ലോകത്ത് ക്രൂരതകളുടെ അദ്ധ്യായങ്ങള്‍ രചിച്ച നാത്സി ഭരണകൂടത്തില്‍ ക്രൂരതയുടെ പര്യായങ്ങളായി മാറിയ അനേകം പുരുഷന്‍മാരുണ്ട്. ഹിറ്റലറും ഹിംലറുമൊക്കെ ഉദാഹരണങ്ങളാണ് . നാത്സി വനിതകളില്‍ ഏറ്റവും ക്രൂരയാരെന്ന് ചോദിച്ചാല്‍ ഒരു പേര് മാത്രമാകും ഉത്തരം. ഇര്‍മ ഗ്രെസ്. ആല്‍ഫ്രഡ് – ബെര്‍ത്ത ദമ്പതികളുടെ മകളായി 1923 ലാണ് ഇര്‍മ ജനിച്ചത്. ഇര്‍മയ്ക്ക് 13 വയസ്സുള്ളപ്പോള്‍ ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തില്‍ വിഷമിച്ച് അമ്മ ബെര്‍ത്ത ആത്മഹത്യ ചെയ്തു. 14 വയസ്സുള്ളപ്പോള്‍ ഇര്‍മ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി. ശേഷം ഒരു ഫാമിലും പിന്നെ Read More…
Tag: Hashtagonline
ഈ ട്രിക്ക് ഉപയോഗിച്ച് നോക്കൂ, ഭക്ഷണം ചൂടാറാതെ കൂടുതല്‍ നേരം ഇരിക്കും
ഡിസംബര്‍ മാസം പൊതുവേ തണുപ്പ് നിറഞ്ഞ മാസമാണ്. അതിനാല്‍ എന്ത് ഉണ്ടാക്കിയാലും അത് വേഗം തന്നെ തണുത്ത് പോകാറുണ്ട്. തണുത്ത ഭക്ഷണത്തിന് രുചി നഷ്ടമാകുകയും കൂടാതെ ശാരീരകമായ പല അസ്വസ്ഥതകളും നേരിടേണ്ടതായി വരുന്നു. എന്നാല്‍ അധികം നേരം ഭക്ഷണം ചൂടാറാതെ ഇരിക്കാന്‍ കുറച്ച് വിദ്യകളുണ്ട്. നല്ല നിലവാരമുള്ള ഇന്‍സുലേറ്റഡ് കണ്ടെയ്നറിലോ തെര്‍മല്‍ ഫ്ളാസ്‌കിലോ സൂക്ഷിച്ചാല്‍ ഭക്ഷണം മണിക്കൂറുകളോളം ചൂടാറാതെ ഇരിക്കും. ഉപയോഗിക്കുന്നതിന് മുമ്പായി കണ്ടെയ്നര്‍ പ്രീഹീറ്റ് ചെയ്യുക. ഇതിനായി കണ്ടെയ്നര്‍ തിളച്ച വെള്ളം നിറച്ച് 5 മിനിറ്റ് Read More…
അടുക്കള പാത്രങ്ങള്‍ വേഗം തുരുമ്പ് പിടിക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
അടുക്കള പാത്രങ്ങള്‍ തുരുമ്പ് പിടിച്ച് പോകുന്നത് പല അമ്മമാര്‍ക്കും വളരെ സങ്കടമാണല്ലേ. ശരിയായി പരിചരിക്കാത്തതും അമിതമായി ഉപയോഗിക്കുന്നതും ഇതിന് കാരണമാകുന്നു. ഒരുപാട് കാലം അലമാരയില്‍ വെറുതെ ഇരിക്കുന്ന പാത്രങ്ങള്‍ എന്തെങ്കിലും വിശേഷാവസരങ്ങളില്‍ എടുക്കുമ്പോഴായിരിക്കും പാത്രങ്ങള്‍ക്ക് തുരുമ്പ് പിടിച്ചിരിക്കുന്നത് പലരുടെയും കണ്ണില്‍പ്പെടുന്നത്. ഇത് വരാതിരിക്കാനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഭക്ഷണമുണ്ടാക്കി ക്ഷീണിച്ചാലും വേഗത്തില്‍ പാത്രം വൃത്തിയാക്കുക. കാരണം ഒരുപാട് നേരം ഭക്ഷണം പാകം ചെയ്ത് പാത്രങ്ങള്‍ സിങ്കിലിടുന്നത് അതില്‍ തുരുമ്പുണ്ടാകുന്നതിന് കാരണമാകുന്നു. പാചകം ചെയ്ത പാത്രങ്ങള്‍ ചൂട് Read More…
ചര്‍മ്മസംരക്ഷണത്തിന് കൊക്കോ ബട്ടര്‍ ഉപയോഗിക്കാനുള്ള 5 വഴികള്‍
കൊക്കോ ബീന്‍സില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത കൊഴുപ്പാണ് കൊക്കോ ബട്ടര്‍. സാധാരണയായി അതിന്റെ ക്രീം ഘടനയ്ക്ക് മിതമായ ചോക്ലേറ്റ് ഗന്ധമാണുള്ളത് . മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുള്ളതിനാല്‍ ഇത് ചര്‍മ്മസംരക്ഷണത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. കൊക്കോ ബട്ടറില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇവ ലോഷനുകളിലും ബാമുകളിലും ക്രീമുകളിലും വരണ്ടതും വിണ്ടുകീറിയതുമായ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും പോഷിപ്പിക്കാനും വ്യാപകമായി ഉപയോഗിക്കുന്നു. Read More…
എന്താണ് യെല്ലോ നെയില്‍ സിന്‍ഡ്രോം ? ചികിത്സിക്കാന്‍ 7 ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍
