Good News

ആനന്ദ്‌ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം നടത്തി

മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വെച്ച് വിവാഹിതരായി. വൈകുന്നേരം 4.30 നായിരുന്നു ചടങ്ങ്. റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന വിവാഹ ചടങ്ങിൽ ദമ്പതികളുടെ കുടുംബങ്ങൾ ഉൾപ്പെടെ 800 ഓളം പേർ പങ്കെടുത്തു. ഈ ചടങ്ങിൽ തുടങ്ങി, വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് കുടുംബം അറിയിച്ചു. നിത അംബാനിയും മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികൾക്ക് ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും Read More…

Good News

അമേരിക്കയില്‍ ജഡ്ജിയായി ഇന്ത്യന്‍ വനിത: സ്വാഗതം തെലുങ്കില്‍, അവസാനിപ്പിച്ചത് സംസ്‌കൃതത്തില്‍- വീഡിയോ

യു എസ് ജഡ്ജിയായി നിയമിതയായ ആദ്യ തെലുങ്കു സ്വദേശിയാണ് ജയ ബാഡിഗ. കലിഫോര്‍ണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പിരിയര്‍ കോടതി ജഡ്ജിയായിയാണ് ജയയ്ക്ക് നിയമനം ലഭിച്ചത്. എന്നാല്‍ ഈ നിയമനത്തേക്കാൾ വാര്‍ത്തയായത് ബാഡിഗയുടെ സത്യപ്രതിജ്ഞ വീഡിയോയായിരുന്നു. അമേരിക്കയില്‍ ജീവിക്കുകയും പൗരത്വം സ്വീകരിക്കുകയും ചെയ്തിട്ടും തന്റെ പൈതൃകത്തിനെയും സംസ്‌കാരത്തിനെയും മാതൃഭാഷയേയും ബാഡിഗ മുറുകെ പിടിച്ചു. ജഡ്ജിയായി നിയമിതയായ ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തെലുങ്കിലാണ് അവര്‍ സ്വാഗതം പറഞ്ഞത്. അസതോ മാ സദ്ഗമയ എന്ന സംസ്കൃത ശ്ലോകത്തോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. Read More…

Good News

കുട്ടി ഐപിഎസ് ഓഫീസര്‍; കാന്‍സര്‍ ബാധിതനായ ബാലന്റെ ആഗ്രഹം നിറവേറ്റി പോലീസ്

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഒമ്പതുവയസുകാരന് ഒരു ആഗ്രഹം. ആ ആഗ്രഹം നിറവേറ്റി കൊടുത്ത് വാരാണസി പോലീസ്. ഒരു ദിവസത്തേക്ക് രണ്‍വീര്‍ ഭാരതി എന്ന ബാലന്‍ വാരാണസി സോണിന്റെ ഐ പി എസ് ഓഫീസറായത്. രണ്‍വീര്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഐ പി എസ് കാരനാവണമെന്ന് രണ്‍വീറിന്റെ ആഗ്രഹം അറിഞ്ഞ വാരാണസി എഡിജിപി പിയൂഷ് മോര്‍ദിയ ഇതു സഫലമാക്കണെന്ന് തീരുമാനിക്കുന്നത്. പോലീസിന്റെ യൂണിഫോം അണിഞ്ഞ് ഓഫീസിലിരിക്കുന്ന രണ്‍വീറിന്റെ ചിത്രങ്ങള്‍ എക്‌സിലൂടെയാണ് പങ്കുവച്ചത്. ‘9 വയസ്സുള്ള രണ്‍വീര്‍ ഭാരതി Read More…

Good News

23വര്‍ഷംമുമ്പ് നട്ടെല്ലുകള്‍ കൂടിചേര്‍ന്ന നിലയില്‍ ജനിച്ചവര്‍; ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞ സഹോദരിമാർ ഇന്ന് എന്താണ് ചെയ്യുന്നത്?

