ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ജന്മനാ മാരക രോഗം ബാധിച്ച് മരണമടഞ്ഞ പെൺകുഞ്ഞിനെ ദൈവമായി പ്രഖ്യാപിച്ച് കുടുംബം. ഫെബ്രുവരി 2-നാണ് കുഞ്ഞ് മരിക്കുന്നത്. പിന്നാലെ കുട്ടിയുടെ മൃതദേഹം കുടുംബം എംബാം ചെയ്ത് ഒരാഴ്ച സൂക്ഷിക്കുകയും പിന്നീട് സംസ്കരിക്കുകയുമായിരുന്നു. ശവസംസ്കാര സ്ഥലം അലങ്കരിക്കുകയും കുഞ്ഞിന്റെ ചിത്രം സ്ഥാപിച്ച് പൂജകളും ഭജനകളും നടത്തുകയും ചെയ്തു. കാളി ദേവിയുടെ അവതാരമായാണ് കുഞ്ഞിനെ കുടുംബം കരുതുന്നത്. ഇതിനകം 60,000 രൂപയുടെ വഴിപാടുകൾ ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയായിരുന്നു. ഹൽപുര ഗ്രാമത്തിലെ കാഞ്ചൻ Read More…
Tag: goddess
നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’; രണ്ടര വയസ്സുകാരി ആര്യതാരയെ ‘ശാക്യ’യായി പ്രഖ്യാപിച്ചു, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം
ധൈര്യപരീക്ഷണം ഉള്‍പ്പെടെയുള്ള അനേകം തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ കടന്നുപോയ ‘ആര്യതാര’ എന്ന രണ്ടര വയസ്സുകാരിയെ നേപ്പാളില്‍ പുതിയ ‘ശാക്യ’ യായി തെരഞ്ഞെടുത്തു. നേപ്പാളിന്റെ പാരമ്പര്യ വിശ്വാസം അനുസരിച്ച് നേപ്പാളിന്റെ പുതിയ ‘ജീവിക്കുന്ന ദേവത’യാണ് ഈ പെണ്‍കുട്ടി . കാഠ്മണ്ഡുവില്‍ ഞായറാഴ്ച നടന്ന സിംഹാസനാരോഹണ ചടങ്ങില്‍ പാരമ്പര്യമനുസരിച്ച് രാജകുമാരി കട്ടിയുള്ള കറുത്ത ഐലൈനറും ചുവന്ന വസ്ത്രവും ധരിച്ച് പ്രത്യക്ഷപ്പെട്ടു. എട്ടു വയസ്സുള്ള തൃഷ്ണ ശാക്യയില്‍ നിന്നുമാണ് ആര്യതാര ‘ദേവതാ കുമാരി’ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്. ചൊവ്വാഴ്ച ചരിത്രപ്രസിദ്ധമായ ഘര്‍ കുമാരി ഹൗസില്‍ Read More…
വർഷത്തിൽ ഒരാഴ്ച മാത്രം ഭക്തർക്കായി തുറക്കുന്ന ആ ഇന്ത്യൻ ക്ഷേത്രം ഇതാണ്
ക്ഷേത്രങ്ങൾക്ക് പേരുകേട്ട നാടാണ് ഇന്ത്യ. ഇവയിൽ ഓരോ, ക്ഷേത്രത്തിനും അതിന്റേതായ ചരിത്രവും പ്രാധാന്യവുമുണ്ട്. ഇത്തരത്തിൽ തനതായ പാരമ്പര്യം കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു പുണ്യസ്ഥലമാണ് കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഹസനാംബ ക്ഷേത്രം. വർഷം മുഴുവനും തുറന്നിരിക്കുന്ന മിക്ക ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഈ ക്ഷേത്രം വർഷത്തിലൊരിക്കൽ മാത്രമേ ഭക്തർക്ക് വാതിൽ തുറന്ന് നൽകാറുള്ളു, അതും ദീപാവലി സമയത്ത് ഒരാഴ്ചത്തേക്ക് മാത്രം. 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഹാസനാംബ ക്ഷേത്രം, ആരാണ് നിർമ്മിച്ചതെന്ന് ചരിത്രരേഖകളിൽ വ്യക്തമായി സൂചിപ്പിക്കുന്നില്ല. എങ്കിലും ഹസനാംബ Read More…
ഒന്നില്‍ രാക്ഷസിയും മറ്റൊന്നില്‍ സരസ്വതിയും ; ഈ വേഷങ്ങള്‍ ശരിക്കും വെല്ലുവിളിയെന്ന് സംഗീത
ഒരു സിനിമയില്‍ സരസ്വതിയും മറ്റൊന്നില്‍ രാക്ഷസിയുമായി പരസ്പരം വൈരുദ്ധ്യമുള്ള സിനിമകള്‍ ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സംഗീത ഒദ്വാനി. കര്‍മ്മാധികാരി ശനിദേവ് എന്ന മിത്തോളജിക്കല്‍ ഷോയില്‍ സരസ്വതി ദേവിയുടെ വേഷം അവതരിപ്പിക്കുന്ന അവര്‍ വരാനിരിക്കുന്ന ശ്രീമദ് രാമായണത്തില്‍ അസുരയായ ശൂര്‍പ്പണഖയുടെ വേഷം ചെയ്യും. രണ്ട് ഷോകളുടെ ഭാഗമാകുന്നതില്‍ ആവേശഭരിതയായ അവര്‍ പറയുന്നു, ‘ശ്രീമദ് രാമായണത്തില്‍ ശൂര്‍പ്പണഖ എന്ന രാക്ഷസിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. അവള്‍ ലങ്കരാജാവായ രാവണന്റെ സഹോദരിയും വിശ്രവ മുനിയുടെയും രാക്ഷസി കൈകേശിയുടെയും മകളുമാണ്. യഥാര്‍ത്ഥ ഇതിഹാസത്തില്‍ ശൂര്‍പ്പണഖയുടെ Read More…




