Health

2050 ആകുമ്പോഴേക്കും സൂപ്പര്‍ ബഗ്ഗുകള്‍ 39ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുമെന്ന് പഠനം

രോഗം വന്നാല്‍ മരുന്നുകഴിക്കാറുണ്ട്, ചിലരാവട്ടെ ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ മരുന്നില്‍ അഭയം തേടും. അത്തരത്തില്‍ അനാവശ്യമായി ആന്റിബയോട്ടിക് പോലുള്ള മരുന്നുകള്‍ എപ്പോഴും കഴിക്കുന്നത് രോഗം പരത്തുന്ന അണുക്കള്‍ക്ക് മരുന്നിനോടുള്ള പ്രതിരോധം വളര്‍ത്തും. ആന്റിമൈക്രോബിയല്‍ ചികിത്സകളോട് പ്രതിരോധം വളര്‍ത്തുന്ന ബാക്ടീരിയ ഫംഗസ്, വൈറസ്, പാരസൈറ്റുകള്‍ എന്നിവയെ പൊതുവേ വിളിക്കുന്ന പേരാണ് സൂപ്പര്‍ ബഗ്. ഇത്തരത്തിലുള്ള ബഗ്ഗുകളുടെ ആവിര്‍ഭാവം കൊണ്ട് ചികിത്സ ഫലിക്കാതെ മരിക്കുന്നവരുടെ എണ്ണം 2050 ഓടെ 70 ശതമാനം വര്‍ധിക്കുമെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നു. 2025നും Read More…

Sports

ആര്‍ അശ്വിനെയും ഷമിയെയും ലക്ഷ്യമിട്ട് സിഎസ്‌കെ ; രാജസ്ഥാനും ഗുജറാത്തും കനിഞ്ഞാല്‍ ചെന്നൈയിലെത്തും

ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ ലേലം തുടങ്ങാനിരിക്കെ ടീമുകളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും അനുമാനങ്ങളും ഏറെയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വിവരം രാജസ്ഥാന്‍ റോയല്‍സ് താരമായ അശ്വിനെ ചെന്നൈ സൂപ്പര്‍കിംഗ്സ് മടക്കി കൊണ്ടുവന്നേക്കുമെന്നാണ്‌. ഐപിഎല്‍ 2025 സീസിണിലെ ടീമംഗങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരാനിരിക്കുകയാണ്. കഴിഞ്ഞജൂണില്‍ അശ്വിനെ സിഎസ്‌കെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ ചുമതലക്കാരനായി നിയമിച്ചപ്പോള്‍ തന്നെ പലരും ഈ നീക്കം പ്രവചിച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി. അശ്വിന്‍ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും മികച്ച താരങ്ങളില്‍ ഒരാളാണ്. Read More…

Lifestyle

കേട്ടാല്‍ തന്നെ നെറ്റിചുളിക്കുന്ന വിഭവം, തായ്‌ലൻഡിൽ മാത്രമല്ല , ഇവിടെയുമുണ്ട്

ഇനി സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് പ്രാണികളെ കൊണ്ടുള്ള വിഭവങ്ങള്‍. 16 ഇനം പ്രാണികളെ ഭക്ഷണമായി കഴിക്കാമെന്ന് സിംഗപ്പുര്‍ പ്രഖ്യാപിച്ചത് അടുത്തിയൊണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷായ്ക്കായുള്ള വിപുലമായ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം. പുല്‍ച്ചാടികള്‍, പുഴുക്കള്‍ , എന്നിവ പ്രോട്ടീനിന്റെ നല്ല സ്രോതസ്സുകളാണ്. പാരിസ്ഥിക സുസ്ഥിരത, കുറഞ്ഞ ഹരിതഗൃഹ വാതക പുറംതള്ളല്‍ മുതലായ ഗുണങ്ങളും ഇവയ്ക്കുള്ളതായി സ്റ്റേറ്റ് ഫുഡ് ഏജന്‍സിയായ സിംഗപ്പൂര്‍ ഫൂഡ് ഏജന്‍സി പറയുന്നു. വെട്ടുക്കിളികളും പുല്‍ച്ചാടികളും ഭക്ഷണത്തിനായി അംഗീകരിച്ച പ്രാണികളില്‍ ഉള്‍പ്പെടുന്നു. ഇതിനെ മനുഷ്യരുടെ ഉപഭോഗത്തിനോ Read More…

