ആയുര്‍വേദത്തില്‍ കറിവേപ്പില ഒരു ഔഷധമായി കണക്കാക്കപ്പെടുന്നു. ഇത്രയധികം ഗുണങ്ങള്‍ നിറഞ്ഞ കറിവേപ്പില ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന ഒരു ഘടകമാണ് . തെക്കന്‍ മഹാരാഷ്ട്രയില്‍, പച്ചക്കറികളിലും പയറുവര്‍ഗങ്ങളിലും മറ്റും മല്ലിയില പോലെയാണ് കറിവേപ്പില ഉപയോഗിക്കുന്നത്. കറിവേപ്പില മാത്രമല്ല അതിന്റെ നീരും ശരീരത്തിന് ഗുണകരമാണ് . ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പിലയുടെ നീര് കുടിക്കാവുന്നതാണ് . ദിവസവും കറിവേപ്പിലയുടെ നീര് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ പൊണ്ണത്തടി കുറയ്ക്കുന്നു. കറിവേപ്പില കഴിക്കുന്നത് പല രോഗങ്ങളെയും അകറ്റാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ Read More…
Tag: health benefits
രുചികൊണ്ട് എല്ലാവര്‍ക്കും ഇഷ്ടമല്ലെങ്കിലും ഗുണംകൊണ്ട് മുമ്പന്‍
രുചി കൊണ്ട് എല്ലാവര്‍ക്കും ഇഷ്ടമല്ലെങ്കിലും ഗുണം കൊണ്ട് മുമ്പനാണ് കയ്പ്പയ്ക്ക അഥവ പാവയ്ക്ക. പാവയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ മുതല്‍ രക്തം ശുദ്ധീകരിക്കാന്‍ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. പാവയ്ക്ക കറി വച്ചു കഴിക്കുന്നതു പോലെയോ അതിലേറെയോ ഗുണം പാവയ്ക്ക ജ്യൂസിനുമുണ്ട്. ജീവകങ്ങളും ആന്റി ഓക്സിഡന്റുകളും ജ്യൂസിലുണ്ട്. പാവയ്ക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം ;
ആരോഗ്യത്തിന് മികച്ചത്, എന്നാല്‍ ഇവയ്ക്കൊപ്പം അവക്കാഡോ കഴിയ്ക്കരുത്
ആരോഗ്യകരമായ കൊഴുപ്പുകളാലും, വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റ്‌സ് എന്നിവയാലും സമ്പന്നമാണ് അവക്കാഡോ. അവക്കാഡോയില്‍ ഹൃദയാരോഗ്യമേകുന്ന മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. അതുകൊണ്ടു തന്നെ പ്രമേഹരോഗികള്‍ക്ക് മികച്ച ഭക്ഷണമാണിത്. അവക്കാഡോയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇത് വയറുനിറഞ്ഞതായി തോന്നിപ്പിക്കും. സാലഡിലും സ്മൂത്തിയിലും ഇവ ചേര്‍ക്കാം. ധാന്യങ്ങളോടൊപ്പം പ്രധാനഭക്ഷണമായും ഇത് കഴിക്കാം. എന്നാല്‍ ചില ഭക്ഷണങ്ങളുടെ കൂടെ അവക്കാഡോ കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്ന് തന്നെ പറയാം. അവക്കാഡോ കഴിക്കുമ്പോള്‍ ഒഴിവാക്കേണ്ടവ Read More…
‘സര്‍വരോഗനിവാരിണി’; ആര്യവേപ്പിലയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്
കയ്പാണ് രുചിയെങ്കിലും ആയുര്‍വേദ പ്രകാരവും ഏറെ ഗുണഫലങ്ങള്‍ നല്‍കുന്ന ഒന്നുമാണ് നമ്മുടെ ചുറ്റുവട്ടത്തു തന്നെ കാണാന്‍ സാധിയ്ക്കുന്ന ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാന്‍ വേപ്പിനു കഴിവുളളതായി ഗവേഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. കാന്‍സറിനെ എങ്ങനെ വരുതിയിലാക്കാം എന്ന Read More…
നഗ്‌നപാദരായി ദിവസവും പുല്ലില്‍ നടക്കാമോ? ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
കാലില്‍ ചെരുപ്പിടാതെ വീടിന് പുറത്തിറങ്ങുന്നവരാണ് നമ്മളില്‍ പലരും. കുറച്ച് നേരം നഗ്‌നപാദരായി പുല്ലിന് മുകളിലൂടെ നടക്കുന്നത് പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്നുണ്ടെന്ന് പഠനങ്ങല്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നടക്കുന്നതിനെ എര്‍ത്തിങ് അല്ലെങ്കില്‍ ഗ്രൗണ്ടിങ് എന്നാണ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയില്‍ പറയുന്ന ലേഖനം ഈ ഗുണങ്ങളൊക്കെയാണ് ചൂണ്ടികാണിക്കുന്നത്. ശരീരത്തിന്റെ പല ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്ന കാല്‍പാദത്തിലെ പ്രഷര്‍ പോയിന്റുകളെ ഉത്തേജിപ്പിക്കാായി നടത്തതിലൂടെ സഹായിക്കും. കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കാനും ഇത് സഹായകമാകും. ഭൂമിയുടെ പ്രകൃതിദത്ത ഇലക്ട്രോണുകളുമായി ശരീരത്തെ Read More…
അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണം; പഴമക്കാര്‍ പറയുന്നതില്‍ കാര്യമുണ്ടോ?
ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉറക്കം പിടിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇത് തെറ്റായ ശീലമാണ്. കിടക്കാന്‍ പോകുന്നതിന് മുന്‍പ് കുറച്ച് നടക്കുന്നത് ദഹനത്തെ സഹായിക്കും. കിടക്കുന്നതിന് മുന്‍പ് നടക്കുന്നതിന്റെ ഗുണങ്ങള്‍ മനസിലാക്കാം…
ശരീരഭാരം കുറയ്ക്കും, പ്രമേഹം നിയന്ത്രിക്കും: ഈ കുഞ്ഞന്‍പഴത്തിന്റെ ശക്തി ഒന്ന് അറിയു
രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും. ഹൃദയാരോഗ്യംഞാവല്‍പ്പഴത്തിലെ ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രമേഹം Read More…
ചെറുപ്പം നിലനിര്‍ത്താന്‍ മുരിങ്ങയില ; ഗുണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല
ശരീരത്തിന് പോഷകഗുണങ്ങള്‍ നിരവധി കിട്ടുന്ന ഒന്നാണ് ഇലക്കറികള്‍. ചീര, മുരിങ്ങയില, മത്തയില തുടങ്ങി ധാരാളം ഇലവര്‍ഗ്ഗങ്ങള്‍ ശരീരത്തില്‍ ഗുണകരമായി ഉള്ളതാണ്. വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. സിങ്കിന്റെ മികച്ച ഉറവിടമായ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണമാണ് നല്‍കുന്നത്. പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിയ്ക്കുന്ന മുരിങ്ങയില പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ Read More…
ഒരു ചെറു സ്പര്‍ശനം വിഷാദവും ഉത്കണ്ഠയും കുറയ്ക്കുമോ? പഠനം സൂചിപ്പിക്കുന്നതിങ്ങനെ
നമ്മളുടെ വിഷമ ഘട്ടത്തില്‍ പ്രിയപ്പെട്ടവരില്‍ നിന്നുള്ള തലോടല്‍, അല്ലെങ്കില്‍ തോളില്‍ തട്ടി എല്ലാം ശരിയാകുമെന്നുള്ള വാക്ക് വളരെ അധികം ഗുണപ്രദമാകും. വിവിധ തരത്തിലുള്ള ഇത്തരത്തിലെ സ്പര്‍ശനങ്ങള്‍ക്ക് വിഷാദവും വേദനയും ഉത്കണ്ഠയുമൊക്കെ കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് ജര്‍മ്മനിയിലെയും നെതര്‍ലാന്‍ഡ്സിലെയും ഗവേഷകരുടെ കണ്ടെത്തല്‍. 13000 മുതിര്‍ന്നവരുടെയും കുട്ടികളുടയും നവജാതശിശുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ വിശകലനം നടത്തിയത്. ഇവരെല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള ശാരീര സ്പര്‍ശനത്തിനു വിധേയരാക്കപ്പെട്ടവരാണ്.ഇതിലെ ഒരു പഠനം ചൂണ്ടികാണിക്കുന്നത് ദിവസവും 20 മിനിട്ടത്തേക്ക് ആറാഴ്ചക്കാലം മൃദുവായി മസാജ് ചെയ്യുന്നത്മറവിരോഗം ബാധിച്ച Read More…