ഒന്നാം ലോകമഹായുദ്ധകാലത്ത് 1918 നവംബര്‍ 11 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പാരീസിന് വടക്കുള്ള കോമ്പീഗ്‌നെ ഉള്‍വനത്തില്‍, ബ്രിട്ടീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ ഒരു റെയില്‍വേ കമ്പാര്‍ട്ടമെന്റിനുള്ളില്‍ ഒത്തുകൂടി. നാല് വര്‍ഷത്തിലേറെ നീണ്ട നിരന്തര കൂട്ടക്കൊല അവസാനിപ്പിക്കുന്ന ഒന്നാം ലോകമഹായുദ്ധ വെടിനിര്‍ത്തല്‍ രേഖയില്‍ ഒപ്പിടാനായിരുന്നു ആ കൂടിക്കാഴ്ച. ചര്‍ച്ചകള്‍ക്കിടെ ജര്‍മ്മന്‍ പ്രതിനിധികള്‍ അടിയന്തര വെടിനിര്‍ത്തലിന് അപേക്ഷിച്ചപ്പോള്‍, ഫ്രഞ്ച് കമാന്‍ഡര്‍-ഇന്‍-ചീഫ് മാര്‍ഷല്‍ ഫെര്‍ഡിനാന്‍ഡ് ഫോച്ച് വിസമ്മതിച്ചു. ‘പതിനൊന്നാം മാസത്തിലെ പതിനൊന്നാം ദിവസത്തിലെ പതിനൊന്നാം മണിക്കൂര്‍’ വരെ, യുദ്ധം തുടരണമെന്ന് Read More…

