Healthy Food

അകാല വാര്‍ധക്യം ഉള്‍പ്പെടെ തടയുന്നു; മുളപ്പിച്ച പയര്‍ കഴിച്ചാല്‍ ശരീരത്തിന് ലഭിയ്ക്കുന്നത്

ചെറുപയര്‍, കടല, ബാര്‍ലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുളപ്പിച്ച് കഴിയ്ക്കുന്നതാണ് ശരീരത്തിന് ഗുണം ചെയ്യുന്നത്. മുളയ്ക്കുമ്പോള്‍ ധാന്യങ്ങളിലും പയര്‍ വര്‍ഗങ്ങളിലും, ആന്റീഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍, ബയോഫ്‌ലേവനോയ്ഡുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം ധാരാളമായി ഉണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുന്നതാണ് മുളപ്പിച്ച പയറിന്റെ ഉപയോഗം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു തന്നെ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഉപയോഗിക്കേണ്ടതാണ്. മുളപ്പിച്ച പയര്‍ കഴിയ്ക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം… ശരീരഭാരം കുറയ്ക്കുന്നു – ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും Read More…

Lifestyle

രാവിലെ എഴുന്നേറ്റ ഉടനെ ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ചെയ്യേണ്ട ഓരോ ശീലങ്ങള്‍ ഉണ്ട്. ഒരു ദിവസം മുഴുവന്‍ നമ്മളെ ഉന്മേഷവാന്മാരാക്കി നിര്‍ത്തുന്നത് നമ്മുടെ രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളാണെന്ന് തന്നെ പറയേണ്ടി വരും. എന്നാല്‍ രാവിലെ എഴുന്നേറ്റ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…. അലാം സ്‌നൂസ് ചെയ്യാറുണ്ടോ? – പലരും രാവിലെ ഉണരാന്‍ അലാം വെക്കും. എന്നാല്‍, ഈ സമയത്ത് അലാം അടിച്ച് തുടങ്ങും അത് ഓഫാക്കി കുറച്ച് സമയം കൂടെ എന്ന് വിചാരിച്ച് കിടന്നുറങ്ങി Read More…

Health

ലക്ഷണങ്ങള്‍ കാട്ടാതെ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന മൂന്ന് രോഗങ്ങള്‍

മരണകാരണമാകുന്ന പല രോഗങ്ങളും ഉണ്ട്. ചിലത് അവസാന ഘട്ടത്തില്‍ മാത്രമായിരിക്കും രോഗി തിരിച്ചറിയുക. കാര്യമായ ഒരു ലക്ഷണവും പ്രകടിപ്പിക്കാതെ അവസാന നിമിഷം വരെ നിശബ്ദമായി ഇരുന്ന് അവ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച് അറിയാം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളില്‍ ഹോര്‍മോണ്‍ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് കാരണമാകുന്നത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും. ആര്‍ത്തവപ്രശ്നങ്ങളിലേക്ക് നയിക്കുന്ന രോഗം അണ്ഡോത്പാദനം ശരിയായി നടക്കുന്നതും തടയുന്നു. അണ്ഡാശയത്തില്‍ ചെറിയ Read More…

Fitness

യോഗയും തെറ്റായ ശീലങ്ങളും

യോഗശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളാണ് അഭ്യാസവും, വൈരാഗ്യവും, നിരന്തരമായ പരിശീലനവും, അനാസക്തിയും. നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ഭൗതിക സമ്പത്തു വെട്ടിപ്പിടിക്കുന്നതിനുവേണ്ടിയല്ല. നമ്മുടെ തെറ്റായ ശീലങ്ങളോടാണ്. നമ്മുടെ പ്രകൃതിയിലേക്കുള്ള ഒഴുക്കിന് തെറ്റായ ശീലങ്ങള്‍ തടസ്സമാകുന്നുണ്ട്. നമ്മളില്‍ വേരുറച്ചുപോയ ആ ശീലങ്ങള്‍ എന്തെല്ലാമെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് മാറ്റുകയും ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ നമ്മള്‍ പരാജയപ്പെട്ടുപോകും. ഇച്ഛകൊണ്ടുമാത്രം നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കണമെന്നില്ല. ഇച്ഛ, ജ്ഞാനം, ക്രിയ ഇവ മൂന്നും കൂടിയെങ്കില്‍ മാത്രമേ ഏതു കര്‍മ്മവും നിര്‍വഹിക്കാന്‍ നമുക്കു സാധിക്കുകയുളളൂ. ഏതുകാര്യം ഇച്ഛിച്ചാലും അതിന്റെ സാദ്ധ്യതകളെപ്പറ്റിയും Read More…

Fitness

മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍ത്രറൈറ്റിസ്,. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,. Read More…

Featured Lifestyle

ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും ഉണ്ടാകണോ ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കാം

സൗന്ദര്യത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്നവര്‍ പോലും ചര്‍മ്മസംരക്ഷണത്തിനായി മണിക്കൂറുകളോളം സമയം ചിലവഴിയ്ക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. ചര്‍മ്മം കൂടുതല്‍ തിളക്കവും മൃദുലവുമാകാന്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം… തക്കാളി – വിറ്റാമിന്‍ എ, കെ, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദത്ത വിറ്റാമിനുകളും ധാതുക്കളും തക്കാളിയില്‍ നിറഞ്ഞിരിക്കുന്നു. തക്കാളി അസിഡിറ്റി ഉള്ളതിനാല്‍ സുഷിരങ്ങള്‍ ശക്തമാക്കുകയും Read More…