ഹരിപ്പാട്: ആവശ്യത്തിന് ഭക്ഷണവും കൃത്യമായ പരിചരണവും ലഭിക്കാതെ രണ്ടു വയസ്സുകാരൻ മരിച്ച നിലയിൽ. കാർത്തികപ്പള്ളി വലിയകുളങ്ങര കൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. ഇവരുടെ ആറാമത്തെ കുട്ടിയായ രാഹുലിന്റെ മരണം, അമ്മ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽ കഴിയുമ്പോഴാണ് സംഭവിച്ചത്. മുൻപും ഇവരുടെ ഒരു ആൺകുഞ്ഞ് മരണപ്പെട്ടിരുന്നു. അന്ന് കുട്ടി കയ്യിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാണെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം. ഇന്നലെ രാവിലെ ഏഴരയോടെ വീട്ടിനുള്ളിൽ അനക്കമില്ലാതെ കിടന്ന രാഹുലിനെ പിതാവ് രാജേഷ് Read More…