Health

കണ്ണില്‍ കടുത്ത ചൊറിച്ചില്‍; ഡോക്ടര്‍ പുറത്തെടുത്തത് 16CM നീളമുള്ള ജീവനുള്ള വിരയെ

കണ്ണില്‍ കടുത്ത ചൊറിച്ചില്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് 20 കാരിയായ പെണ്‍കുട്ടി ചികിത്സ തേടിയത്. പല ആശുപത്രികളില്‍ കാണിച്ചു. പല മരുന്നുകളും മാറി മാറി ഉപയോഗിച്ചു. പക്ഷെ ചെറിച്ചിലിന് മാറ്റമുണ്ടായില്ല. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് ഇടത് കണ്‍പോളയിലും വലത് കണ്‍പോളക്കടിയിലും വിരയെ കണ്ടെത്തിയത്. കണ്‍പോളയില്‍ ചെറിയ മുറിവുണ്ടാക്കി അതിലൂടെ 16 സെന്റീമീറ്റര്‍ നീളത്തിലുള്ള ജീവനുള്ള വിരയെയാണ് ഡോ. അനൂപ് രവി പുറത്തെടുത്തത്. ഏത് തരത്തിലുള്ള വിരയാണെന്ന് അറിയാന്‍ അത് പരിശോധനയ്ക്കയച്ചു. കഴിഞ്ഞ ആഴ്ച്ച സമാന Read More…

Lifestyle

മരണരഹസ്യം ഒളിഞ്ഞിരിക്കുന്ന 500 വജ്രങ്ങള്‍ പതിച്ച നെക്ലസ് ലേലത്തിന്; പ്രതീക്ഷിക്കുന്നത് 24 കോടി രൂപ

ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 18-ാം നൂറ്റാണ്ടിലെ നെക്ലസ് ലേലത്തിനെത്തുന്നു. വില്‍പ്പനക്കെത്തിക്കുന്നതാവട്ടെ പ്രമുഖ ഫൈന്‍ ആര്‍ട്ട് കമ്പനിയായ സോതെബീസാണ്. ഏതാണ്ട് 500 വജ്രങ്ങള്‍ പതിച്ച നെക്ലസാണിത്. വില്‍പ്പനത്തുകയായി പ്രതീക്ഷിക്കുന്നത് 25 കോടി രൂപയും. ഈ നെക്ലസ് വെറും ഒരു നെക്ലസ് അല്ല . ഇതിന് പിന്നിലായി പല കഥകളും പ്രചരിക്കുന്നുണ്ട്. ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റിന്റെ മരണവുമായി ഈ നെക്ലസിന് ബന്ധമുണ്ടെന്ന് കരുതുന്നു. ലേലം നടക്കുന്നത് നവംബറിലാണ്. ഏഷ്യയിലെ സ്വകാര്യ ശേഖരത്തിലുള്ള ആഭരണം നവംബര്‍ Read More…

Healthy Food

വാഴപ്പഴത്തിന് നീലനിറമോ? അതും വാനില ഐസ്ക്രീമിന്റെ രുചിയിൽ…

പല തരത്തിലുള്ള വാഴപ്പഴങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം, കഴച്ചിട്ടുണ്ടാകാം. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഐസ്‌ക്രീം ബനാനയെപ്പറ്റി നിങ്ങള്‍ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ? ഇത് ബ്ലു ജാവ ബനാന എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഈ പേര് കേട്ട് മുഴുവന്‍ നീല നിറത്തിലാണെന്ന് കരുതിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈ വാഴപ്പഴത്തിന് ഇളം നീലയും ഇളം പച്ചയും കലര്‍ന്ന നിറമാണുള്ളത്. എന്നാല്‍ ഇത് പഴുത്തുകഴിഞ്ഞാല്‍ നേരിയ മഞ്ഞനിറത്തിലേക്ക് മാറും. തൊലി മാറ്റിയാല്‍ മറ്റ് വാഴപ്പഴത്തിന് സമാനമായ നിറമായിരിക്കും. ഇതിന്റെ രുചിക്കും വളരെ Read More…

Oddly News

കന്നുകാലിത്തൊഴുത്തോ കോഴിഫാമോ? ദുബായിലെ ഈ തൊഴിലാളി ക്യാമ്പിന്റെ വീഡിയോ ഞെട്ടിക്കും

