നീളമുള്ള മുടി എല്ലാവർക്കും ഇഷ്ടമാണ്. സ്ലോവാക്യയുടെ ആലിയ നസിറോവയ്ക്ക് സ്വാഭാവികമായ നീളമുള്ള മുടിയുണ്ട്, അത് അവര്‍ക്ക് ഒരു ലോക റെക്കോര്‍ഡ് നേടിക്കൊടുത്തു. ആലിയയെ ലോകത്തെ ഏറ്റവും നീളമേറിയ മുടിയുള്ള ആളായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. 8 അടി 5.3 ഇഞ്ചാണ് ആലിയയുടെ മുടിയുടെ നീളം. ആലിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചു. ജിഡബ്ല്യുആറിന്റെ ഇറ്റാലിയന്‍ ടിവി സീരീസായ ലോ ഷോ ഡെയ് റെക്കോര്‍ഡിന്റെ സെറ്റില്‍ ജീവിച്ചിരിക്കുന്ന ഒരാളുടെഏറ്റവും നീളമുള്ള മുടിയായി ആലിയയുടെ മുടി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. Read More…
Tag: Hair care
മുടി വളരണോ? ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം
കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം….
കറ്റാര്‍വാഴ സ്ഥിരമായി ഉപയോഗിച്ചാല്‍
മുടികൊഴിച്ചില്‍ കുറയ്ക്കാനും ആരോഗ്യകരമായ തലയോട്ടിക്കും മുടിയുടെ വളര്‍ച്ചയ്ക്കുമൊക്കെ കറ്റാര്‍വാഴ വളരെ ഫലപ്രദമാണ്. മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും മുടി തഴച്ചു വളരാനും കറ്റാര്‍വാഴ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്. എന്നു നോക്കാം.ശുദ്ധമായ കറ്റാര്‍വാഴയുടെ പള്‍പ്പ് എടുത്ത് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് നന്നായി ബ്ലെന്‍ഡ് ചെയ്യുക. ഒരു നനഞ്ഞ ടവ്വല്‍ ഉപയോഗിച്ച് മുടി കെട്ടിവയ്ക്കുക അല്ലെങ്കില്‍ അല്‍പ്പം വെള്ളം ഉപയോഗിച്ച് മുടി നനയ്ക്കുക. ശേഷം ബ്ലെന്‍ഡ് ചെയ്തു വച്ചിരിക്കുന്ന കറ്റാര്‍വാഴ മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. തുടര്‍ന്ന് 5-10 മിനിറ്റ് Read More…