റോഹ്തക് : ഹരിയാനയിലെ റോഹ്തക്കിലുള്ള മിലാൻ ധാബയിൽ നടന്ന വെടിവയ്പ്പിൽ നാല് യുവാക്കൾ കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവരുന്നു. ഗുണ്ടാ നേതാവ് സണ്ണി റിതോലിയുടെ കാമുകി ജാൻവിക്ക് ഈ കൊലപാതകങ്ങളിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. സണ്ണിയുടെ എതിരാളിയായ ഭാവു റിതോലിയ സംഘത്തിന്റെ ചാരവനിതയായാണ് ജാൻവി പ്രവർത്തിച്ചിരുന്നത്. സണ്ണിയുടെ സംഘത്തിലെ വിവരങ്ങൾ ശേഖരിക്കാനായി ഭാവുവാണ് ജാൻവിയോട് സണ്ണിയുടെ കാമുകിയാകാൻ പറഞ്ഞത്. സണ്ണിയുടെ ഓരോ നീക്കങ്ങളും കൃത്യമായി ശ്രദ്ധിച്ച് ജാൻവി എതിരാളികൾക്ക് വിവരങ്ങൾ നൽകി. സണ്ണിയുടെ വിശ്വാസം നേടിയെടുത്ത Read More…

