Lifestyle

സൂപ്പര്‍ ഫിറ്റായിട്ടും 30 കഴിഞ്ഞ പുരുഷന്മാരില്‍ സ്ട്രോക്ക് വര്‍ധിക്കുന്നു ! എങ്ങനെ ചെറുക്കാം ?

ഇന്നത്തെ യുവതലമുറ ആരോഗ്യവും ഫിറ്റ്നസും കാര്യമായി ശ്രദ്ധിക്കുന്നവരാണ്, പ്രത്യേകിച്ച് 30 കടന്ന പുരുഷന്‍മാര്‍. എന്നാല്‍ സൂപ്പര്‍ ഫിറ്റായിട്ടും 30നും 39നും ഇടയില്‍ സ്ട്രോക്ക് വര്‍ധിക്കുന്നതായിയാണ് പഠനം സൂചിപ്പിക്കുന്നത്. രണ്ട് ദശാബ്ദത്തിനിടെയിലെ ഉയര്‍ന്ന നിരക്കാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് എന്‍എച്ച് എസിന്റെ പഠനം വ്യക്തമാക്കുന്നു. സമപ്രായക്കാരായ സ്ത്രീകളില്‍ വെറും 1 ശതമാനമാണെന്നിരിക്കെ പുരുഷന്‍മാരില്‍ 25 ശതമാനമാണ് സ്ട്രോക്ക് സാധ്യത. ബ്രിട്ടനില്‍ മാത്രം ഒരോ 5 മിനിറ്റിലും ഒരാള്‍ക്കെന്ന കണക്കിലാണ് സ്ട്രോക്ക് ഉണ്ടാകുന്നതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 38,000 പേര്‍ക്കാണ് സ്ട്രോക്ക് Read More…

Health

ഇഞ്ചി ജ്യൂസ്; ജലദോഷത്തിനും ചുമയ്ക്കും അത്യുത്തമം

ശൈത്യകാലത്ത് നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുകയും കൂടുതല്‍ അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യാറുണ്ട്. ശക്തമായ പ്രകൃതിദത്ത ഔഷധമാണ് ഇഞ്ചി . ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ജലദോഷത്തിന്റെയും ചുമയുടെയും ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നു. ഇഞ്ചിയുടെ ചികിത്സാ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇഞ്ചി ജ്യൂസ്. സുപ്രധാന വിറ്റാമിനുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ആന്റിഓക്സിഡന്റുകളും ഇഞ്ചി നീരില്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ രോഗങ്ങള്‍ക്കുള്ള ശക്തമായ പ്രതിവിധിയാണ് ഇവ . ജലദോഷം തൊണ്ടവേദന എന്നിവ ഒഴിവാക്കുന്നതിനു പുറമേ, ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകള്‍ക്കെതിരെ സ്വാഭാവിക Read More…

Healthy Food

ഉപ്പിനോടും ഉപ്പിലിട്ടതിനോടുമാണോ ഇഷ്ടം? ആമാശയ കാന്‍സര്‍ വിളിച്ചുവരുത്തും

മധുരവും എരിവും പുളിയും ഉപ്പും ഒരോ മനുഷ്യരും പല രീതിലാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ക്ക് മധുരത്തിനോടായിരിക്കും പ്രിയം എന്നാല്‍ മറ്റ് ചിലര്‍ക്കാവട്ടെ പ്രിയം എരിവിനോടായിരിക്കും. എന്നാല്‍ ഉപ്പുരുചിയോട് പ്രിയമുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ് ഈ റിപ്പോര്‍ട്ട് മുമ്പോട്ട് വയ്ക്കുന്നത്. പാകത്തിന് ഉപ്പിട്ടില്ലെങ്കില്‍ ഭക്ഷണത്തിന് രുചി കാണില്ല. എന്നാല്‍ ഉപ്പ് കൂടിയാലും ഭക്ഷണം കഴിക്കാനാവില്ല. എങ്കിലും ഒരോ വ്യക്തിക്കും ഉപ്പിന്റെ പാകം പലപ്പോഴും കൂടിയും കുറഞ്ഞുമിരിക്കും. കൂടുതല്‍ ഉപ്പ് കഴിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ജീവിതത്തിനെയും ആരോഗ്യത്തിനെയും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുള്ളതാണ് Read More…

