Featured Fitness

94-ാം വയസ്സിലും ചുറുചുറുക്കോടെ! മുത്തച്ഛന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി കൊച്ചുമകൾ

സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹൃദ്യമായ പോസ്റ്റിലൂടെ, ഒരു യുവതി തന്റെ 94 വയസ്സുള്ള മുത്തച്ഛനോടുള്ള ആദരവ് പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രസരിപ്പും ജീവിതത്തോടുള്ള അഭിനിവേശവുമാണ് അവർ ഇതിൽ എടുത്തുപറയുന്നത്. “എന്റെ 94 വയസ്സുകാരനായ മുത്തച്ഛന് വേണ്ടിയുള്ള ആദര സൂചകമായ ഒരു പോസ്റ്റ്. സൗന്ദര്യ-ആരോഗ്യ സംരക്ഷണ മേഖല ഇന്ന് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ്സാണ്. എന്നാൽ ഇവിടെ എന്റെ മുത്തച്ഛൻ ഇപ്പോഴും നടക്കുകയും ഭക്ഷണം പാകം ചെയ്യുകയും പുതിയ കാര്യങ്ങൾ (ലാപ്ടോപ്പ് ഉപയോഗിക്കുന്നത് പോലെ!) പഠിക്കുകയും ചെയ്യുന്നു.” Read More…

Featured Oddly News

180,000 പൗണ്ട് നഷ്ടപരിഹാര പാക്കേജ് നിരസിച്ചു; ഇപ്പോള്‍ മുത്തച്ഛന്റെ വീടിനു ചുറ്റും നാലുവരിപ്പാത…!

ചൈനയിലെ ജിന്‍സിയിലുള്ള ഹുവാങ് പിങ്ങിന്റെ ഇരുനില വീടിന്റെ മേല്‍ക്കൂരയും വീടിനു ചുറ്റും ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന മോട്ടോര്‍വേയുടെ ഉയരവും ഏതാണ് നേര്‍ക്കുനേരെയാണ്. വീടിനു ചുറ്റിവരിഞ്ഞ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന നാലുവരിപ്പാതയും. പണി പൂര്‍ത്തിയായതോടെ സ്ഥലം ഒഴിയാന്‍ അന്ന് സര്‍ക്കാര്‍ വെച്ചു നീട്ടിയ 180,000 പൗണ്ട് വാങ്ങാന്‍ കഴിയാത്തതില്‍ ഖേദിക്കുകയാണ് ഇയാള്‍. 11 വയസ്സുള്ള തന്റെ കൊച്ചുമകനോടൊപ്പമാണ് ഹുവാങ് താമസിക്കുന്നത്. നിര്‍മ്മാണം നടക്കുന്നതിനാല്‍ ഹുവാങും കൊച്ചുമകനും ഇപ്പോള്‍ ടൗണ്‍ സെന്ററിലാണ് താമസിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ ഇവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാനാകൂ. Read More…

Celebrity

അസുഖംവന്നാല്‍ മരുന്നില്ല, ആഹാരവും; മുത്തച്ഛന്റെ ദീര്‍ഘായുസിന്റെ രഹസ്യം പറഞ്ഞ് നടി ഛവി മിത്തല്‍

101 വയസ് വരെ ജീവിച്ചിരുന്ന തന്റെ മുത്തച്ഛന്റെ ആരോഗ്യത്തിന് പിന്നിലുള്ള രഹസ്യം പങ്കുവച്ചിരിക്കുകയാണ് നടി ഛവി മിത്തല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഈ കാര്യങ്ങള്‍ പറഞ്ഞത്. രോഗം വന്നാല്‍ മുത്തച്ഛന്‍ ആന്റിബയോട്ടിക്കുകളടക്കം ഒരു മരുന്നും കഴിക്കില്ല. സഹിക്കാന്‍ സാധിക്കാത്ത സ്ഥിതി വരുകയാണെങ്കില്‍ ഒന്നോരണ്ടോ പാരസെറ്റമോള്‍ കഴിക്കും. ഈ സമയം ഭക്ഷണവും ഉപേക്ഷിക്കും അദ്ദേഹത്തിന്റെ സിദ്ധാന്തമാകാട്ടെ രോഗത്തിനെ നേരിടാന്‍ ധൈര്യമാണ് വേണ്ടതെന്നാണ്. അദ്ദേഹത്തിന് രോഗം വന്നാല്‍ തന്നെ രണ്ട് ദിവസം കൊണ്ട് ഭേദമാകും. തനിക്ക് മുത്തച്ഛന്റെ ജീവിതചര്യ Read More…