Lifestyle

നിങ്ങള്‍ ജോലിയില്‍ അരക്ഷിതനാണോ? എങ്കില്‍ സൂക്ഷിക്കുക, ആയുസിനെതന്നെ ബാധിക്കാം

ജോലിഭാരം മൂലം ഇ.വൈ. കമ്പനി ജീവനക്കാരി അന്ന സെബാസ്‌റ്റ്യന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. തൊഴിലിടങ്ങളിലെ അധികജോലി ഭാരവും പന്ത്രണ്ടും പതിന്നാലും മണിക്കൂറുകള്‍ നീളുന്ന വിശ്രമമില്ലാത്ത ജോലിയും സമ്മര്‍ദ്ദങ്ങളും ജീവനക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുക. ജോലിയിലെ അരക്ഷിതത്വം ആയുസിനെതന്നെ ബാധിക്കുമെന്ന നേരത്തേ നടത്തിയ പഠനം വീണ്ടും ചര്‍ച്ചയാവുകയാണ് ഇപ്പോള്‍. ഒരു സ്ഥിരം ജോലി നല്‍കുന്ന മനസമാധാനം വളരെ വലുതാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ജോലി സുരക്ഷയും തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദവും ആളുകളുടെ ആയുസിനെ തന്നെ നിര്‍ണയിക്കുമെന്നായിരുന്നു പഠനം. Read More…

Lifestyle

എല്ലാ ആഴ്ചയിലും തലയിണക്കവര്‍ മാറ്റാറുണ്ടോ? ഇല്ലെങ്കില്‍ ഇത് അറിയുക

സ്ഥിരമായ ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടാകുന്നയാളാണോ? എങ്കില്‍ നിങ്ങളുടെ തലയിണക്കവറിനെ ഒന്ന് സംശയിച്ചുകൊള്ളു. ബെഡ് ഷീറ്റ് മാറ്റുമ്പോഴും പലരും തലയിണക്കവര്‍ മാറ്റാറില്ല. ഇത് ഇപ്പോള്‍ മാറ്റേണ്ട ആവശ്യമുണ്ടോ എന്നായിരിക്കും ചിന്ത. എന്നാല്‍ ഈ തലയിണക്കവര്‍ നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ എത്ര സ്വാധീനിക്കുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചര്‍മ്മ സംരക്ഷണ വിദഗ്ധര്‍ എല്ലാ ആഴ്ചയിലും തലയിണക്കവര്‍ മാറ്റണമെന്ന് നിര്‍ദേശിക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണയ്ക്ക് ചര്‍മത്തിന്റെ ആരോഗ്യത്തില്‍ വലിയ സ്വാധീനം ചൊലുത്താന്‍ കഴിയും. ദിവസം മുഴുവന്‍ നിങ്ങള്‍ പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ Read More…

Sports

ഹര്‍ദിക് പാണ്ഡ്യ എന്തുകൊണ്ടാണ് ഇപ്പോള്‍ ടെസ്റ്റ് കളിക്കാത്തത്? ചുവന്നപന്തുമായി മടങ്ങിവരുന്നു?

ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിട്ടും ഹര്‍ദിക് പാണ്ഡ്യ എന്തുകൊണ്ടാണ് ടെസ്റ്റ് കളിക്കാത്തതെന്നത് ആരാധകരുടെ വലിയ കണ്‍ഫ്യൂഷനാണ്. എന്നാല്‍ ദേ ഹര്‍ദിക് ഉടന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തും. ഇക്കാര്യത്തില്‍ ഏറ്റവും പുതിയ അപ്ഡേറ്റ് നല്‍കിയിരിക്കുന്നതും താരമാണ്. കഴിഞ്ഞ ഏതാനും ദിവസമായി ചുവന്നപന്തുമായി നില്‍ക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഹര്‍ദിക് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. താരത്തിന് ടെസ്റ്റ് മത്സരങ്ങളോടുള്ള അതൃപ്തി മാറിയെന്ന സൂചനയായി കരുതുന്നുണ്ട്. അതേസമയം 2018 മുതല്‍ ടെസ്റ്റ് ടീമിലെ പ്രവേശനം ഒഴിവാക്കിക്കൊണ്ടിരിക്കുന്നതായിട്ടാണ് താരത്തിനെതിരേ ഉയര്‍ന്നിട്ടുള്ള Read More…

