Good News

19 ാം വയസില്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരിയായി ലിവിയ

2024 ലെ ശതകോടീശ്വരന്മാരുടെ പട്ടിക അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയാണ് 19 കാരിയായ ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനി ലിവിയ വോയ്ഗ്റ്റ്. ഈ അപൂര്‍വനേട്ടം ഇവര്‍ കൈപിടിയിലൊതുക്കിയത് തന്നേക്കാള്‍ രണ്ടുമാസം മാത്രം കൂടുതല്‍ പ്രായമുള്ള ‘ എസ്സിലോര്‍ ലക്‌സോട്ടിക്ക ‘ യുടെ അവകാശിയായ ക്ലെമന്റ് ഡെല്‍ വെച്ചിയോയെ മറികടന്നാണ്. ഇപ്പോള്‍ തന്നെ ലിവിയയ്ക്ക് $1.1 ബില്യണ്‍ ആസ്തിയുണ്ട്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക്കല്‍ മോട്ടോറുകളുടെ നിര്‍മ്മാതാക്കളായ WEG-യുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളില്‍ ഒരാളാണ് ലിവിയ. Read More…

Good News

സൂപ്പര്‍വുമണ്‍ ! 3500ലധികം പെണ്‍കുട്ടികള്‍ക്ക് ജീവിതം നല്‍കിയ തെരേസ കച്ചിന്‍ഡമോട്ടോ

ഒരുകാലത്ത് ശൈശവ വിവാഹങ്ങള്‍ നമ്മുടെ നാട്ടിലും വളരെ സജീവമായിരുന്നു. എന്നാല്‍ ഇന്ന് ആ സാഹചര്യം ഒരുപാട് മാറിയട്ടുണ്ട്. പക്ഷെ ആഫ്രിക്കയിലെ മലാവിയില്‍ ഇപ്പോഴും 18 വയസിന് മുന്‍പ് വിവാഹിതയാകുന്നവര്‍ വളരെ കൂടുതലാണ്. ഈ രാജ്യത്ത് 50 ശതമാനത്തിലധികം വരുന്ന സ്ത്രീകളും തന്റെ 18 വയസിന് മുന്‍പ് വിവാഹിതയാവുന്നവരാണ്. എന്നാല്‍ ഈ അനാചാരത്തിനെത്തിരെ ശക്തമായി പോരാടിയ ഒരു സ്ത്രീയാണ് മലവിയിലെ ഡെഡ്‌സ ജിലിലയിലെ ഗോത്രവര്‍ഗ ഭരണാധികാരിയായ സീനിയര്‍ ചീഫ് തെരേസ കച്ചിന്‍ഡമോട്ടോ. വളരെ കാലമായി ഈ 66 കാരി Read More…

Good News

അന്നത്തെ കൂലിപ്പണിക്കാരന്‍ ഇന്ന് ഡി.എസ്.പി.; ഇത് സന്തോഷ് പട്ടേലിന്റെ പോരാട്ടത്തിന്റെ കഥ

കഷ്ടപാടില്‍ നിന്നും വളര്‍ന്നുവന്ന് ഇന്ന് ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി ആളുകളെ നമ്മുക്കറിയാം. അതില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിയാണ് സന്തോഷ് പട്ടേല്‍ എന്ന യുവാവ്. മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന് തന്റെ ജീവിതസാഹചര്യങ്ങള്‍ മൂലം പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടതായി വന്നു. തുടര്‍ന്ന് കൂലിപ്പണിക്കും, ഇഷ്ടിക പണിക്കും അയാള്‍ പോയി തുടങ്ങി.  സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിന് ശേഷം സര്‍ക്കാര്‍ കോളേജില്‍ എന്‍ജിനീയറിംഗ് പഠനത്തിന് ചേര്‍ന്നെങ്കിലും കൂടുതല്‍ പണം സമ്പാദിക്കണം എന്ന ആഗ്രഹം കാരണം വീണ്ടും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സന്തോഷ് Read More…