Health

ഇന്ത്യക്കാരില്‍ ഏറ്റവും സാധാരണമായ 5 നട്ടെല്ല് പ്രശ്‌നങ്ങള്‍, വേദന എങ്ങനെ കുറയ്ക്കാം

ഇന്ത്യയില്‍ ഏകദേശം 83 ശതമാനം ആളുകള്‍ നടുവേദന കാരണം ദൈനംദിന ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഉദാസീനമായ ജീവിതശൈലി, ശരീരഭാരം, കനത്ത ശാരീരിക അദ്ധ്വാനം, നീണ്ട സമയം ഇരിക്കുക, സമ്മര്‍ദ്ദകരമായ ജോലികളില്‍ ഏര്‍പ്പെടുക തുടങ്ങിയ കാരണങ്ങള്‍ നടു വേദനയ്ക്ക് കാരണം ആകുന്നുവെന്നാണ് ബെംഗളൂരുവിലെ എസ്ബിഎഫ് ഹെല്‍ത്ത്കെയറിലെ സീനിയര്‍ ഇന്റഗ്രേറ്റഡ് തെറാപ്പി സ്പെഷ്യലിസ്റ്റ് ഡോ മോനിഷ വ്യക്തമാക്കുന്നത് . നട്ടെല്ല്, കഴുത്ത് മുതല്‍ താഴത്തെ പുറം വരെ നീളുന്ന എസ് ആകൃതിയിലുള്ളതോ വളഞ്ഞതോ ആയ Read More…

Healthy Food

കുക്കുമ്പര്‍ കഴിക്കൂ… ശരീരത്തിന് ആരോഗ്യ ഗുണങ്ങളുടെ ബമ്പറടിക്കും

നമ്മുടെ ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജലാംശം അടങ്ങിയിരിയ്ക്കുന്ന ഭക്ഷണങ്ങള്‍. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു തന്നെ മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും. ഇതിനു പുറമേ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നുമാണിത്. വെള്ളം അടങ്ങിയ ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് കുക്കുമ്പര്‍. ധാരാളം ജലാംശം അടങ്ങിയ ഇത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്. കുക്കുമ്പര്‍ പ്രധാനമായും സാലഡിലാണ് നാം ഉപയോഗിയ്ക്കാറ്. ജ്യൂസ് പൊതുവേ ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. ദിവസവും 1 Read More…

Health

എല്ലാ മാസവും കൃത്യമായി ആര്‍ത്തവം സംഭവിക്കുന്നില്ലേ? എങ്കില്‍ കാരണം ഇതായിരിക്കാം

കൃത്യമായി എല്ലാ മാസവും ആര്‍ത്തവം സംഭവിക്കാത്തവര്‍ ഉണ്ടാകാം. ഗര്‍ഭിണിയാകുമ്പോളല്ലാതെ ആര്‍ത്തവം സംഭവിച്ചില്ലെങ്കില്‍ നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു എന്നാണ് അര്‍ത്ഥം. നമ്മുടെ ശരീരത്തേയും മനസിനെയും അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് ആര്‍ത്തവം നഷ്ടമായതെന്ന് വ്യക്തമാകുന്നതാണ്. ആര്‍ത്തവം നഷ്ടമാകുന്നുണ്ടെങ്കില്‍ ചില കാരണങ്ങളിതാണ്. ഗര്‍ഭനിരോധന ഗുളികകള്‍ – ദിവസവും ഗര്‍ഭനിരോധന ഗുളികള്‍ കഴിക്കുന്നത് ആര്‍ത്തവചക്രത്തെ ബാധിച്ചേക്കാം. ഉറക്കഗുളിക കഴിക്കുന്നത് അണ്ഡോല്‍പ്പാദനത്തെ ബാധിക്കും. അതുകൊണ്ട് തന്നെ ആര്‍ത്തവം നഷ്ടമാകാന്‍ സാധ്യതയേറെയാണ്. വ്യായാമങ്ങള്‍ – കൂടുതല്‍ ചിട്ടയായ വ്യായാമങ്ങള്‍ ആര്‍ത്തവചക്രത്തെ Read More…

