Movie News Travel

എമ്പുരാന്‍ മാത്രമല്ല ബമ്പര്‍ ഹിറ്റ്, അതിലുള്ള ആ കൊട്ടാരം വമ്പന്‍ ഹിറ്റാണ്!

എമ്പുരാന്‍ എന്ന സിനിമയാണ് നാടുമുഴുവന്‍ ചര്‍ച്ച. വളരെ അധികം സൂക്ഷമതയോടെയാണ് ഈ ചിത്രത്തില്‍ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതായ ഒരു ലൊക്കേഷനാണ് ഗുജറാത്തിലെ അംബിക നിവാസ് കൊട്ടാരം. രണ്ട് കാലഘട്ടത്തിലെ വ്യത്യസ്തമായ ലുക്കില്‍ കൊട്ടാരം ചിത്രത്തില്‍ കാണിക്കുന്നു. ചിത്രത്തിലെ വിവാദമായ പല കഥാമുഹൂർത്തങ്ങളും അരങ്ങേറുന്നത് ഈ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ്. View this post on Instagram A post shared by Heritage Tourism Gujarat (@heritagetourismgujarat) ആഡംബരപ്രൗഢിയിലുള്ള കൊട്ടാരം വാസ്തുശില്‍പ വിസ്മയം കൂടിയാണ്. സുരേന്ദ്ര Read More…

Good News

വെള്ളപ്പൊക്കം, മരണവക്കില്‍ നിന്ന് പ്രായമായ നായയെ കട്ടിലില്‍ കയറ്റി രക്ഷിച്ച് യുവാക്കള്‍- വീഡിയോ

പ്രകൃതിദുരന്തം നേരിടുന്ന അവസരത്തില്‍ മനുഷ്യനെക്കാള്‍ അധികമായി ബുദ്ധിമുട്ടനുഭവിക്കുന്നത് മൃഗങ്ങളാണ്. രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിനിടെ കൂട്ടില്‍ കിടക്കുന്ന നായ്ക്കളേയും തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന നാല്‍ക്കാലികളെയും അഴിച്ചുവിടാന്‍ മറന്നുപോകുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പ്രായം ചെന്ന ഒരു നായയെ നാട്ടുകാര്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന മനോഹരകാഴ്ച്ചയ്ക്കാണ് ഗുജറാത്ത് സാക്ഷിയായത്. ദൃശ്യം പകര്‍ത്തിയിരിക്കുന്നതാവട്ടെ വഡോദരയില്‍ നിന്നുമാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് രക്ഷനേടാനാവാത്ത കുടുങ്ങി കഴിഞ്ഞിരുന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഒരു നായയെയാണ് പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ചത്. കുറച്ച് യുവാക്കളാണ് Read More…

Good News

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇവിടെയാണ്…

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം അന്വേഷിച്ച് ചൈനയിലോ ജപ്പാനിലോ പേകേണ്ട, കാരണം അത് നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്.കേരളീയരായ നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക് വരുന്നത് ചെളി നിറഞ്ഞ റോഡുകള്‍, കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പമ്പുകള്‍, കാളവണ്ടികള്‍, വൈദ്യുതി എത്തിനോക്കാത്ത മണ്‍വീടുകള്‍, പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ എന്നിവയൊക്കെയാണ്. പക്ഷേ, ഗുജറാത്തിലെ ഭുജിലെ ഈ ഗ്രാമം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് തന്നെ മാറ്റും. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം എന്നറിയപ്പെടുന്ന മധാപ്പര്‍ ഗുജറാത്തിലെ ഭുജിന്റെ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. Read More…

Travel

എന്തുകൊണ്ടാണ് യുണൈറ്റഡ് നേഷന്‍സ് ഇന്ത്യയിലെ ഈ സ്ഥലത്തെ ഏറ്റവും മികച്ച ഗ്രാമങ്ങളില്‍ പെടുത്തിയത് ?

മരുഭൂമിയിലെ വെളുത്ത മണലിലൂടെ ഒട്ടകസവാരി, മണ്‍കുടിലുകള്‍, നിറങ്ങള്‍ പെയ്യുന്ന പരമ്പരാഗതകലകളും കരകൗശല വസ്തുക്കളും പിന്നെ സമ്പന്നവും സാംസ്‌കാരികവുമായ ആഘോഷമായ വാര്‍ഷിക റാന്‍ ഉത്സവവും. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് 2023 ല്‍ യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ശുപാര്‍ശ ചെയ്തു ഇന്ത്യയിലെ ഗ്രാമത്തെക്കുറിച്ചാണ് പറഞ്ഞത്. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) 2023-ലെ മികച്ച ടൂറിസം ഗ്രാമങ്ങളുടെ മൂന്നാം വാര്‍ഷിക പട്ടിക പുറത്തിറക്കിയപ്പോള്‍ മെക്‌സിക്കോ, ചൈന, എത്യോപ്യ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദേശങ്ങള്‍ക്കൊപ്പമായിരുന്നു ഈ Read More…

Crime

കൂട്ടുകാരനുമായി രഹസ്യബന്ധമെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു; വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു

രാജ്‌കോട്ട്: ചൊവ്വാഴ്ച രാജ്‌കോട്ടിലെ നാനാ മവുവാ റോഡിലെ ശാന്തിവന്‍ നിവാസികള്‍ ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റത് ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. തങ്ങളുടെ അയല്‍ക്കാരായ ഒരു കുടുംബത്തിലെ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ വീഡിയോ ഇവരുടെയെല്ലാം മൊബൈല്‍ ഫോണില്‍ എത്തിയിരുന്നു. രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന ഭാര്യ അംബികയുടെ മൃതദേഹത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ബിസിനസുകാരന്‍ ഗുരൂപാ ജിറോലി സൈസൈറ്റിയിലെ താമസക്കാരോട് ക്ഷമ പറയുന്നതായിരുന്നു വീഡിയോ. ഭാര്യയെ താന്‍ കൊലപ്പെടുത്തിയെന്നും ഇയാള്‍ വീഡിയോയില്‍ സമ്മതിക്കുന്നു. ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി രഹസ്യബന്ധം ഉണ്ടെന്നും Read More…