2025 ലെ ഫിഡെ വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രമെഴുതി ഇന്ത്യയുടെ ദിവ്യ ദേശ്മുഖിന്റെ ആദ്യപ്രതികരണം രസകരമായിരുന്നു. ‘എനിക്ക് കുറച്ചു ഉറക്കം വേണം. ഈ ദിവസങ്ങള്‍ വളരെ ഉത്കണ്ഠാകുലമായിരുന്നു. ഉറക്കവും കുറച്ചു ഭക്ഷണവും മതി. കഠിനമായ വിജയത്തിനു ശേഷം ക്ഷീണിതയായി കാണപ്പെട്ട അവര്‍ ഒരു പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു. 19 കാരിയായ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ സെമിഫൈനലില്‍ ചൈനയുടെ ടാന്‍ സോങ്യിയെ 1.5-0.5 ന് പരാജയപ്പെടുത്തിയായിരുന്നു കലാശപ്പോരാട്ടത്തിലേക്കുള്ള തന്റെ സ്ഥാനം ഉറപ്പിച്ചത്. ഈ നേട്ടത്തോടെ, ദിവ്യ അടുത്ത വര്‍ഷത്തെ Read More…

