ലോകചാംപ്യന്‍ഷിപ്പില്‍ വന്‍ വിജയം നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ഗുകേഷിന്റെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനം കൊള്ളുമ്പോള്‍ ഗുകേഷിന്റെ പാരമ്പര്യത്തെ ചൊല്ലി തര്‍ക്കത്തിലാണ് തമിഴ്‌നാടും ആന്ധ്രാപ്രദേശും. രണ്ടു സംസ്ഥാനത്തിലെയും മുഖ്യമന്ത്രിമാരും ഗുകേഷ് തങ്ങളുടെ മകനാണെന്ന രീതിയില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ലോകചാംപ്യനായതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി ഗുകേഷിനെ അഭിനന്ദിച്ച് എക്‌സില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിവാദം തുടങ്ങിയത്. ”തമിഴ്‌നാട് നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു.” യുവ ചാമ്പ്യന്റെ കഴുത്തില്‍ സ്വര്‍ണ്ണ മെഡല്‍ വയ്ക്കുന്നതിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ട് സ്റ്റാലിന്‍ കുറിച്ചു. Read More…