Oddly News

ഇന്ത്യന്‍വിഭവങ്ങള്‍ ‘അഴുക്കു മസാലകള്‍’ ; സോഷ്യല്‍മീഡിയയില്‍ പുലിവാല്‍ പിടിച്ച് ഓസ്ട്രേലിയന്‍ യൂട്യൂബര്‍

ഇന്ത്യന്‍ വിഭവങ്ങളെ ‘അഴുക്കു മസാലകള്‍’ എന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയന്‍ യൂ ട്യൂബര്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങളുടെ കൊടുങ്കാറ്റ് ഏറ്റുവാങ്ങുന്നു. ഓസ്ട്രേലിയന്‍ യൂട്യൂബറും അനേകം ഫോളോവേഴ്സുമുള്ള ഡോ. സിഡ്നി വാട്സണാണ് ഇന്ത്യന്‍ ഭക്ഷണങ്ങളെ പരിഹസിച്ച് പുലിവാല്‍ പിടിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ഭക്ഷണത്തിന്റെ ചരിത്രവും സാംസ്‌ക്കരികവുമായ പ്രാധാന്യം പ്രസ്താവിച്ചുകൊണ്ടുള്ള പ്രതികരണങ്ങളുടെ കുത്തൊഴുക്ക് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ”ഭൂമിയിലെ ഏറ്റവും മികച്ചത് ഇന്ത്യന്‍ ഭക്ഷണമാണ്, തര്‍ക്കത്തിനുണ്ടോ?” എന്ന് പറഞ്ഞുകൊണ്ട് ഒരു എക്സ് ഉപയോക്താവ് ഇന്ത്യന്‍ പാചകരീതിയെ പുകഴ്ത്തി ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതാണ് Read More…

Fitness

നിങ്ങള്‍ ആരോഗ്യവാനാണോ? ശരീരം തന്നെ സൂചനകള്‍ കാണിക്കും

ജീവിതത്തില്‍ ആരോഗ്യമാണ് നമ്മള്‍ ഒരോതരുടെയും ഏറ്റവും വലിയ സമ്പത്ത്. അത് കാത്ത് സൂക്ഷിക്കുന്നതിനായി പലവരും പല വഴികളും നോക്കാറുമുണ്ട്. ആരോഗ്യമുള്ള വ്യക്തിയാണോ നിങ്ങള്‍ എന്നറിയാനായി ശരീരം നല്‍കുന്ന പത്ത് സൂചനകള്‍ ഇതാണ്. തെളിഞ്ഞതും ഇളം മഞ്ഞ നിറത്തിലുള്ളതുമായ മൂത്രം ശരീരത്തില്‍ ജലാംശം ഉണ്ട് എന്നതിന്റെയും വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനകളാണ് . അതേ സമയം ഇരുണ്ടതോ, മഞ്ഞയോ, തവിട്ട് കലര്ന്ന മഞ്ഞയോ നിറമുള്ള മൂത്രം നിര്‍ജലീകരണത്തിന്റെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെയും സൂചനകളാണ് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനായി Read More…

Lifestyle

ശബ്ദശല്യം; താമസക്കാര്‍ പല്ല് തേയ്ക്കാനോ ബാത്റൂം ഉപയോഗിക്കാനോ പാടില്ലായെന്ന് അയല്‍ക്കാരി

ഒരു കെട്ടിടത്തില്‍ രണ്ട് കുടുംബങ്ങള്‍ താമസിക്കുമ്പോള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരാറുണ്ട്. അതില്‍ പ്രധാനമായത് വേസ്റ്റ് മാനേജ്മെന്റും വെള്ളത്തിന്റെ പ്രശ്നവുമായിരിക്കും. എന്നാല്‍ ചൈനക്കാരിയായ ഒരു സ്ത്രീ ഉയര്‍ത്തിയിരിക്കുന്നത് വളരെ വിചിത്രമായ ആരോപണമാണ്. അതും തന്റെ അപ്പാര്‍ട്ട്മെന്റിലെ മുകള്‍ നിലയില്‍ താമസിക്കുന്നയാള്‍ക്കെതിരെയാണ്. ഇവര്‍ക്ക് ശബ്ദത്തിനോട് വളരെ അധികം അസഹിഷ്ണുതയാണ്. മുകളിലെ താമസക്കാര്‍ രാത്രിക്കാലത്ത് ബാത്റൂം പോലും ഉപയോഗിക്കരുതെന്ന്ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. വാങ്ങ് എന്ന് പേരുള്ള ഈ സ്ത്രീ താമസിക്കുന്നത് ഷെജിയാങ് പ്രവിശ്യയിലെ ഒരു റസിഡന്‍ഷ്യല്‍ ബ്ലോക്കിലെ ഒന്നാം നിലയിലാണ്. Read More…