ജനിക്കുമ്പോൾ തന്നെ ഉടലോ തലയോ പരസ്പരം ചേര്‍ന്ന നിലയിലുള്ള ഇരട്ടകുട്ടികളുണ്ടാകാറുണ്ട്. അത്തരത്തില്‍ ജനിക്കുന്നവരെ വേര്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ വളരെ പ്രയാസകരവും അപകടകരവുമാണ്. എല്ലാ കാര്യങ്ങളിലും ഒന്നിച്ചായതിനാല്‍, മറ്റുള്ളവരുടെ സഹായത്തെ ആശ്രയിക്കേണ്ടവരും. എന്നാല്‍ ഇത് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെ ജനിച്ച രണ്ട് പേരായിരുന്നു എമ്മനും സാഷ്യ മൊവാട്ടും. ഇവര്‍ ജനിച്ചത് നട്ടെല്ലുകള്‍ ചേര്‍ന്ന നിലയിലാണ്. 2001ല്‍ യു കെയില്‍ ജനിച്ച സഹോദരിമാര്‍ ജനിച്ച് മൂന്നു മാസം പ്രായമായപ്പോള്‍ തന്നെ വളരെ നിര്‍ണായകമായ ഒരു ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞു. ബിർമിംഗ്ഹാമിൽ Read More…

Good News

മകള്‍ക്ക് സല്യൂട്ട് നല്‍കുന്ന പിതാവ്; ഇത് ഐഎഎസ് ഓഫീസറും സൂപ്രണ്ട് ഓഫ് പൊലീസും

ഹൈദരാബാദ്: സ്വന്തം മക്കൾ തങ്ങളേക്കാൾ മികച്ച ജോലി നേടണമെന്നത് ഏതൊരു രക്ഷിതാവിന്റേയും സ്വപ്നമാണ്, ആഗ്രഹമാണ്. ഇപ്പോള്‍ തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത് അങ്ങനെയൊരു സന്തോഷവാര്‍ത്തയാണ്. സ്വന്തം മകളുടെ നേട്ടംകൊണ്ട് അഭിമാനത്താല്‍ മനസുനിറയുന്ന ഒരു അച്ഛന്റെ വാർത്ത. തെലങ്കാനയലെ സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഓഫ് പൊലീസ് എൻ വെങ്കരേശ്വരലുവാണ് ആ ഭാഗ്യവാനായ പിതാവ്. മകളാവട്ടെ, മൂന്നാം റാങ്കോടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സ‍ർവ്വീസി (ഐഎഎസ്)ലേക്ക് എത്തിയ ഉമ ഹരതിയും. ഐഎഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി ഇപ്പോൾ തെലങ്കാനയിലാണ് ഉമ Read More…

Good News

പതിനൊന്നാം ക്ലാസില്‍ തോറ്റ കൃഷിക്കാരന്റെ മകള്‍, അടിപതറി വീണില്ല, ഇന്ന് ഡെപ്യൂട്ടി കളക്ടര്‍

ചിലരുടെ ജീവതവും ജീവിതാനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനം പകരാറുണ്ട്. അത്തരത്തില്‍ എല്ലാവര്‍ക്കും മാതൃകയാക്കാനാവുന്ന ജീവിതമാണ് പ്രിയാല്‍ യാദവ് എന്ന യുവതിയുടേത്. തോല്‍വിയില്‍ തളര്‍ന്ന് പോകുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ പ്രിയാല്‍ പതിനൊന്നാം ക്ലാസ്സില്‍ തോറ്റു. എന്നാല്‍ അതില്‍ തളര്‍ന്നില്ല. പകരം കുറച്ച് കൂടെ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന് പറന്നു. ഇന്നവള്‍ മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിപിഎസ്സി) പരീക്ഷയില്‍ ആറാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടറായിരിക്കുകയാണ്. ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം പകരുന്നതാണ് പ്രിയാലിന്റെ യാത്ര. 10 ാം ക്ലാസ് വരെ Read More…

