Crime

ജിമ്മിലെത്തിയ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു, അശ്ലീല സന്ദേശമയച്ചു; ട്രെയിനറെ വളഞ്ഞിട്ട് തല്ലി ജനം

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. ഡെറാഡൂണിലെ ജിം ട്രെയിനറായ നദീം അൻസാരിയാണ് അറസ്റ്റിലായത്. ക്ലെമന്റ് ടൗണിലെ ചന്ദ്രമണി ചൗക്കിന് സമീപമുള്ള ‘ഫിറ്റ് ആൻഡ് ഫൈൻ ജിമ്മിലാണ്’ സംഭവം . ജിം സെഷനുകളിൽ അന്‍സാരി മോശമായി സ്പര്‍ശിക്കുന്നുവെന്നും വര്‍ക്കൗട്ട് ചെയ്യുമ്പോൾ സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാവുന്നുവെന്നും പരാതിയില്‍ പറയുന്നു. ജിമ്മിൽ പരിശീലനത്തിനെത്തിയ ഒരു വിദ്യാർഥിനിക്ക് നദീം അൻസാരി അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും കടന്നുപിടിച്ചെന്നും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചതായും പരാതിയുണ്ട്. ഡിസംബർ 29-ന് യുവതിയും സഹോദരന്മാരും ബജ്‌റങ് ദൾ Read More…