Lifestyle

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്ന 5 പ്രവര്‍ത്തനങ്ങള്‍

ഉദാസീനമായ ജീവിതശൈലി പുകവലി പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട് . അത് സത്യവുമാണ്. ഉദാസീനമായ ജീവിതശൈലി ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കൂടുതല്‍ നാശം വരുത്തുന്നവയാണ് . എന്നിരുന്നാലും, വൈജ്ഞാനിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. സൗത്ത് ഓസ്ട്രേലിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഒരു പുതിയ പഠനത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പറയുന്നു . വായനയോ ക്രാഫ്റ്റിംഗോ പോലുള്ള പ്രവര്‍ത്തനങ്ങള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുമെന്നും Read More…

Health

കടുത്ത ജലദോഷവും ചുമയും അനുഭവിക്കുന്നുണ്ടോ? എങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂ

തണുപ്പും ചൂടും മാറിമാറിവരുന്ന കാലാവസ്ഥയില്‍, മിക്ക ആളുകളും ചുമയും ജലദോഷവും കൊണ്ട് ബുദ്ധിമുട്ടുന്നു. മഴയും തണുപ്പും ഉള്ളപ്പോള്‍ ആളുകള്‍ക്ക് അതിവേഗം ജലദോഷം, ചുമ എന്നിവ ഉണ്ടാകാറുണ്ട് . ചുമ കാരണം, നെഞ്ചില്‍ കഫം അടിഞ്ഞു കൂടുന്നു, ഇത് പ്രശ്‌നം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ചില സമയങ്ങളില്‍ നെഞ്ചുവേദന മൂലം ശ്വാസോച്ഛ്വാസവും ബുദ്ധിമുട്ടാകും. ദീര്‍ഘനാളായി ശ്വാസകോശത്തില്‍ അണുബാധയുണ്ടായാല്‍ ന്യുമോണിയയുടെ സാധ്യത വര്‍ദ്ധിക്കുന്നു. കഫം നെഞ്ചില്‍ വളരെ ഇറുകിയാല്‍ രാത്രിയില്‍ ശാന്തമായി ഉറങ്ങാന്‍ പ്രയാസമാണ്. നെഞ്ചില്‍ കഫം അടിഞ്ഞുകൂടുകയും ജലദോഷം, ചുമ Read More…

Oddly News

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ റോഡിനെക്കുറിച്ചറിയാം

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഉത്തരേന്ത്യയില്‍ ഭരണം നടത്തിയിരുന്ന സൂരി രാജവംശത്തിന്റെ സ്ഥാപകനാണ് ഷേര്‍ ഷാ സൂരി. ഷേര്‍ഷ എന്നും ഷേര്‍ ഖാന്‍ എന്നും അദ്ദഹത്തെ അറിയപ്പെടുന്നു. ഇന്നത്തെ അഫ്ഘാനിസ്ഥാന്‍, പാകിസ്താന്‍, ഉത്തരേന്ത്യ എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗമായിരുന്നു ഷേര്‍ഷയുടെ സാമ്രാജ്യം. ബിഹാറില്‍ തന്റെ അമ്മാവന്റെ കീഴിലെ ഒരു ചെറിയ പ്രദേശത്തിന്റെ കാര്യസ്ഥനായി ആരംഭിച്ച ഷേര്‍ഷ മുഗളന്മാരെ വെല്ലുവിളിക്കുകയും മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഷെര്‍ഷ ഡല്‍ഹി പിടിച്ചടക്കി തന്റെ സാമ്രാജ്യം Read More…

Oddly News

ഇത് ലോകത്തിലെ ഏറ്റവും വില കൂടിയ മീന്‍ മുട്ട; ഈ ഭക്ഷണങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും

ഹോട്ടല്‍ മെനുവില്‍ ഭക്ഷണത്തിന്റെ വില കണ്ട് ഞെട്ടിയിട്ടുണ്ടോ? വളരെ അധികം വില കൂടിയ ഭക്ഷ്യവിഭവങ്ങളുണ്ട്. ഇവയ്ക്ക്‌ സ്വാഭാവികമായും വലിയ വിലയാണുള്ളത്. കോടീശ്വരന്മാര്‍ പലപ്പോഴും ഒരുനേരം ഹോട്ടലുകളില്‍ ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്. അവയില്‍ ചിലതിനെക്കുറിച്ചാണ് ഇനി പറയുന്നത്. കോബി ബീഫ്: ജപ്പാനിലെ ഹൈഗോ പ്രിഫെക്ചറില്‍ കോബി നഗരത്തിന് ചുറ്റും വളര്‍ത്തുന്ന കന്നുകാലികളുടെ മാംസമാണ് കോബി ബീഫ്. സ്റ്റീക്ക്, സുകിയാക്കി, ഷാബു -ഷാബു, സാഷിമി എന്നിങ്ങനെ പല വിഭവങ്ങളായി കോബി ബീഫ് തയ്യാറാക്കാം. പ്രതിവര്‍ഷം 3000 ത്തോളം കന്നുകാലികള്‍ മാത്രമേ കോബി Read More…

