വ്യത്യസ്തമായ വിവാഹ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്യാഢംബര വിവാഹങ്ങളും അതിലെ രസകരമായ ചടങ്ങുകളും വിചിത്രമായ ആചാരങ്ങളും തുടങ്ങി വൈറലാകാന്‍ കാരണങ്ങള്‍ പലപ്പോഴും പലതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാകുന്നത് പാക്കിസ്ഥാനിലെ ഒരു വിവാഹാഘോഷമാണ്. ആര്‍ഭാടത്തിന്റെ സര്‍വ്വസീമകളും ഭേദിച്ച് വീടിനുമുകളില്‍നിന്ന് പണം വര്‍ഷിച്ച് ഒരു കല്യാണ ആഘോഷം! പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിൽ നിന്നുള്ള വിഡിയോയാണ് ഇത്. വധുവിന്റെ വീടിനു മുകളില്‍നിന്ന് വിമാനത്തില്‍ ലക്ഷക്കണക്കിന് രൂപ മഴയായി വര്‍ഷിക്കുകയാണ് വരന്റെ പിതാവ്. വൈറലായ വിഡിയോയില്‍ Read More…