വിജയ് യുടെ സിനിമയായാലും ഐറ്റംനമ്പറിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നടി ശ്രീലീല. അമേരിക്കന്‍ വംശജയായ നടി ദളപതി വിജയ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘ഗോട്ടി’ ല്‍ ഐറ്റം സോംഗ് അവതരിപ്പിക്കാനുള്ള അവസരം ശ്രീലീല നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ”ഒരു പാട്ടിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് കോളിവുഡില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഗോട്ടില്‍ പ്രത്യക്ഷപ്പെടാന്‍ നടി വിസമ്മതിച്ചത്. നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഓഫര്‍ മാന്യമായി നിരസിച്ചു” എന്നാണ് റിപ്പോര്‍ട്ട്. ദളപതി വിജയ് തന്റെ ആവേശകരമായ Read More…
Tag: goat
എന്തുകൊണ്ടാണ് വിജയ് യുടെ ‘ഗോട്ട്’ റഷ്യയില്‍ തന്നെ ചിത്രീകരിച്ചത്? സംവിധായകന്റെ മറുപടി
വിജയ് നായകനായ വെങ്കട്ട്പ്രഭുവിന്റെ ഗോട്ട് സിനിമയുടെ ഷൂട്ടിംഗ് നടന്നുവരുന്നത് റഷ്യയിലാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഷൂട്ടിംഗിന് താല്‍ക്കാലികമായി ഇടവേളയിട്ട് നാട്ടിലേക്ക് എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറക്കാര്‍. എന്തുകൊണ്ടാണ് സിനിമയുടെ ലൊക്കേഷനായി മോസ്‌ക്കോ തെരഞ്ഞെടുത്തതെന്ന് അടുത്തിടെ വെങ്കട്പ്രഭു റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകന്‍ റഷ്യന്‍മാധ്യമങ്ങള്‍ക്ക് മുന്നിലിരിക്കുന്നതിന്റെ ചിത്രം നേരത്തേ ഇന്റര്‍നെറ്റില്‍ വൈറാലയി മാറിയിരുന്നു. ഈ വീഡിയോയ്‌ക്കൊപ്പം ആക്ഷന്‍ സിനിമയിലെ ഒരു ബൈക്ക് ചേസ് രംഗവും ഉള്‍പ്പെടുത്തിയിരുന്നു. സിനിമയുടെ ഒരു നിര്‍ണ്ണായക പാര്‍ട്ട് നടക്കുന്നത് മോസ്‌കോയില്‍ ആണെന്ന് Read More…
ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത : വിജയ് യുടെ വെങ്കട്ട്പ്രഭു ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതിനിടയില്‍ വിജയ് യുടെ വെങ്കട്ട്പ്രഭു ചിത്രം ഗോട്ടിന്റെ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു.സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഫിലിം സെപ്തംബര്‍ 5 ന് ലോകമെമ്പാടും തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നടനും നിര്‍മ്മാതാക്കളും എക്‌സില്‍ പ്രഖ്യാപിച്ചു. താടിയുള്ള സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള പുതിയ പോസ്റ്റര്‍ നടന്‍ എക്‌സില്‍ പങ്കുവെച്ചു. പശ്ചാത്തലത്തില്‍ ഒരു നഗരത്തിന്റെ സ്‌കൈലൈന്‍ കാണാം, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്ററില്‍ ‘സെപ്തംബര്‍ അഞ്ച്’ എന്ന് എഴുതിയിരിക്കുന്നു. ഈദ് ആശംസകളോടെ ഞങ്ങള്‍ ഗണേശ ചതുര്‍ത്ഥിയില്‍ എത്തുകയാണ്. Read More…