Health

കറുത്ത കാരറ്റിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കാം

കറുത്ത കാരറ്റ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഇവ നിരവധി ആരോഗ്യ ഗുണങ്ങൾ നേടി തരുന്നു . ഇതിൽ ആന്തോസയാനിനുകൾ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. വിറ്റാമിൻ എ, ഫൈബർ തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇവ പ്രദാനം ചെയ്യുന്നു. ഈ ഘടകങ്ങളിൽ ഓരോന്നിനും അതിൻ്റേതായ ഗുണങ്ങളുണ്ട് – വിറ്റാമിൻ എ നിങ്ങളുടെ കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നാരുകൾ മികച്ച ദഹനത്തിന് സഹായിക്കുന്നു. കറുത്ത കാരറ്റ് Read More…

Health

ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കണോ? ഇതാ ഒരു ഭക്ഷണക്രമം

ഏതുപ്രായക്കാരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്‌ ഗ്യാസ്‌ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാസ്‌ട്രബിളിനു മുഖ്യകാരണം നമ്മുടെ ആഹാരരീതിതന്നെയാണ്‌. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാവും. നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര്‍ രസവുമായി ചേര്‍ന്നാണു നടക്കുന്നത്‌. നന്നായി ചവയ്‌ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര്‍ ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഇരുന്ന്‌ ഭക്ഷണം കഴിക്കുക എന്നത്‌ ഏറെ പ്രധാനമാണ്‌. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്‌. Read More…

Oddly News

ജീവനക്കാരെ ശരിക്കും തീ തീറ്റിക്കുന്നു…! ജീവനക്കാരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കമ്പനിയുടെ ട്രിക്ക്

ചില മാനസീകസമ്മര്‍ദ്ദങ്ങള്‍ അധികരിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ‘തീ തിന്നുക’ എന്ന് കൊളോക്കലി പറയാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരെ കമ്പനി ശരിക്കും ‘തീ തീറ്റിച്ചു’. ഭയം അകറ്റാനും ആത്മവിശ്വാസം വളര്‍ത്താനും ഇത് സഹായിക്കുമെന്ന് അവകാശപ്പെട്ടാണ് കമ്പനി തങ്ങളുടെ ജീവനക്കാര്‍ തീ തിന്നണമെന്ന് ആവശ്യപ്പെട്ടത്. സംഭവം ഓണ്‍ലൈനില്‍ വന്‍ വിമര്‍ശനവും നേരിട്ടു. ജീവനക്കാര്‍ കത്തുന്ന പഞ്ഞിമുകുളങ്ങള്‍ വായില്‍ വയ്ക്കണമെന്നതാണ് കമ്പനിയുടെ പോളിസി. അക്രോബാറ്റിക്സില്‍ സാധാരണയായി കാണുന്ന ഈ സ്റ്റണ്ട്, വായ അടയുമ്പോള്‍ ഓക്സിജന്‍ വിച്ഛേദിക്കുകയും ജ്വാല കെടുകയും Read More…

Featured Movie News

‘ഞാൻ തറയിൽ നിന്ന് ആഹാരം എടുത്ത് കഴിച്ചിട്ടുണ്ട്, സിനിമയ്ക്കുവേണ്ടിയത് ചെയ്തപ്പോള്‍ സങ്കടം തോന്നി..’ അരിസ്റ്റോ സുരേഷ്

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്‌റ്റോ സുരേഷ്. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സുപരിചിതനായ സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരനായിരുന്നു സുരേഷ്. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു. ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരിസ്റ്റോ സുരേഷ്. തന്റെ ആദ്യ ചിത്രത്തിലെ ജനപ്രിയ ഗാനം ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന പാടിയും താരം പ്രേക്ഷകരുടെ പ്രിയ താരമായി മാറി. Read More…

Oddly News

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ! ഒരു ഗോള്‍ഫ് കോഴ്‌സിനേക്കാള്‍ ചെറുതാണ്!

ഡല്‍ഹിയില്‍ മെട്രോയില്‍ കയറുന്നതിനേക്കാള്‍ വേഗത്തില്‍ നിങ്ങള്‍ക്ക് ഈ രാജ്യത്തില്‍ ഉടനീളം സഞ്ചരിക്കാന്‍ കഴിയും. കൊളോസിയം, പന്തിയോണ്‍, സിസ്റ്റൈന്‍ ചാപ്പല്‍ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും അവിശ്വസനീയമായ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി റോമിനെ മാറ്റുന്ന നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ തലസ്ഥാനത്തിന്റെ മതപരമായ ഹൃദയം മറ്റൊരു ചെറിയ രാജ്യമാണ്. മിക്ക രാജ്യങ്ങള്‍ക്കും സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ ചരിത്രവും കലയും പൈതൃകവുമുള്ള വത്തിക്കാന്‍ സിറ്റി എന്ന രാജ്യത്തിന്റെ മൊത്തം വലിപ്പം കേവലം 110 ഏക്കറുകള്‍ മാത്രമാണ്. രസകരമായ താരതമ്യം ഇഷ്ടപ്പെടുന്നവര്‍ക്ക്, ന്യൂയോര്‍ക്കിലെ Read More…