ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ പത്തു മിനിറ്റിലും ഒരു പെണ്‍കുട്ടിയോ സ്‌ത്രീയോ പങ്കാളിയാലോ കുടുംബാഗത്താലോ കൊല്ലപ്പെടുന്നുണ്ടെന്നു യു.എന്‍. റിപ്പോര്‍ട്ട്. ദിവസവും ശരാശരി 137 പേര്‍. ലോകമെമ്പാടും പതിനായിരക്കണക്കിന് സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവനെടുത്തുകൊണ്ട് സ്‌ത്രീഹത്യ തുടരുകയാണെന്നും ഇത് യഥാര്‍ഥ പുരോഗതിയുടെ ലക്ഷണമില്ലെന്നും ഐക്യരാഷ്‌ട സംഘടനയുടെ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസ് (യു.എന്‍.ഒ.ഡി.സി.), യു.എന്‍. വനിതാ സംഘടന എന്നിവ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം, 83,000 സ്‌ത്രീകളെയും പെണ്‍കുട്ടികളെയുമാണു മനഃപൂര്‍വം കൊലപ്പെടുത്തിയത്. അവരില്‍ 60 ശതമാനം പേരെ(50,000പേര്‍) കൊലപ്പെടുത്തിയത് പങ്കാളികളോ കുടുംബാംഗങ്ങളോ ആണ്. ഇതേ Read More…
Tag: Girl
കാമുകിയെ കാണാന്‍ 100 കിലോമീറ്റര്‍ താണ്ടിയെത്തി; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ 13 മണിക്കൂര്‍ കെട്ടിയിട്ടടിച്ചു
ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്തെത്തിയ മധ്യപ്രദേശ് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ 13 മണിക്കൂറോളം കെട്ടിയിട്ട് മര്‍ദ്ദിച്ചു. മൗഗഞ്ച് ജില്ലയിലെ പിപ്രഹി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ കാണാന്‍ ശനിയാഴ്ച രേവ ജില്ലയില്‍ നിന്നുള്ള യുവാവാണ് എത്തിയത്. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കയ്യോടെ പിടികൂടിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു മരത്തില്‍ കൈകളും കാലുകളും കയര്‍ കൊണ്ട് കെട്ടിയിട്ടതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 9 മുതല്‍ അടുത്ത ദിവസം Read More…
‘എന്തിനും ശകാരം; മടുത്തു’, 13കാരി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ‘സ്വയം കിഡ്‌നാപ്പിംഗ്’ നടത്തി
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സുഹൃത്തുക്കളോട് സംസാരിക്കുന്നതിനും ലിപ്സ്റ്റിക്ക് പുരട്ടുന്നതിനുമൊക്കെ അമ്മ ശകാരിച്ചതിന് സ്വയം തട്ടിക്കൊണ്ടുപോകല്‍ നടത്തി മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നുള്ള 13 കാരി. ഖമരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രിയദര്‍ശിനി കോളനിയിലാണ് സംഭവം. തട്ടിക്കൊണ്ടുപോകല്‍ വ്യാജമാണെന്ന് 13 വയസ്സുള്ള പെണ്‍കുട്ടി പിന്നീട് സമ്മതിക്കുകയും ചെയ്തു. പുറത്തുപോയ പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ വന്നപ്പോള്‍, മകളുടെ മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തി: ‘നിങ്ങളുടെ മകള്‍ ഞങ്ങളുടെ കൂടെയുണ്ട്, നിങ്ങള്‍ക്ക് അവളുടെ തിരിച്ചു വേണമെങ്കില്‍ 15 ലക്ഷം രൂപ തരണം. Read More…
കൗമാരക്കാരി കരയുന്ന ഫോട്ടോ ഷെയര്‍ ചെയ്തു, ‘ഓര്‍ഗാസം ഷോട്ട്’ ലൈംഗിക പരസ്യങ്ങളിൽ ദുരുപയോഗം ചെയ്യപ്പെട്ടു !
