മുഷിഞ്ഞ ഷൂസിന്റെ മണം പിടിക്കുന്ന വിചിത്രസ്വഭാവയുള്ള യുവാവിന് അയല്‍ക്കാരുടെ വീടുകളില്‍ അതിക്രമിച്ചുകയറി ശല്യം ചെയ്യുന്നതായുള്ള പരാതിയില്‍ തടവുശിക്ഷ. ഗ്രീസില്‍ നടന്ന സംഭവത്തില്‍ പേര് പുറത്തുവിട്ടിട്ടില്ലാത്ത 28 കാരനാണ് പിടിയിലായത്. ഗ്രീസിലെ തെസ്സലോനിക്കിയില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഒരു ചെറിയ പട്ടണമായ സിന്ഡോസിലാണ് സംഭവം. പ്രതിയായ യുവാവിന്റെ അയല്‍ക്കാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്റെ വീട്ടുമുറ്റത്ത് യുവാവിനെ കാണുകയായിരുന്നു. കാണുമ്പോള്‍ ഇയാള്‍ പുറത്തുവെച്ച ഷൂസ് എടുത്തു ഗന്ധം പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം ഈ സ്വഭാവവൈകല്യത്തില്‍ ഇയാള്‍ ഇതേ Read More…