Featured Oddly News

ഭാര്യയുടെ സ്ത്രീധന പീഡനത്തിന് പ്രതികാരം; സ്വയം വിലങ്ങണിഞ്ഞ് ചായ വിൽപ്പന !

ഭാര്യയുടെ സ്ത്രീധന പീഡനത്തിനും നിയമപരമായ അനീതിക്കും പ്രതികാരമായി രാജസ്ഥാനിൽ കൃഷ്ണകുമാർ ധക്കഡ് സ്വയം കൈവിലങ്ങ് ധരിച്ച് ചായ വിൽക്കുന്നു. അതും ഭാര്യയുടെ വീടിന് മുമ്പില്‍തന്നെ. ‘498 എ ടി കഫേ’ എന്നാണ് ഇയാളുടെ കഫേയുടെ പേര്. ഇത് സ്ത്രീധന പീഡന വകുപ്പാണ്. ചായ നല്‍കുമ്പോള്‍ കൈവിലങ്ങുകള്‍ ധരിക്കുന്നു. ഭാര്യ തനിക്കെതിരേ സ്ത്രീധന പീഡന കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പോലീസ് വകുപ്പിനെതിരേയുള്ള പ്രതിഷേധമാണ് കൈവിലങ്ങ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ അനുഭവിച്ച വേദനയുടെയും അപമാനത്തിന്റെയും പ്രതീകമാണ് കൈവിലങ്ങുകള്‍ Read More…