Good News

കേരളത്തില്‍നിന്ന് 250 നഴ്‌സുമാരെ കുടുംബസമേതം സ്വാഗതചെയ്ത് വെയില്‍സ്

തിരുവനന്തപുരം: നഴ്‌സുമാരും ഡോക്‌ടർമാരും ഉൾപ്പെടെ കേരളത്തിലെ  ആരോഗ്യ പ്രൊഫഷണലുകൾക്ക് കുടുംബത്തോടൊപ്പം വെയിൽസിലേക്ക് പറക്കാൻ അവസരം. കേരള, വെൽഷ് സർക്കാരുകൾ  തമ്മിൽ ഒപ്പുവച്ച പുതിയ കരാർ പ്രകാരം 250 പേർക്കാണ് വെയിൽസിൽ തൊഴിലവസരമൊരുങ്ങുന്നത്. വെൽഷ് സർക്കാരിന്റെ ‘ഇന്ത്യയിലെ വെയിൽസ് വർഷം’ ആഘോഷത്തിന്റെ ഭാഗമായി വെൽഷ് ആരോഗ്യ, സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനാണ് വെയിൽസ് എൻഎച്ച്എസിൽ ജോലി ചെയ്യാൻ പ്രൊഫഷണലുകളെ സ്വാഗതം ചെയ്യുന്നതിനു കേരള സർക്കാരുമായി  കരാറിൽ ഒപ്പുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ, Read More…

Good News

സ്കൂളിൽ പഠിക്കേണ്ട പ്രായത്തില്‍ സർവകലാശാല അധ്യാപിക; പതിനാറാം വയസിൽ ഞെട്ടിച്ച് ഷാനിയ

പതിനാറാം വയസിൽ സർവകലാശാല അധ്യാപിക. ഒക്‌ലഹോമ സ്വദേശിനിയായ ഷാനിയ മുഹമ്മദ് ഇതോടെ അമേരിക്കൻ സർവകലാശാലകളിൽ ഏറ്റവും പ്രായം കുറഞ്ഞ മുഴുവൻസമയ അധ്യാപിക എന്ന ഖ്യാതിയും കരസ്ഥമാക്കി. പതിനഞ്ചാം വയസിൽ ബിരുദം നേടിയ ഷാനിയ സര്‍വകലാശാലയില്‍നിന്നും ബിരുദംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയെന്ന പേരും സ്വന്തമാക്കി. ഒക്‌ലഹോമയിലെ ലാങ്‌സ്റ്റൺ സർവകലാശാലയിൽ നിന്നാണ് മികച്ച മാർക്കോടെ ആർട്സില്‍ ഷാനിയ ബിരുദം നേടിയത്. യുവ പ്രതിഭ, എജ്യുക്കേറ്റർ, പബ്ലിക് സ്പീക്കർ, എഴുത്തുകാരി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവൾ എന്നീ നിലകളിലെല്ലാം ഷാനിയ പ്രശസ്തയാണ്. Read More…

Good News

പരിക്കേറ്റ മൃഗങ്ങള്‍ക്ക് ചികിത്സയും പുനരധിവാസവും; സമഗ്ര മൃഗസംരക്ഷണവുമായി റിലയൻസ് ‘വൻതാര’

കൊച്ചി: മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി. ഗുജറാത്തിലെ റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻ്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വൻതാര ആഗോളതലത്തിൽ സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻനിര സംഭാവന നൽകുന്നവതിൽ പ്രമുഖമാകാൻ ലക്ഷ്യമിടുന്നു. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും മുൻനിര വിദഗ്ധരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, വൻതാര Read More…

Good News

ഗോത്ര വിഭാഗത്തില്‍നിന്ന് ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി: പ്രസവം കഴിഞ്ഞ് രണ്ടാംനാള്‍ പരീക്ഷ, ഒടുവില്‍ വജയം; അഭിനന്ദിച്ച് സ്റ്റാലിന്‍

