2004 ഡിസംബര്‍ 26ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ സുനാമി തമിഴ്‌നാട് തീരത്ത് ആഞ്ഞടിച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നത് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അന്നത്തെ നാഗപട്ടണം ജില്ലാ കളക്ടറായിരുന്നജെ രാധാകൃഷ്ണനായിരുന്നു. കീച്ചന്‍കുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ നാശനഷ്ടങ്ങള്‍ക്ക് ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതകരമായി ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ കിട്ടി. ദുരന്തത്തില്‍ അനാഥരായ കുട്ടികളെ പരിപാലിക്കുന്നതിനായി, തമിഴ്നാട് സര്‍ക്കാര്‍ നാഗപട്ടണത്ത് അന്നൈ സത്യ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സ്ഥാപിച്ചിരുന്നു. രക്ഷപ്പെടുത്തിയ ആ കുഞ്ഞിനെ അവിടെ പാര്‍പ്പിച്ചു. മീന എന്ന പേരും Read More…