്. ഒപ്പം മഞ്ഞപ്പിത്തത്തിന് ഒറ്റമൂലി ചികിത്സകരും വര്‍ധിക്കുന്നുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചയാള്‍ ഒറ്റമൂലി മരുന്ന് ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മുന്‍പും സമാനസംഭവങ്ങള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്തം മൂലം മരിച്ചവര്‍ പല ഒറ്റമൂലി മരുന്നുകളും പരീക്ഷിച്ചവരാണെന്ന് പിന്നീട് കണ്ടെത്തുന്നുണ്ട്. മതിയായ യോഗ്യതയില്ലാത്തവരാണ് ഇത്തരം ചികിത്സകള്‍ നടത്തുന്നത്. അളവില്‍ക്കൂടുതല്‍ മരുന്നുകളാണ് പലരും നല്‍കുന്നത്. ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സാമ്പിളുകള്‍ പരിശോധിച്ച് നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ആരോഗ്യവിഭാഗം. മഞ്ഞപ്പിത്തം ബാധിച്ചാല്‍ വേണ്ടത് പൂര്‍ണവിശ്രമവും Read More…