സാമൂഹ്യ നീതിയുടെ കാര്യത്തില്‍ പലപ്പോഴും വിവാദമുണ്ടാകാറുള്ള തമിഴ്​നാട്ടില്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. ശ്രീപതിയുടെ പ്രസവത്തിനുശേഷം രണ്ടാം ദിനമായിരുന്നു പരീക്ഷ. ഒടുവിൽ പരീക്ഷ ജയിച്ച് വനിതാ ജഡ്ജിയായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ശ്രീപതിയെ അഭിനന്ദിച്ച് രംഗത്തെത്തി. പരിമിതമായ സൗകര്യങ്ങളുള്ള മലയോര ഗ്രാമത്തിലെ ഗോത്ര സമുദായത്തില്‍ നിന്നെത്തി ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ജവ്വാദുമലയ്ക്ക് അടുത്തുള്ള പുലിയൂർ ഗ്രാമത്തിലെ ശ്രീമതി ശ്രീപതി Read More…

Good News

കഠിനാദ്ധ്വാനം പാഴാകില്ല; ഹര്‍ഷ നിരസിക്കപ്പെട്ടത് 150 തവണ; ഇന്ന് 64,000 കോടി മൂല്യമുള്ള സ്വന്തംകമ്പനി

”കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും ഒരിക്കലും പാഴാകില്ല”. ഇത് വെറും പഴഞ്ചൊല്ലല്ല; ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന സുവര്‍ണ്ണ വാക്കുകളാണ്. ആവര്‍ത്തിച്ചുള്ള തിരസ്‌കാരങ്ങളെ അഭിമുഖീകരിച്ചിട്ടും തോല്‍വി അംഗീകരിക്കാന്‍ കൂട്ടാക്കാതെ പൊരുതി വിജയം നേടിയ ഒരാളുടെ ജീവിക്കുന്ന ഉദാഹരണമാണ് ഹര്‍ഷ് ജെയിന്‍. സ്ഥിരോത്സാഹവും ദൃഢവിശ്വാസവും ഒടുവില്‍ വിജയത്തിലേക്ക് നയിച്ചു. ഫാന്റസി ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോള്‍ തുടങ്ങിയ വിവിധ ഗെയിമുകളുടെ പ്ലാറ്റ്ഫോമായ ഡ്രീം11 എന്നറിയപ്പെടുന്ന ഏകദേശം 64,000 കോടി (നവംബര്‍ 2021) മൂല്യമുള്ള ഒരു കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഇപ്പോള്‍ വന്‍ നേട്ടം കൊയ്യുന്ന Read More…

Good News

ചരിത്രത്തിലാദ്യം; മിസിസിപ്പി എപ്പിസ്‌കോപ്പല്‍ രൂപതക്ക് ആദ്യ വനിതയും കറുത്തവര്‍ഗ്ഗക്കാരിയുമായ ബിഷപ്പ്

മിസിസിപ്പി: മിസിസിപ്പിയിലെ എപ്പിസ്‌കോപ്പല്‍ രൂപത തങ്ങളുടെ പുതിയ ബിഷപ്പായി ഡോ. ഡൊറോത്തി സാന്‍ഡേഴ്സ് വെല്‍സിനെ തിരഞ്ഞെടുത്തു . മിസിസിപ്പി രൂപതയുടെ പതിനൊന്നാമത് ബിഷപ്പാണ് വെല്‍സ് ചരിത്രത്തിലാദ്യമായി സഭയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയും ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരിയുമാണ് ഇവര്‍.2014 മുതല്‍ സേവിക്കുന്ന മിസിസിപ്പിയിലെ 10-ാമത്തെ ബിഷപ്പായ ബിഷപ്പ് ബ്രയാന്‍ സീജിന്റെ പിന്‍ഗാമിയായാണ് വെല്‍സ് എത്തുന്നത്.ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്നും ഇത് നമ്മുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായം കുറിക്കുന്നുവെന്നും സീജ് പറഞ്ഞു. ഞങ്ങള്‍ ആദ്യമായാണ് ഒരു സ്ത്രീയെ തിരഞ്ഞെടുക്കുന്നത്. ഇത് Read More…