ഒരു വിഷാദനോവല്‍ വായിച്ച് കരഞ്ഞു. അപ്പോള്‍ രസത്തിന് ഒരു സെല്‍ഫിയെടുത്തു. എന്നാല്‍ അത് സാമൂഹ്യമാധ്യമത്തില്‍ ഇട്ടപ്പോള്‍ കളി മാറി. ഇപ്പോള്‍ പെണ്‍കുട്ടിയുടെ ഈ ചിത്രം വ്യാപകമായി ഉപയോഗിക്കപ്പെടുകയും ഒടുവില്‍ പോണ്‍സൈറ്റില്‍ വരെ എത്തുകയും ചെയ്തതോടെ ആകെ പൊല്ലാപ്പായിരിക്കുകയാണ്. വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാര്‍ബിനിലുള്ള ഒരു സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ലിയാങ് എന്ന് പേരിട്ടിരിക്കുന്ന 19 വയസ്സുകാരിക്കാണ് ദുരനുഭവം. രണ്ട് വര്‍ഷം മുമ്പ്, അവള്‍ ഒരു സങ്കടകരമായ നോവല്‍ വായിക്കുകയും അതിന്റെ ഫലമായി കരയുകയും ചെയ്തപ്പോള്‍, Read More…
ഈ കൊച്ച് ഇതെന്താണീ കാണിക്കുന്നേ? ഡൽഹി മെട്രോയിൽ വിചിത്രമായി പെരുമാറി പെൺകുട്ടി- വീഡിയോ
യാത്രക്കാരുടെ വിചിത്രമായ പെരുമാറ്റംകൊണ്ട് ഏറെ പ്രശസ്തമാണ് ഡൽഹി മെട്രോ. ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തത വാർത്തകളും വീഡിയോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയിൽ മെട്രോയിലെ യാത്രക്കാർ തമ്മിലുള്ള അടിപിടിയും, സീറ്റ് തർക്കവും, റീൽസ് ചിത്രീകരണവും, വസ്ത്രധാരണവും പ്രണയനിമിഷങ്ങളും അങ്ങനെ ഒരു നീണ്ട നിര തന്നെ ഉൾപ്പെടുന്നുണ്ട്. ഇത്തരം വീഡിയോകൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ ഇതിൽ ഏറ്റവും പുതിയതായി പുറത്തുവരുന്ന ഒരു വീഡിയോയായാണ് ഏറെ ചർച്ചയായികൊണ്ടിരിക്കുന്നത്. കൗതുകവും വിചിത്രവും തോന്നിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ Read More…
ബലാത്സംഗകഥ മാതാപിതാക്കള്‍ അറിയരുത്; യുവതി സ്വകാര്യഭാഗത്ത് സര്‍ജിക്കല്‍ ബ്‌ളേഡും കല്ലും തിരുകിവച്ചു
ബലാത്സംഗക്കേസ് വീട്ടിലറിയുമെന്ന് ഭയന്ന് യുവതി സ്വകാര്യഭാഗങ്ങളില്‍ സര്‍ജിക്കല്‍ ബ്‌ളേഡും കല്ലുകളും തിരുകിക്കയറ്റി. വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതിയെ ഒരു ഓട്ടോഡ്രൈവറാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളെ പിന്നീട് 20 കാരിയായ യുവതിയുടെ മൊഴിയില്‍ പോലീസ് അറസ്റ്റ് ചെയ്തു്. മാതാപിതാക്കള്‍ വഴക്കുപറയുമെന്ന് പേടിച്ചായിരുന്നു യുവതിയുടെ പ്രവര്‍ത്തി. ബലാത്സംഗ കുറ്റത്തിന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതല്‍ സങ്കീര്‍ണ്ണമായ വിവരണമാണ് അന്വേഷണത്തില്‍ യുവതിയില്‍ നിന്നും പോലീസിന് കിട്ടിയത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നലസോപാര സ്വദേശിനിയാണ് യുവതി. ഗൊറിഗാവിലെ രാം മന്ദിര്‍ Read More…
