Crime

1.4 ദശലക്ഷം ഡോളര്‍ അടിച്ച ലോട്ടറി ഉടമയ്ക്ക് നല്‍കാതെ ബന്ധുവിനെ വിട്ട് ലോട്ടറിക്കാരന്‍ പണം വാങ്ങി- നിയമപോരാട്ടം

അടിച്ച ലോട്ടറി മറ്റൊരാള്‍ വാങ്ങിയെന്ന് അവകാശപ്പെട്ട് കോടതിയില്‍ പോയയാള്‍ വിജയിച്ചു. 10 മില്യണ്‍ യുവാന്‍ (1.4 മില്യണ്‍ യുഎസ് ഡോളര്‍) സമ്മാനത്തുക അടിച്ച യാവോ എന്നയാളാണ് കോടതിയില്‍ എത്തിയത്. അഞ്ച് വര്‍ഷത്തെ പോരാട്ടം നടത്തിയിട്ടും പക്ഷേ പണം ഇയാളുടെ കൈവശം വന്നു ചേര്‍ന്നിട്ടില്ല. സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന യാവോയുമായി ബന്ധപ്പെട്ട വിവാദം വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിയാനിലാണ് അരങ്ങേറിയത്. സംഭവം ചൈനീസ് സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. 2019 ജൂലായ് 17-ന്, തനിക്ക് രണ്ട് ടിക്കറ്റുകള്‍ Read More…

Health

സി ഒ പി ഡി യും ശരീരഭാരവും

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് എന്നത് (സിഒപിഡി) ഗുരുതരമായ രോഗാവസ്ഥയാണ് . ഇത് ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ഈ രോഗം ശരീരത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉയര്‍ത്തുകയും ഒരു വ്യക്തിയുടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. സിഒപിഡി ബാധിതരായ നാലില്‍ ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ശരീരഭാരം കുറയുമെന്ന് പറയപ്പെടുന്നു. ഇത് മൂലം ഭക്ഷണത്തിന്റെ അളവിലും വ്യതിയാനം വരുത്തേണ്ടിയും വരുന്നു . വാഷിയിലെ ഫോര്‍ട്ടിസ് ഹിരാനന്ദാനി ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ ഡയറക്ടര്‍ ഡോ. പ്രശാന്ത് ഛജെദ് Read More…

Oddly News

പ്രാണി തിന്ന ബാക്കി ഇല ചേർത്ത് തേയില; വില പതിനായിരങ്ങള്‍! തേനിന്റെ സുഗന്ധവും പഴത്തിന്റെ രുചിയും

പ്രാണികള്‍ കടിച്ചതിന്റെ ബാക്കി പഴങ്ങളും മറ്റും നമ്മള്‍ സാധാരണയായി കഴിക്കാറില്ല. ഇവയില്‍ നിന്നും രോഗങ്ങള്‍ പകരാനുള്ള സാധ്യതയുള്ളതിനാലാണ് അത്. എന്നാല്‍ തായ് വാനിലെ ഒരിനം ചായയുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. പ്രാണി കടിച്ച തേയില ഇലകളില്‍ നിന്നുണ്ടാക്കുന്ന ചായക്ക് പതിനായിരങ്ങളാണ് വില. നാന്റ്‌റൗവിലാണ് ഇത്തരം ചായ ഉണ്ടാക്കുന്നത്. ജാക്കോബിയാസ്‌ക ഫോര്‍മോസാന അല്ലെങ്കില്‍ ടീ ജാസിഡുകള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക തരത്തിലുള്ള പ്രാണികളെ ഇവിടങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ കാണാം. ഇവ തേയിലയുടെ നീരുറ്റി കുടിക്കുന്നു. ഈ സമയത്ത് Read More…

Featured Good News

ഉറങ്ങിക്കിടന്നപ്പോള്‍ ഭര്‍ത്താവ് ആസിഡ് മുഖത്ത് ഒഴിച്ചു; ജീവിതം ആത്മവിശ്വാസത്താല്‍ തിരികെ പിടിച്ച് സാക്കിറ

