ബാര്‍ബഡോസ് ചെറി അല്ലെങ്കില്‍ വെസ്റ്റ് ഇന്ത്യന്‍ ചെറി എന്നറിയപ്പെടുന്ന അസെറോള ചെറി കരീബിയ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഈ ചെറികള്‍ രുചികരമാണ് എന്നതിനൊപ്പം അവയ്ക്ക് നിരവധി ആരോഗ്യ ആനുകൂല്യങ്ങളുമുണ്ട്. വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിലൊന്നാണ് അസെറോള ചെറി. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സാധാരണ പഴങ്ങളെക്കാള്‍ വിറ്റാമിന്‍ സി ഇവയില്‍ അടങ്ങിയിരിക്കുന്നു. അസെറോള ചെറികളില്‍ ആന്റിഓക്സിഡന്റുകള്‍, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി, ആരോഗ്യം, ചര്‍മ്മത്തിന്റെ പുനരുജ്ജീവനം, Read More…
Tag: health benefits
ഉള്ളതു പറയാമല്ലോ ? ഉള്ളി പൊളിയാണ്, രോഗങ്ങള്‍ തടയും, പച്ചക്കറികളില്‍ പോഷക സമ്പുഷ്ടം
ഉള്ളി എന്നു കേള്‍ക്കുമ്പോള്‍ സവോളയാണോ ചുവന്നുള്ളിയാണോ എന്ന് സംശയം തോന്നാം. യൂറോപ്പിലും, അമേരിക്കയിലും ചുവന്നുള്ളി ദുര്‍ലഭമായതുകൊണ്ടാവാം ‘ഒനിയന്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സവോള ഉള്ളിയാണ്. ചുവന്നുള്ളിയെ ഷാലറ്റ് എന്നും ഇലയോടുകൂടി ഉപയോഗിക്കുന്ന ഗ്രീന്‍ ഒനിയനെ ലീക്ക് എന്നും വിളിക്കുന്നു. വെളുത്തുള്ളിയാണ് ഗാര്‍ലിക്. ഇതെല്ലാംതന്നെ ഒരേ കുടുംബത്തില്‍പ്പെട്ടതാണെങ്കലും ഓരോന്നിന്റെയും രുചിയിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഠനങ്ങള്‍ പറയുന്നത് ഗന്ധകം ചേര്‍ന്ന മിശ്രിതങ്ങള്‍ ഉള്ളിയിലുള്ളതുകൊണ്ടാണ് രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതും ഉള്ളി മുറിക്കുമ്പോള്‍ കണ്ണ് എരിയുകയും ചെയ്യുന്നത്. പോളിഫിനോള്‍ മിശ്രിതങ്ങളുടെ ഏറ്റവും വലിയ ശ്രോതസാണെന്നുള്ളതാണ് Read More…
ക്രിസ്മസും ന്യൂഈയറും വരുന്നു, കേക്ക് കഴിച്ചോ… പക്ഷേ…
ക്രിസ്മസും ന്യൂഈയറുമൊക്കെ വരവായി. എന്നാല്‍ കേക്കില്ലാതെ എന്തു ക്രിസ്മസും ന്യൂഈയറും. ഈ സമയത്തായിരിക്കും നമ്മള്‍ ഏറ്റവും കൂടുതല്‍ കേക്ക് അകത്താക്കുന്നത്. അപകടകാരിയായ പലഹാരമല്ല കേക്ക്. പക്ഷേ, അധികമായാല്‍ കേക്കും പ്രശ്‌നമാണ്. പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങള്‍ ഉള്ളവര്‍ക്ക്. പ്രമേഹരോഗികളാണ് പ്രധാനമായും സൂക്ഷിക്കേണ്ടത്. രക്താതിമര്‍ദം, കൊളസ്‌ട്രോള്‍, കരള്‍, വൃക്കരോഗങ്ങള്‍ എന്നിവയുള്ളവരും കേക്കു കഴിക്കുമ്പോള്‍ നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്. മൈദയാണ് കേക്കിന്റെ അടിസ്ഥാന അസംസ്‌കൃതവസ്തു. വെണ്ണ അല്ലെങ്കില്‍ സസ്യഎണ്ണ, സോഡിയം ബൈ കാര്‍ബണേറ്റ്, മുട്ട, കാരമല്‍ പഞ്ചസാര, ബേക്കിങ് പൗഡര്‍, റം, എസ്സെന്‍സ്, Read More…
ചൂടു വെള്ളത്തിലല്ല, കുളിക്കേണ്ടത് തണുത്ത വെള്ളത്തിൽ ; ഇത്രയൊക്കെ ഗുണങ്ങളോ!
തണുപ്പ് തുടങ്ങിയാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍ തണുപ്പ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. രക്തചംക്രമണം വര്‍ധിപ്പിക്കാനും രോഗപ്രതിരോധശക്തിയേകാനും മുതല്‍ സമ്മര്‍ദ്ദം അകറ്റുന്നതിന് വരെ തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു. തണുത്ത വെള്ളത്തില്‍ കുളിക്കുകയാണെങ്കില്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. തണുത്ത വെള്ളം ശരീരത്തില്‍ വീഴുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. ശരീരത്തിന്റെ സ്വാഭാവിക താപനില നിലനിര്‍ത്താന്‍ ആ ഭാഗത്തേക്ക് ഊഷ്മളവും പുതുതായി ഓക്‌സിജൻ അടങ്ങിയതുമായ രക്തം എത്തിക്കാന്‍ ശരീരം ശ്രമിക്കും. ഇത് പ്രധാന അവയവങ്ങളിലേക്കുള്ള Read More…
കുതിര്‍ത്ത ബദാം, കുതിര്‍ക്കാത്ത ബദാം? ഏതാണ് ആരോഗ്യത്തിന് നല്ലത്?
