Oddly News

‘എന്റെ അച്ഛന്‍ പൊലീസാണ്’; ഓടുന്ന വാഹനത്തിന്റെ മുകളില്‍ മകന്റെ അഭ്യാസം

അച്ഛന്‍ പൊലീസാണ്, അതിനാല്‍ എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ഓടുന്ന വാഹനത്തിന്റെ മുകളില്‍ കയറിയിരുന്ന് മകന്റെ സാഹസികപ്രകടനം. ഹരിയാനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇതിനെതിരേ വിമര്‍ശനം കടുക്കുകയാണ്. നാല്‍പതിനായിരത്തോളം ഫോളോവേഴ്സുള്ള രക്ഷിത് ബെനിവാള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ വന്നത്. 3.6 കോടി ആളുകൾ ഇതിനകം കണ്ടുകഴിഞ്ഞ് റീലിസ് 1,632,090 ലൈക്കുകളും ഉണ്ട്. വിലകൂടിയ ധാരാളം ആഢംബരവാഹനങ്ങളുടെ നിരവധി ചിത്രങ്ങള്‍ രക്ഷിത് ഇന്‍സ്റ്റഗ്രാമില്‍പങ്കുവച്ചിട്ടുണ്ട്. പൊലീസുകാരനായ അച്ഛനൊപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും. സുരക്ഷാമാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ, നടുറോഡില്‍ Read More…