ഭര്‍ത്താവും മക്കളുമൊത്തുള്ള ഒരു മനോഹരമായ കുടുംബ ജീവിതം ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. അത്തരത്തില്‍ ഒരു ഒരുപാട് സ്വപ്നങ്ങളുമായി ജീവിതം നയിച്ച വ്യക്തിയായിരുന്നു സാക്കിറ ഷെയ്ഖ്. ഒരു ദിവസം ഭര്‍ത്താവ് ഉറങ്ങിക്കിടന്നിരുന്ന അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. മുഖം പൊള്ളി ചെവിയും കണ്ണും നഷ്ടമായി. ഭാര്യ ജോലിക്ക് പോകുന്നത് അപമാനമായി കണ്ട ഒരു ഭര്‍ത്താവിന്റെ ക്രൂരതയായിരുന്നു അത്. പതിനേഴാം വയസ്സിലായിരുന്നു സാക്കിറയുടെ വിവാഹം. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഭര്‍ത്താവ് അവരെ മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും Read More…

Healthy Food

ഇറച്ചി വാങ്ങിയാല്‍ ഉടനെ ഫ്രീസറില്‍ വയ്ക്കരുതേ: പകരം ഇങ്ങനെ ചെയ്ത് നോക്കൂ

ഇറച്ചി കടയില്‍നിന്നും വാങ്ങികൊണ്ട് വന്നാല്‍ ഉടനെതന്നെ അത് നന്നായി കഴുകി വൃത്തിയാക്കുക. അതില്‍ മണ്ണ്, പൊടി, അഴുക് എന്നിവ പറ്റിപ്പിടിച്ചിരിക്കാം. എന്നാല്‍ ഇറച്ചി അധികമായി അമര്‍ത്തി കഴുകാതെയിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. കഴുകി പല തവണ ഞെക്കിപ്പിഴിഞ്ഞ് വെള്ളം കളഞ്ഞാല്‍ അതിലുള്ള മാംസവും ധാതുലവണങ്ങളും നഷ്ടപ്പെടാം. അതിനാല്‍ നുറുക്കുന്നതിന് മുമ്പായി കഴുകുക. കടയില്‍നിന്നും വാങ്ങിവരുമ്പോള്‍ തന്നെ ഇറച്ചി ഫ്രീസറില്‍ വെച്ചാല്‍ മാംസം സങ്കോചിച്ച് ഇറച്ചി കടുപ്പമുള്ളതായി തീരുന്നു. അറവിനുശേഷം രണ്ട് മണുക്കൂറിനുള്ളില്‍ ഇറച്ചി ലഭിച്ചാല്‍ അത് ഫ്രീസറില്‍ വയ്ക്കാതെ Read More…

Oddly News

നിന്റെ കുസൃതി ഇത്തിരി കൂടുന്നു…, ഉറങ്ങുന്ന അച്ഛന്റെ വാല്‍ കടിച്ചുപറിക്കാന്‍ നോക്കി കുട്ടിസിംഹം

വന്യജീവി സഫാരിക്കിറങ്ങുന്നവര്‍ വളരെ കൃത്യസമയത്ത് പോയില്ലെങ്കില്‍ പ്രതീക്ഷിച്ച കാഴ്ചകളൊന്നും കണ്ടെന്നുവരില്ല. സൗത്ത് ആഫ്രിക്കയിലെ സതാരയിലുള്ള ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ സഫാരി ഗൈഡ് ക്രിസ്റ്റഫര്‍ ടോംസിക്ക് പകരംവയ്ക്കാനാകാത്ത മറ്റൊരു കാഴ്ച സമ്മാനിച്ചു. കുടുംബവുമായി റോഡില്‍ വിശ്രമിക്കുന്ന സിംഹങ്ങളുടെ വീഡിയോയാണ് അദ്ദേഹം പകര്‍ത്തിയത്. ടെന്റിന് പുറത്തിറങ്ങിയ വൈറ്റ് ലയണ്‍ കാസ്പറും രണ്ട് കുട്ടി സിംഹങ്ങളും അമ്മ സിംഹവും റോഡില്‍ വിശ്രമിക്കുകയാണ്. ഉറക്കത്തിലേക്ക് വഴുതിവീണ അച്ഛന്‍ സിംഹത്തിന്റെ വാല്‍ ഇളകുന്നതും നോക്കി കുട്ടി സിംഹം നില്‍കുന്നുണ്ട്. പെട്ടെന്ന് വാലില്‍ കുഞ്ഞന്‍ സിംഹം Read More…