യെല്ലോ നെയില്‍ സിന്‍ഡ്രോം (YNS) എന്നത് ഒരു അപൂര്‍വ രോഗാവസ്ഥയാണ്. ഈ അവസ്ഥയില്‍ മഞ്ഞ അല്ലെങ്കില്‍ നിറം മാറിയ നഖങ്ങള്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍, നഖം വേര്‍പെട്ടു പോകുന്ന അവസ്ഥയും ഉണ്ടാകും . വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, പ്ലൂറല്‍ എഫ്യൂഷന്‍ (ശ്വാസകോശത്തിന് ചുറ്റുമുള്ള ദ്രാവകം അടിഞ്ഞുകൂടല്‍), അല്ലെങ്കില്‍ സൈനസ് അണുബാധകള്‍ എന്നിവ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി YNS ബന്ധപ്പെട്ടിരിക്കുന്നു. യെല്ലോ നെയില്‍ സിന്‍ഡ്രോമിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്, പക്ഷേ ഇത് ജനിതക ഘടകങ്ങള്‍, Read More…
തലച്ചോറിനും മനസിനും ആരോഗ്യം വേണോ? ശീലമാക്കാം ഈ ഭക്ഷണങ്ങള്‍
ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ് . തലച്ചോറും മാനസികാരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍, കുടല്‍ ‘രണ്ടാം മസ്തിഷ്‌കമായി കണക്കാക്കാം. കാരണം അത് സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നു. സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും വികാരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്ററാണ് സെറോടോണിന്‍. അതിനാല്‍, നിങ്ങളുടെ മാനസികാവസ്ഥ, മസ്തിഷ്‌ക ആരോഗ്യം, മാനസിക ക്ഷേമം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ മാനസികാവസ്ഥ സുസ്ഥിരമാക്കാനും വര്‍ധിപ്പിക്കാനും സഹായിക്കുന്ന സെറോടോണിന്റെ അളവ് Read More…
വീട് വൃത്തിയാക്കല്‍ ബുദ്ധിമുട്ടാകുന്നുവോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എളുപ്പം പണി തീര്‍ക്കാം
വീട് വൃത്തിയാക്കുകയും അത് അത് പോലെ തന്നെ നിലനിര്‍ത്തുകയും ചെയ്യുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. വീക്കെന്‍ഡില്‍ കിട്ടുന്ന അവധി കൊണ്ട് പലര്‍ക്കും വീട് മൊത്തത്തില്‍ വൃത്തിയാക്കാന്‍ സാധിച്ചെന്നും വരില്ല. വീട് വൃത്തിയാക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു. എവിടെ നിന്ന് തുടങ്ങണമെന്നും എവിടെ അവസാനിപ്പിയ്ക്കണമെന്നുമുള്ള തരത്തില്‍ വൃത്തിയാക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ വളരെ വേഗത്തില്‍ കഴിയും….
ആക്ഷന്‍ മൂവി സീന്‍… റീല്‍ വൈറലാകാന്‍ റോഡിന് തീയിട്ട് യുവാവ്; വിഡിയോ
എടുക്കുന്ന റീലുകള്‍ വൈറലാവാന്‍ വേണ്ടി എന്തു സാഹസവും കാണിക്കാന്‍ മടിയില്ലാതായിരിക്കുന്നു ആളുകള്‍ക്ക്. ഇത്തവണ വൈറല്‍ വീഡിയോയ്ക്കായി റോഡിന് തീയിട്ടിരിക്കുകയാണ് യുവാവ്. ഉത്തര്‍ പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ഷെയ്ഖ് ബിലാല്‍ എന്ന യുവാവാണ് ഹൈവേയില്‍ പെട്രോള്‍ ഒഴിച്ച് 2024 എന്നെഴുതി തീ കൊളുത്തി ഈ സാഹസം കാണിച്ചത്. ആക്ഷന്‍ സിനിമകളില്‍ കാണുന്ന മാതൃകയില്‍ റോഡില്‍ തീ കത്തിച്ച ശേഷം അഭിമാനത്തോടെ അതിന് മുന്നില്‍ തന്റെ ജീപ്പില്‍ ചാരി നില്‍ക്കുന്ന നില്‍ക്കുന്ന യുവാവിന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്. സംഭവം ഓണ്‍ലൈനില്‍ Read More…
സ്വര്‍ണ്ണം ചേര്‍ത്ത ബിരിയാണി ! ലോകത്തിലെ ഏറ്റവും വിലകൂടിയ ബിരിയാണി!
ബിരിയാണി നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരു വികാരം തന്നെയാണ്. ഒരോ സെക്കന്‍ഡിലും ഇന്ത്യയില്‍ രണ്ട് പേര്‍ വീതം ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നുവെന്നാണ് ഭക്ഷണവിതരണ കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2024 ല്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ചില ബിരിയാണി വിശേഷങ്ങള്‍ നോക്കിയാലോ? ലോകത്തിലെ ഏറ്റവും വില കൂടിയ ബിരിയാണിയുടെ വില അറിയാമോ . പ്ലേറ്റിന് 20000 രൂപയോളം വരുമത്രേ. ദുബായിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റ് നല്‍കുന്ന ഈ ബിരിയാണിയുടെ പേര് റോയല്‍ ഗോള്‍ഡ് ബിരിയാണിയെന്നാണ്. Read More…









