ടെക്സസ് ആസ്ഥാനമായുള്ള മാഗ പ്രവർത്തകനും റിപ്പബ്ലിക്കൻ നേതാവുമായ കാർലോസ് ടർസിയോസ്, 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചു. “മൂന്നാം ലോക അന്യഗ്രഹ ജീവികളുടെ” അധിനിവേശത്തിന്റെ തെളിവാണ് ഈ പ്രതിമ എന്നായിരുന്നു ഇയാൾ വിശേഷിപ്പിച്ചത്. ടെക്സസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ടർസിയോസ് പങ്കുവെച്ചത്. ‘സ്റ്റാച്യൂ ഓഫ് യൂണിയൻ’ എന്ന് വിളിക്കപ്പെടുന്ന ഈ പഞ്ചലോഹ ഹനുമാൻ പ്രതിമ അമേരിക്കയിലെ ഏറ്റവും Read More…
Tag: hanuman
നമ്മൾ ക്രിസ്ത്യൻ രാഷ്ട്രം; എന്തിന് ‘കപട ഹിന്ദു ദൈവം’? വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ നേതാവ്
താരിഫുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ ടെക്‌സാസില്‍ നിര്‍മ്മിച്ച 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ വിവാദമാകുന്നു. ഇതിന്റെ നിര്‍മ്മാണത്തെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു നേതാവ് രംഗത്തുവന്നതോടെയാണ് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 2024 ഓഗസ്റ്റില്‍ അനാച്ഛാദനം ചെയ്ത ഹനുമാന്‍ പ്രതിമയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട്, റിപ്പബ്ലിക്കന്‍ നേതാവായ അലക്‌സാണ്ടര്‍ ഡങ്കന്‍ ട്വീറ്റ് ചെയ്തു, ‘ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ ടെക്‌സാസില്‍ സ്ഥാപിക്കാന്‍ Read More…
ഹനുമാന്‍ ആദ്യ ബഹിരാകാശ സഞ്ചാരി, ആദ്യ വിമാനം നമ്മുടേത്, അനുരാഗിനു പിന്നാലെ ശിവരാജ് ചൗഹാനും, പ്രഖ്യാപനം ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ബിരുദദാനച്ചടങ്ങില്‍
റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പേ ഇന്ത്യക്ക് ‘പുഷ്‌പക വിമാനം’ ഉണ്ടായിരുന്നെന്ന് ബി.ജെ.പി. നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍. ഹനുമാനെ ആദ്യ ബഹിരാകാശ സഞ്ചാരിയായി കണക്കാക്കാമെന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് ചൗഹാനും സമാന അഭിപ്രായപ്രകടനം നടത്തിയത്. ഭോപ്പാലില്‍ 25നു നടന്ന ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (ഐ.ഐ.എസ്.ഇ.ആര്‍.) ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ചൗഹാന്‍. ഇന്ത്യയുടെ ഇതിഹാസങ്ങളെയും ചരിത്രത്തെയും വാനോളം പ്രശംസിച്ചായിരുന്നു 25 മിനിട്ടോളം നീണ്ട Read More…
രാമനെ ആരാധിക്കാത്ത ഇന്ത്യയിലെ ഒരു ഗ്രാമം! ഹനുമാന്റെ പേര് കര്‍ശനമായി നിരോധിച്ചിരിക്കുന്നു !
കലിയുഗത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ഒരു ദേവന്‍ ഹനുമാനാണ്. എല്ലാ തെരുവുകളിലും പ്രദേശങ്ങളിലും നിങ്ങള്‍ക്ക് ഹനുമാന്റെ ഒരു ക്ഷേത്രമെങ്കിലും കാണാം, എന്നാല്‍ ഇന്ത്യയില്‍ ഹനുമാന്റെ പേര് പോലും ഉച്ചരിക്കുന്നത് വിലക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ രാമനെ ആരാധിക്കുന്ന സ്ഥലമുവില്ല, ഹനുമാനെ ആരാധിക്കുന്നത് വിലക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ ഹനുമാന്‍ ക്ഷേത്രമില്ല, ആരും ആ പേര് ഉപയോഗിക്കുന്നില്ല. ഇവിടെ ഒരു ഹനുമാന്‍ ഭക്തനുമില്ല. ഇതു മാത്രമല്ല, ഇവിടെ ആളുകള്‍ ഹനുമാന്‍, ബജ്രംഗ്, സങ്കട്‌മോചന്‍, മാരുതി തുടങ്ങിയ പേരുകളും ഒഴിവാക്കുന്നു. പക്ഷേ Read More…
കേരളത്തിൽ തരംഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’
തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ കേരളത്തിൽ തരംഗം സൃഷ്ടിച്ച്, മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, Read More…





