Uncategorized

പ്രണയം, ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം ആവശ്യം; വിവാഹിതനായ പുരുഷന്റെ പുറകെനടന്ന യുവതിയെ വിലക്കി കോടതി

വിവാഹിതനായ പുരുഷനോട് പ്രണയാഭ്യര്‍ഥന നടത്തുകയും ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്ത യുവതിക്ക് സഞ്ചാര നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി ഡല്‍ഹി കോടതി. പരാതിക്കാരന്റെ വീടിന്റെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരനുമായോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായോ നേരിട്ടോ ടെലിഫോണ്‍, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ ആശയവിനിമയം നടത്താന്‍ ശ്രമിക്കരുതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2019-ല്‍ ഒരു ആശ്രമത്തില്‍വച്ചാണ് പരാതിക്കാരനും യുവതിയും പരിചയപ്പെടുന്നത്. പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. Read More…