Featured Oddly News

റെയ്‍ഡിനിടെ സ്വന്തം കടയിലെ പലഹാരം കഴിക്കാൻ മടിച്ച് ഉടമ; നിർ‍ബന്ധിച്ചപ്പോൾ കൈകൂപ്പി സോറി സാര്‍… വീഡിയോ

ലക്നൗ ∙ വിൽപനയ്ക്കു വച്ചിട്ടുള്ള ഭക്ഷണസാധനങ്ങളിൽ വ്യാപകമായി മായം ചേർക്കുന്നു എന്ന പരാതിയെ തുടർന്ന് രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ, ഉത്തർപ്രദേശിലെ ഹാമിർപുരിലുള്ള മധുരപലഹാരക്കടയിൽ നടന്ന റെയ്ഡിനിടെ സ്വന്തം കടയിലെ പലഹാരം കഴിക്കാൻ ഉടമ വിസമ്മതിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. വ്യാജവും മായം ചേർത്തതുമായ മധുരപലഹാരങ്ങൾ വിൽക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്. സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെ (എസ്ഡിഎം) നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് കടയിൽ മിന്നൽ പരിശോധന നടത്തിയത്. Read More…

Good News

വിവാഹാഘോഷം ‘സ്മോള്‍’ ഇല്ലാതെയാണോ ? പഞ്ചായത്ത് വക സമ്മാനവും ആദരവും

മയക്കുമരുന്നിനും മദ്യത്തിനും എതിരായ പോരാട്ടത്തിൽ മുൻകൈയെടുത്ത്, ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ലാംബ്ലു ഗ്രാമപഞ്ചായത്ത്. വിവാഹ ആഘോഷങ്ങള്‍ക്ക് മദ്യവും ലഹരിവസ്തുക്കളും ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറിയിരിക്കുന്ന നാട്ടില്‍ മാറ്റത്തിനായി മുന്നിട്ടിറങ്ങുന്നത്ഒരു പഞ്ചായത്ത് ഭരണകൂടം. ലാംബ്ലു പഞ്ചായത്താണ് തങ്ങളുടെ നാട്ടുകാര്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ പുതുവഴികള്‍ പരീക്ഷിക്കുന്നത്. വിവാഹവീട്ടില്‍ ആഘോഷങ്ങള്‍ക്കായി മദ്യവു മറ്റു ലഹരി വസ്തുക്കളും നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാന്‍തയാറെടുക്കുകയാണ് പഞ്ചായത്ത്. ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രധാൻ കർത്താർ സിങ് ചൗഹാനാണ് തീരുമാനം പ്രഖ്യാപിച്ചത്. മദ്യപിക്കുകയും പുകവലിക്കുകയും Read More…