സല്‍മാന്‍ ഖാന്റെ മടിയില്‍ ഇരിക്കുന്ന ഈ പെണ്‍കുട്ടി ഇന്ന് സോഷ്യല്‍ മീഡിയ സെന്‍സേഷന്‍
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രമാണ് സല്‍മാന്‍ഖാന്റെ മടിയില്‍ ഇരിയ്ക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം. 90കളിലെ ഒരു സൂപ്പര്‍ നടിയുടെ മകളാണ് ഈ പെണ്‍കുട്ടി. മാത്രമല്ല, ഒരു സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റവും കുറിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനും ആയിരിയ്ക്കുകയാണ് ഈ സുന്ദരി. ആസാദ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച റാഷ തദാനിയാണ് ഈ താരസുന്ദരി. പ്രമുഖ ഹിന്ദി താരം രവീണ ടണ്ടന്റെ മകളാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ചയായിരിയ്ക്കുന്നത്. Read More…
കാഴ്ച നഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി കേറ്റ് വിന്‍സ്ലെറ്റ്; വിഷ്വല്‍ബക്കറ്റ് ലിസ്റ്റ് നിറവേറ്റി
ഇരുട്ടിലേക്ക് കടന്നുകൊണ്ടിരിക്കുന്ന 12 കാരിക്ക് കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പായി ഇഷ്ടപ്പെട്ടതെല്ലാം കാണാന്‍ അവസരം സൃഷ്ടിച്ച് ടൈറ്റാനിക് നടി കേറ്റ് വിന്‍സ്‌ലെറ്റ്. കാഴ്ച നഷ്ടപ്പെടുന്ന 12 വയസ്സുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലില്ലി-റേയ്ക്കാണ് തന്റെ ‘വിഷ്വല്‍ ബക്കറ്റ് ലിസ്റ്റ്’ നിറവേറ്റാന്‍ ഹോളിവുഡ് സൂപ്പര്‍താരം അവസരം നല്‍കിയത്. നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനായി ടൈറ്റാനിക് താരം 5,000 ഡോളര്‍ സംഭാവന ചെയ്തെന്നു മാത്രമല്ല, ലണ്ടനിലെ തിയേറ്ററില്‍ ഒരു രാത്രി തന്നോടൊപ്പം ചേരാന്‍ അവളെയും അമ്മയെയും ക്ഷണിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന Read More…
ചേരിയിലെ ചായവില്‍പ്പനക്കാരന്റെ മകള്‍ സിഎ.ക്കാരിയായി, കണ്ണുനിറഞ്ഞ് പിതാവ്, ഹൃദയം കുളിര്‍ക്കുന്ന വീഡിയോ
”ഈ നേട്ടത്തിനായി ഞാന്‍ 10 വര്‍ഷമെടുത്തു. എല്ലാ ദിവസവും, എന്റെ സ്വപ്നങ്ങള്‍ നിറച്ച കണ്ണുകളോട് ഞാന്‍ എന്നോടുതന്നെ ചോദിക്കും, ഇത് ഒരു സ്വപ്നം മാത്രമാണോ അതോ എപ്പോഴെങ്കിലും യാഥാര്‍ത്ഥ്യമാകുമോ ? 2024 ജൂലൈ 11, ഇന്ന് അത് യാഥാര്‍ത്ഥ്യമായി.’ ലിങ്ക്ഡ് ഇന്നില്‍ അമിത പ്രജാപതി ഇട്ട കുറിപ്പ് ഇന്ത്യയില്‍ ഉടനീളം അനേകം ഹൃദയങ്ങളെ പ്രചോദിപ്പിച്ച് വൈറലായി മാറിയിരിക്കുകയാണ്. ഡല്‍ഹിയിലെ ചേരിയില്‍ നിന്നുള്ള യുവതി ജീവിതത്തിലെ അനേകം വെല്ലുവിളികളെ അതിജീവിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനുള്ള യാത്ര പൂര്‍ത്തീകരിച്ചു. ലിങ്ക്ഡ്ഇന്നിലെ ഹൃദയസ്പര്‍ശിയായ Read More…









