ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളിലെ ഏറ്റവും മികച്ച നര്‍ത്തകരില്‍ ഒരാളായിട്ടാണ് ചിരഞ്ജീവിയെ കരുതിയാല്‍ ഒട്ടും അധികമാകില്ല. ഇതിനകം 24,000 ചുവടുകള്‍ വെച്ചിട്ടുള്ള ചിരഞ്ജീവിയെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ നടന്മാരായ നര്‍ത്തകരിലെ ഏറ്റവും മികച്ച താരമായി ഗിന്നസ് വേള്‍ഡ് റെക്കോഡ് ഞായറാഴ്ച ആദരിച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് ചിരഞ്ജീവിക്ക് കൈമാറി. മെഗാ സ്റ്റാര്‍ ചിരഞ്ജീവി തന്റെ 156 സിനിമകളില്‍ 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍ 45 വര്‍ഷത്തിനിടെ അവതരിപ്പിച്ചതായി നടനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 1978-ല്‍ മെഗാ സ്റ്റാര്‍ അരങ്ങേറ്റം കുറിച്ച ദിവസം Read More…