വീട്ടുമുറ്റത്ത് വിവാഹ ചടങ്ങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ അവിടേയ്ക്ക് ഇരച്ചുകയറിയ ആയുധധാരികളായ കവര്‍ച്ചക്കാരുടെ വെടിയേറ്റ് വരന്‍ ഗുരുതരാവസ്ഥയില്‍. മിസൗറിയില്‍ പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. മാനുവലും പങ്കാളി ഡള്‍സ് ഗോണ്‍സാലസും അവരുടെ വിവാഹം ആഘോഷിക്കുമ്പോഴായിരുന്നു അക്രമം നടന്നത്. മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികള്‍ ദമ്പതികളുടെ സെന്റ് ലൂയിസിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വെടിവെയ്ക്കുകയായിരുന്നു. വരന്‍ ഗുരുതരാവസ്ഥയിലാണ്. കവര്‍ച്ചക്കാരില്‍ ഒരാള്‍ തോക്കുചൂണ്ടി ജനങ്ങളില്‍നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആയുധധാരിയായ അപരന്‍ വരന്റെ പിന്നില്‍ വന്നു നില്‍ക്കുകയായിരുന്നു. കവര്‍ച്ചക്കാര്‍ സ്പാനിഷ് പൗരന്മാരാണെന്നാണ് വിവരം. Read More…