ബുര്‍ജ് ഖലീഫ, പ്രിന്‍സസ് ടവര്‍ തുടങ്ങിയ ആഡംബര അംബരചുംബികള്‍ക്ക് പേരുകേട്ട ദുബായ്, സമൃദ്ധിയുടെയും ഉയര്‍ന്ന ജീവിത നിലവാരത്തിന്റെയും പര്യായമാണ്. എന്നാല്‍ അടുത്തിടെ വൈറലായ ഒരു വീഡിയോ ദുബായിലെ സമ്പന്നതയുടെയും സമൃദ്ധിയുടേയും അഭിമാന സ്തംഭങ്ങള്‍ക്ക് അപ്പുറത്ത് അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ കഠിനമായ ജീവിത പശ്ചാത്തലങ്ങളും അവിടെ പോരാട്ടജീവിതം നയിക്കുന്നവര്‍ക്ക് കിട്ടുന്ന മോശം സാഹചര്യത്തെക്കുറിച്ചും രോഷവും സഹതാപവും ഉണ്ടാക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍മ്മാണ തൊഴിലാളികളായി അനേകരാണ് ദിവസക്കൂലി തേടുന്നത്. ഇവയില്‍ ഗണ്യമായ ഒരു Read More…

Health

നിങ്ങളുടെ നഖം നോക്കി കണ്ടുപിടിക്കാം ആരോഗ്യ പ്രശ്നങ്ങള്‍

കൈകളിലേയും കാലുകളിലേയും നഖങ്ങള്‍ നമ്മളുടെ ആരോഗ്യത്തിനെ പറ്റി പല സൂചനകളും നല്‍കാറുണ്ട്. നഖം നോക്കി കണ്ടെത്താനായി സാധിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇതാ….. മങ്ങിയതും വെളുത്തതുമായ നഖങ്ങള്‍ ഹീമോഗ്ലോബിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ആര്‍ ബി സിയുടെ അഭാവം മൂലം ഓക്സിജന്‍ ആവശ്യത്തിന് നഖത്തിലെത്താതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കരള്‍ രോഗം, പോഷണമില്ലായ്മ, ഹൃദയ സ്തംഭനം തുടങ്ങിയ സൂചനകളും നഖത്തിന്റെ മങ്ങലിലൂടെ കണക്കാക്കാം. മഞ്ഞനിറത്തിലുള്ള നഖം ഫംഗല്‍ അണുബാധയുടെ ലക്ഷണമാണ്. അണുബാധ വര്‍ധിച്ചാല്‍ നഖം കട്ടിയുള്ളതാവാനും പൊടിയാനും തുടങ്ങും. തൈറോയ്ഡ് Read More…

Lifestyle

വയസ്സ് 30, കൈയില്‍ കോടികള്‍, പക്ഷേ വീട് വാങ്ങാന്‍ താല്‍പര്യമില്ല; വാടകവീട്ടില്‍ താമസിക്കുന്ന കോടീശ്വരന്‍

കോടികള്‍ കൈയില്‍ വന്നാല്‍ അല്ലെങ്കില്‍ സമ്പത്തികമായി ഉന്നതിയിലെത്തിയാല്‍ പലരും ആദ്യം ചെയ്യുന്നത് സ്വന്തമായി ഒരു ആഢംബര വീട് വയ്ക്കുകയെന്നതായിരിക്കും. എന്നാല്‍ തന്റെ 30-ാം വയസ്സില്‍ കൈ നിറയെ സമ്പത്ത് ലഭിച്ചിട്ടും വീട് എന്ന സ്വപ്നം കാണാതെ ലളിതമായി ജീവിക്കുന്ന ഒരു കോടീശ്വരനെക്കുറിച്ചറിയാമോ? ലണ്ടന്‍ സ്വദേശിയായ തിമോത്തി അര്‍മുവാണ് ഇത്തരത്തില്‍ ജീവിക്കുന്നത്. ആള്‍ ചില്ലറക്കാരനല്ല. ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ഫാന്‍ബൈറ്റ്സിന്റെ സ്ഥാപകനും മുന്‍ ഉടമയുമാണ് . 2017 ല്‍ തുടക്കമിട്ട സ്ഥാപനം വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. എന്നാല്‍ Read More…