Health

ഫര്‍ണീച്ചറുകളിലെ ഈ വസ്തു ആരോഗ്യത്തിന് ഹാനികരം, PBDE-കളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യം

നിത്യോപയോഗ സാധനങ്ങളില്‍പോലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉളവാക്കുന്ന അപകടകരവും വിഷലിപ്തവുമായ വസ്തുക്കള്‍ അടങ്ങിയിരിക്കാമെന്ന് ആര്‍ക്കൈവ്സ് ഓഫ് ടോക്സിക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു . കട്ടിലുകള്‍, കുട്ടികളുടെ കാര്‍ സീറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് നിരവധി ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ പലപ്പോഴും പോളിബ്രോമിനേറ്റഡ് ഡിഫെനൈല്‍ ഈഥറുകള്‍ (പിബിഡിഇ) അടങ്ങിയിരിക്കുന്നു. തീപിടുത്തം കുറയ്ക്കുന്നതിനും തടയുന്നതിനും ഇവ അഗ്‌നിശമന വസ്തുക്കളായി ഉപയോഗിക്കുന്നുവെങ്കിലും ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമാണെന്ന് പഠനം ചൂണ്ടി കാണിക്കുന്നു . അഗ്‌നിശമന രാസവസ്തുക്കളുടെ അപകടങ്ങള്‍ വീട്ടുപകരണങ്ങളിലെ ഈ രാസവസ്തുക്കളുടെ ഉദ്ദേശ്യം പ്രധാനമായും Read More…

Health

ചുംബിച്ചാല്‍ പകരുന്ന വൈറസ്! സൂക്ഷിക്കണം

ചിലര്‍ക്ക് പനിയും ജലദോഷവുമുള്ളപ്പോള്‍ ചുണ്ടില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ ചെറു വ്രണങ്ങള്‍ രൂപപ്പെടാറില്ലേ. കവിളിലും താടിയിലും മൂക്കിനുള്ളിലും ഇത് വരാം. കോള്‍ഡ് സോറുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് സിംപ്ലക്‌സ് വൈറസ്(എച്ച്എസ് വി) മൂലമാണ് വരുന്നത്. പ്രത്യേകിച്ച് എച്ച്എസ് വി ടൈപ്പ് 1 എന്ന എച്ച് എസ് വി -1 മൂലം പനിക്കൊപ്പം ഒന്നോ രണ്ടോ ആഴ്ച കള്‍ക്കുള്ളില്‍ ഈ കോള്‍ഡ് സോറുകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഈ വൈറസ് സിംപിള്‍ ആണെങ്കിലും ചുംബിച്ചാല്‍ ഇത് വളരെ വേഗത്തില്‍ ഒരാളില്‍ Read More…

Health

ശരീരത്തില്‍ ഓക്സിജന്റെ അളവ് കൂട്ടാനുള്ള ചില പ്രകൃതിദത്ത വഴികള്‍

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ഘടകമാണ് ഓക്‌സിജന്‍ . ആരോഗ്യമുള്ള ഒരു വ്യക്തി മണിക്കൂറില്‍ ഏകദേശം 700 തവണ ശ്വാസമെടുക്കുന്നതായി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു . ശ്വസനം ഒരു ലളിതമായ പ്രവര്‍ത്തനമാണെന്ന് തോന്നുമെങ്കിലും, വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍ ശ്വാസകോശത്തിലൂടെ ശരീരത്തിലുടനീളം അവ വിതരണം ചെയ്യുന്നത് വരെയുള്ള സങ്കീര്‍ണ്ണമായ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, തണുത്ത കാലാവസ്ഥ പോലുള്ള പാരിസ്ഥിതിക മാറ്റങ്ങള്‍ അല്ലെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ (ഓട്ടം പോലെയുള്ളവ) ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും Read More…