കുതിര്‍ക്കാത്ത ബദാമിനെക്കാള്‍ കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത് കുതിര്‍ത്ത ബദാം ആണെന്ന് നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്.എന്നാല്‍ അത് ശരിക്കും സത്യമാണോ? കുതിര്‍ത്തതും കുതിര്‍ക്കാത്തതുമായ ബദാമിന്റെ പ്രധാന ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം . കുതിര്‍ക്കാത്ത ബദാം കഴിക്കാന്‍ കൂടുതല്‍ രുചികരമെങ്കിലും കുതിര്‍ത്ത ബദാം മികച്ചതാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു. ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ഫലപ്രദമായി സജീവമാക്കുന്നു. ഈ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കാനും മൊത്തത്തിലുള്ള സെല്ലുലാര്‍ Read More…
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം
ഒരു ആഴ്ചയില്‍ അഞ്ച് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ ഒരു പഠനം വ്യക്തമാക്കുന്നു.ചോക്ലേറ്റില്‍ ഉയര്‍ന്ന അളവിലുള്ള ഫ്‌ളാവനോളുകള്‍ അടങ്ങിയിരിക്കുന്നു.പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തമാണ് ഇത്. ഇവ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രമേഹം, ഹൃദ്രോഗം അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവയില്ലാത്ത സ്ത്രീ നഴ്‌സുമാരുടെയും പുരുഷ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെയും മൂന്ന് ദീര്‍ഘകാല യുഎസ് നിരീക്ഷണ പഠനങ്ങളില്‍ നിന്നുള്ള ഡാറ്റയാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത് . ടൈപ്പ് 2 Read More…
തണുപ്പുകാലം; കാലുകളില്‍ നെയ്യ് പുരട്ടിയാലുള്ള ആരോഗ്യ ഗുണങ്ങള്‍
ക്ലാരിഫൈഡ് ബട്ടര്‍ എന്നറിയപ്പെടുന്ന നെയ്യ് ആയുര്‍വേദ ഗുണങ്ങള്‍ ഉള്ളതിനാല്‍ വര്‍ഷങ്ങളായി മരുന്നായി ഉപയോഗിക്കുന്നു. രോഗശാന്തിക്കും , മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ക്കും, ശരീര പോഷണത്തിനും നെയ്യ് ഉപയോഗിച്ച് വരുന്നു . കാലില്‍ നെയ്യ് പുരട്ടുന്നത് ഏറ്റവും പുരാതനമായ ആചാരങ്ങളില്‍ ഒന്നാണ്. പാദങ്ങളില്‍ നെയ്യ് പുരട്ടുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മിനുസമുള്ളതുമാക്കാനും സഹായിക്കും . ഇത് ഞരമ്പുകളെ ശാന്തമാക്കുന്നു. ഒപ്പം സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറക്കുന്നു. കാലില്‍ നെയ്യ് പുരട്ടുന്നതിന്റെ ഗുണങ്ങള്‍ കാലില്‍ നെയ്യ് പുരട്ടുന്നത് എങ്ങനെ?
കുക്കുമ്പര്‍ കഴിക്കൂ… ശരീരത്തിന് ആരോഗ്യ ഗുണങ്ങളുടെ ബമ്പറടിക്കും
നമ്മുടെ ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജലാംശം അടങ്ങിയിരിയ്ക്കുന്ന ഭക്ഷണങ്ങള്‍. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു തന്നെ മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും. ഇതിനു പുറമേ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നുമാണിത്. വെള്ളം അടങ്ങിയ ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് കുക്കുമ്പര്‍. ധാരാളം ജലാംശം അടങ്ങിയ ഇത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്. കുക്കുമ്പര്‍ പ്രധാനമായും സാലഡിലാണ് നാം ഉപയോഗിയ്ക്കാറ്. ജ്യൂസ് പൊതുവേ ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. ദിവസവും 1 Read More…
സ്‌കിപ്പിങ്ങിലൂടെ ലഭിക്കുന്ന 10 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍
സ്‌കിപ്പിംഗ്, മൊത്തത്തിലുള്ള ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന്‍ കഴിയുന്ന ഫലപ്രദമായ ഹൃദയ വ്യായാമമാണ്. ഇത് ചെലവുകുറഞ്ഞ ഒരു വിനോദം മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഫിറ്റ്നസ് മാര്‍ഗം കൂടിയാണ് . ഈ വ്യായാമം ഹൃദയത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്തുന്നു, ക്ഷമ വര്‍ദ്ധിപ്പിക്കുന്നു, ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നു. ശാരീരിക നേട്ടങ്ങള്‍ക്കപ്പുറം, സ്‌കിപ്പിംഗ് ശരീരത്തിന്റെ സ്വാഭാവിക ഹോര്‍മോണായ എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിറ്റ്‌നസ് ദിനചര്യയില്‍ ഇത് ശീലമാക്കുന്നത് നല്ലതാണ് . Read More…