Crime

സീലിംഗ് തകര്‍ത്ത് ചാടിയിറങ്ങി മോഷണം, സിനിമകളെ വെല്ലുന്ന മോഷണദൃശ്യങ്ങള്‍… വീഡിയോ

ഒരു ത്രില്ലര്‍ സിനിമ കാണുന്ന ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അറ്റ്‌ലാന്റ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അടുത്തിടെ പുറത്തുവിട്ടത്. വീഡിയോയില്‍ പണം പരിശോധിക്കുന്ന ബിസിനസ്സിന്റെ മാനേജര്‍ കൗണ്ടറിനു പിന്നില്‍ നടക്കുന്നതാണ് ആദ്യം കാണാനാകുന്നത്. നിമിഷങ്ങള്‍ക്കുശേഷം സിനിമകളില്‍ കാണുന്ന പോലെ മുകളില്‍ നിന്ന് സീലിംഗിന്റെ അവശിഷ്ടങ്ങള്‍ താഴെ വീഴുന്നതും അതിലൂടെ ഒരു പുരുഷന്‍ മുകളില്‍നിന്ന് സീലിംഗിലൂടെ താഴേക്ക് വയറുകളില്‍ തൂങ്ങി ഇറങ്ങുന്നത് കാണാം. തുടര്‍ന്ന് പുരുഷന്‍ പേടിച്ച് പിന്നോട്ടോടുന്ന സ്ത്രീയെ കടന്നുപിടിക്കുന്നതിനിയില്‍ അവര്‍ മറിഞ്ഞ് നിലത്തുവീഴുന്നു. ഇതിനിടെ രണ്ടാമനും സീലിംഗില്‍നിന്ന് തൂങ്ങിയിറങ്ങുന്നുണ്ട്. പിന്നീട് Read More…

Healthy Food

കാടമുട്ടയാണോ കോഴിമുട്ടയാണോ കൂടുതല്‍ ആരോഗ്യകരം? ഇതാണ് വ്യത്യാസം

കാടമുട്ടയാണോ അതോ കോഴിമുട്ടയാണോ കൂടുതല്‍ നല്ലതെന്ന് അല്ലെങ്കില്‍ കൂടുതല്‍ ആരോഗ്യകരമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവില്ലേ . വലുപ്പം കുറവാണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ കാടമുട്ട പുലിയാണ്. പോഷകങ്ങളുടെ കലവറയായതിനാല്‍ ആരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം കാടമുട്ട ഉപയോഗിക്കാം. 100 ഗ്രാം കാടമുട്ടയില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അത് കോഴിമുട്ടയേക്കാള്‍ അല്‍പം കൂടുതലാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദത്തിനും പ്രധാനപ്പെട്ട വിറ്റാമിന്‍ ബി 12, ആരോഗ്യകരമായ ചര്‍മ്മം, കണ്ണുകള്‍, രോഗപ്രതിരോധ പ്രവര്‍ത്തനം എന്നിവയ്ക്ക് ആവശ്യമായ വിറ്റമിന്‍ എ എന്നിവ Read More…

Oddly News

ആരാടാ അത്? ഉറങ്ങാനും സമ്മതിക്കില്ലേ? കുറ്റിക്കാട്ടില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറല്‍

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ നന്നേ കന്പമുള്ളവരാകും മിക്കവാറും മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മുംബൈയിലെ ആരെ മില്‍ക്ക് കോളനിയിലെ കുറ്റിക്കാട്ടില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ രഞ്ജിത് ജാദവ് ആണ് ഇതിന്റെ ചിത്രം പങ്കുവച്ചത്. ”ആരേ മില്‍ക്ക് കോളനിയിലെ വനപ്രദേശത്ത് രാത്രി വൈകി വിശ്രമിക്കുന്ന പുള്ളിപ്പുലിയെ കാണാന്‍ ഇടയായി’ എന്ന കുറിപ്പോടെയാണ് രഞ്ജിത് ഈ ചിത്രം പങ്കുവച്ചത്. View this post Read More…