Good News

കുളിക്കുമ്പോൾ മേക്കപ്പ് പോകുമെന്ന പേടി ഇനി വേണ്ട : ഷവര്‍ ഷീല്‍ഡ് വാങ്ങാം

വേനല്‍ക്കാലം വന്നുകഴിഞ്ഞാല്‍ വിയര്‍ത്ത് കുളിച്ച് മനസ്സും ശരീരവും തളരുമെന്നത് ഉറപ്പാണ്. മേക്കപ്പ് കൂടെ ഇട്ടിട്ടുണ്ടെങ്കില്‍ പറയേണ്ടതില്ലലോ. വീണ്ടും മേക്കപ്പ് ഇടാനുള്ള മടികാരണം പലരും കുളിക്കേണ്ടന്ന് വരെ തീരുമാനിക്കാറുണ്ട്. എന്നാല്‍ അതിനൊരു പരിഹാരമാണ് ഷവര്‍ഷീല്‍ഡ്. ഇതുണ്ടെങ്കില്‍ തലനനച്ച് കുളിക്കാം മേക്കപ്പ് പോവാതെ തന്നെ. സംഭവം ഒരു പ്ലാസ്റ്റിക് മാസ്‌കാണ്. ഇതിന് വെല്‍ക്രോ സ്ട്രാപ്പുണ്ട്. അതിനാല്‍ ഷവര്‍ ഷീല്‍ഡ് ധരിച്ച് കുളിക്കുകയാണെങ്കില്‍ മേക്കപ്പ് സുരക്ഷിതമായിരിക്കും എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. സ്ട്രാപ് ആയതിനാല്‍ വേഗം ധരിക്കാന്‍ സാധിക്കും. ഈ മനോഹരമായ ആശയത്തിന് Read More…

Good News

അന്ന് ലണ്ടന്‍ നഗരത്തിനെ ഞെട്ടിച്ച് ബസിന്റെ ഡ്രൈവറായി; പ്രചോദനമായി ആദ്യ വനിതാ ഡ്രൈവര്‍ ജില്‍ വിന്നര്‍

ഒരിക്കല്‍ ലണ്ടന്‍ നഗരത്തിലെ ഒരു ബസ്സിന്റെ ഡ്രൈവിങ് സീറ്റില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരു പെണ്‍കുട്ടി കയറിയിരുന്നു. ഇത് നടക്കുന്നത് ഏതാണ്ട് 50 വര്‍ഷത്തിന് മുമ്പാണ്. അങ്ങനെ ലണ്ടന്‍ പാസഞ്ചര്‍ ബസുകളുടെ ആദ്യ വനിതാ ഡ്രൈവറായി ജില്‍വിനര്‍ മാറി. കുഞ്ഞ് ജില്ലിന്റെ വലിയ ആഗ്രഹമായിരുന്നു ബസ് ഡ്രൈവറാകുകയെന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പാസഞ്ചര്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമില്ലായിരുന്ന കാലത്ത് ജില്ലിന്റെ ഈ ആഗ്രഹവും നിശ്ബ്ദമായി. എന്നാലും സ്വപ്‌നം വിട്ടുകളയാന്‍ ജിൽ തയ്യാറായിരുന്നില്ല. 1974 ല്‍ ജില്‍ ഒരു ലണ്ടന്‍ Read More…

Good News

മമ്മൂട്ടിയെ കണ്ടു, ചിത്രത്തില്‍ ഓട്ടോഗ്രാഫും കിട്ടി; സന്തോഷത്തോടെ കുഞ്ഞ് ഇവാൻ യാത്രയായി, വേദനകളില്ലാത്ത ലോകത്തേയ്ക്ക്

പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതും അവരുടെ കൈയില്‍ നിന്ന് ഒപ്പ് വാങ്ങുന്നതുമൊക്കെ സര്‍വ്വ സാധാരണമാണ്. അതില്‍ പലതും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. എന്നാല്‍ കുഞ്ഞ് ഇവാന്‍ മമ്മൂക്കയെ കണ്ട നിമിഷം വളരെ ഹൃദയസ്പര്‍ശിയായിരുന്നു. തന്റെ ആഗ്രഹം നിറവേറ്റിയ കാന്‍സര്‍ ബാധിതനായ ഇവാന്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ലോകത്തുനിന്ന് യാത്രയായി. അഖില്‍ ജോയിയുടെയും നിമ്മുവിന്റെയും മകനാണ് ഇവാന്‍ ജോ അഖില്‍. ഇവാന് കാന്‍സര്‍ സ്ഥിരീകരിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. കുട്ടിയില്‍ കണ്ടെത്തിയത് തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു. സിനിമ കണ്ട് തുടങ്ങിയ കാലം Read More…