Myth and Reality

അപസ്മാരം ഒരു മാനസിക രോഗമാണോ? സത്യവും മിഥ്യയും തിരിച്ചറിയാം

അപ്‌സമാരം തലച്ചോറിലെ നാഡീവ്യൂഹത്തിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനമൂലം കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ്. ശരീരത്തിന് ഇലക്ട്രോലൈറ്റുകള്‍, കുറഞ്ഞ ഗ്ലൂക്കോസ് അളവ് അല്ലെങ്കില്‍ ചില അണുബാധകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ചില താളംതെറ്റലുള്‍ ഉണ്ടാകുമ്പോള്‍ ഈ രോഗം പ്രത്യക്ഷപ്പെടാം . അപസ്മാരം ബാധിച്ചാല്‍ ചില അനിയന്ത്രിതമായ ശാരീരികചലനങ്ങള്‍ ഉണ്ടാകും. കൈകളും കാലുകളും മുഖവും കോച്ചിവലിക്കുന്നു. ഈ സമയത്ത് അപകടങ്ങൾ സംഭവിക്കാൻ സാദ്ധ്യയുണ്ട്. വായിൽ നിന്നു നുരയും പതയും വരാം. അതിനുശേഷം കുറേ സമയം രോഗി ബോധരഹിതനായിരിക്കും. Read More…

Oddly News

ഈ ഒരു കപ്പ് കാപ്പിക്കും ഒരു കഷ്ണം കേക്കിനും വില 3000 രൂപ…!

ഒരു കാപ്പി കുടിക്കുന്നതിന് സാധാരണഗതിയില്‍ എന്തു വില വരും. ചൈനയിലെ ഈ ഹോട്ടലില്‍ ഒരു കപ്പ് കാപ്പിയും ഒരു കഷ്ണം കേക്കും കഴിക്കാന്‍ വിലയെത്രയാണെന്നോ 298 യുവാന്‍ (ഏകദേശം 3415 രൂപ). ഷാങ്ഹായിലെ ഒരു ആഡംബര ഹോട്ടലില്‍ കാപ്പിയുടെ വില പക്ഷേ ഇപ്പോള്‍ വന്‍ചര്‍ച്ചയാണ്. ഒരു യുവതി കാപ്പിയുടെ വിലയേക്കുറിച്ച് പരാതിയുമായി ഓണ്‍ലൈനില്‍ എത്തിയതോടെ കളി മാറി. പീസ് ഹോട്ടലില്‍ ഒരു വനിതാ ടൂറിസ്റ്റ് പങ്കിട്ട ഒരു വീഡിയോ ക്ലിപ്പ് ഒരു കപ്പ് കാപ്പിയും ഒരു ചെറിയ Read More…

Health

മനസസിന്റെ ഹൃദയ ബന്ധം- മനസിന്റെ സന്തോഷം ഹൃദയരോഗ്യത്തിന് പ്രധാനം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാനസിക സമ്മര്‍ദ്ദം ഇന്ന് ഒരു പ്രധാന വെല്ലുവിളികളായി മാറിയിരിക്കുകയാണ് . ഇവ നമ്മുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കുന്നുണ്ട്.ഹൃദയവും മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. ഈ ‘മനസ്-ഹൃദയ ബന്ധം’ സമ്മര്‍ദ്ദം പ്രോസസ്സ് ചെയ്യുന്നതിലും വികാരങ്ങളെ നിയന്ത്രിക്കുന്നതിലും നിര്‍ണായകമാണ്. ഉദാഹരണത്തിന്, ഞരമ്പുകളുടെയും ഹോര്‍മോണുകളുടെയും സങ്കീര്‍ണ്ണ ശൃംഖലകളിലൂടെ ഹൃദയം തലച്ചോറുമായി ആശയവിനിമയം നടത്തുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെയും ശ്രദ്ധയെയും മൊത്തത്തിലുള്ള ശാന്തതയെയും സ്വാധീനിക്കുന്നു. ഹൃദയം കേന്ദ്രീകരിച്ചുള്ള ശ്വസനം സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ Read More…