തര്‍ക്കത്തിനിടെ 18 വയസ്സുള്ള തന്റെ ചെറുമകളെ ചെരുപ്പുകൊണ്ട് കൈയ്യില്‍ അടിച്ചതിന് തുര്‍ക്കിയിലെ 80 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത് നാലു വര്‍ഷത്തിലധികം. തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡെനിസ്ലിയിലെ ടോപ്രക്ലിക്ക് സമീപപ്രദേശത്താണ് അസിയെ കെയ്തന്‍ എന്ന സ്ത്രീയ്ക്ക് തടവുശിക്ഷ നേരിടേണ്ടി വന്നത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് തന്റെ ചെറുമകള്‍ വുറലിനോടൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. വൃദ്ധയാണ് ചെറുമകളെ സംരക്ഷിക്കുന്നതും. കഴിഞ്ഞ വര്‍ഷം ആഗസ്ത് 9ന് ജോലി കഴിഞ്ഞ് വന്ന വൂറല്‍ ചില സുഹൃത്തുക്കളോടൊപ്പം പുറത്ത് പോവുകയാണെന്ന് അമ്മൂമ്മയോട് പറഞ്ഞു. Read More…