ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. 1.3 കോടി വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ശബരിമലയില്‍ നടന്നത് വ്യാപക ക്രമക്കേടെന്ന് ഇഡി വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എട്ടോളം സ്വത്തുവകകള്‍ കണ്ടുകെട്ടി. ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളില്‍ ഗുരുതര ക്രമക്കേടെന്നും കണ്ടെത്തലുണ്ട്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് സുപ്രധാന രേഖകളും ഇഡി പിടിച്ചെടുത്തു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തെന്ന കേസിൽ ഇഡി കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഓപ്പറേഷൻ Read More…
Tag: gold theft
ഒറ്റദിവസം 13 വീടുകളിൽനിന്നായി കവർന്നത് 56 പവൻ, 3 കിലോ വെള്ളി, 3 ലക്ഷം രൂപ; പ്രതികളെ വെടിവെച്ചുവീഴ്ത്തി പോലീസ്
കോയമ്പത്തൂർ: കോയമ്പത്തൂർ കേന്ദ്രീകരിച്ച് 56 പവന്‍റെ സ്വർണകവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മജിദ്പുര സ്വദേശികളായ ആഷിഖ് (45), കല്ലു (60), ഇർഫാൻ (48) എന്നിവരെയാണ് ശനിയാഴ്ച കോയമ്പത്തൂർ പോലീസ് സാഹസികമായി പിടികൂടിയത്. കോയമ്പത്തൂരിലെ കാവുണ്ടപാളയത്തുള്ള തമിഴ്‌നാട് ഹൗസിങ് ബോർഡ് ക്വാർട്ടേഴ്‌സിലെ 13 വീടുകളിൽനിന്നായി 56 പവൻ സ്വർണവും മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളാണിവർ. കവുണ്ടംപാളയത്ത് വെള്ളിയാഴ്ചയാണ് ഹൗസിങ് ബോർഡ് ക്വാർട്ടേഴ്‌സിലെ എ ബ്ലോക്കിലെ മൂന്ന് വീടുകളിലും സി ബ്ലോക്കിലെ പത്ത് വീടുകളിലുമായി മോഷണം നടന്നത്. താമസക്കാരുടെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച Read More…
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു അറസ്‌റ്റില്‍, പാളികള്‍ അഴിച്ചപ്പോള്‍ മനഃപൂര്‍വം വിട്ടുനിന്നു!
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസില്‍ മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു അറസ്‌റ്റില്‍. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്‌റ്റാണ് ഇത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019 ജൂലൈ 19നു പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടുനിന്നെന്നാണ് ആരോപണം. ദ്വാരപാലകക്കേസില്‍ മാത്രമല്ല കട്ടിളപ്പാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചും ബൈജുവിന് അറിയാമെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് Read More…



