ക്ലാരിഫൈഡ് ബട്ടര്‍ എന്നറിയപ്പെടുന്ന നെയ്യ് ആയുര്‍വേദ ഗുണങ്ങള്‍ ഉള്ളതിനാല്‍ വര്‍ഷങ്ങളായി മരുന്നായി ഉപയോഗിക്കുന്നു. രോഗശാന്തിക്കും , മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ക്കും, ശരീര പോഷണത്തിനും നെയ്യ് ഉപയോഗിച്ച് വരുന്നു . കാലില്‍ നെയ്യ് പുരട്ടുന്നത് ഏറ്റവും പുരാതനമായ ആചാരങ്ങളില്‍ ഒന്നാണ്. പാദങ്ങളില്‍ നെയ്യ് പുരട്ടുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മിനുസമുള്ളതുമാക്കാനും സഹായിക്കും . ഇത് ഞരമ്പുകളെ ശാന്തമാക്കുന്നു. ഒപ്പം സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറക്കുന്നു. കാലില്‍ നെയ്യ് പുരട്ടുന്നതിന്റെ ഗുണങ്ങള്‍ കാലില്‍ നെയ്യ് പുരട്ടുന്നത് എങ്ങനെ?
Tag: Ghee
സൗന്ദര്യം വേണോ? ; രാത്രി കിടക്കുംമുൻപ് ചൂട് പാലിൽ ഇത് ചേർത്ത് കുടിക്കൂ; ഒട്ടേറെ ഗുണങ്ങൾ
ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. ഒരു ഗ്ലാസ് പാല്‍ കുടിച്ച് കിടന്ന് ഉറങ്ങുന്നത് ശരീരത്തിന് വളരെയധികം ഗുണവും അതോടൊപ്പം നല്ല ഉറക്കവും നമുക്ക് നല്‍കുന്നു. മഞ്ഞള്‍പൊടി, ഏലയ്ക്ക എന്നിവ ചേര്‍ത്ത് പലരും പാല്‍ കുടിക്കാറുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ ഗുണം നല്‍കുന്ന ഒന്നാണ് പാലില്‍ കുറച്ച് നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത്. പാലില്‍ നെയ്യ് ചേര്‍ത്ത് കുടിയ്ക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം….
തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിന് മൃഗക്കൊഴുപ്പുള്ള നെയ്യ് ; ആന്ധ്രാപ്രദേശില്‍ വിവാദം കത്തുന്നു?
പ്രതിദിനം ആയിരക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്ന തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ശ്രീവാരി ലഡ്ഡൂകളുടെ രുചി നിര്‍ണയിക്കുന്നതില്‍ ചേര്‍ക്കുന്ന നെയ്യിന് ഒരു വലിയ പങ്കുണ്ട്. എന്നാല്‍ ലെഡ്ഡു നിര്‍മ്മിക്കാനായി ചേര്‍ക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളില്‍ വിവാദം കത്തുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ നെയ്യ് ബ്രാന്‍ഡ് മാറ്റുകയും പുതിയതായി അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ വീണ്ടും അത് മാറ്റി പഴയ നെയ് ബ്രാന്റിന് കരാര്‍ നല്‍കുകയും ചെയ്തിരിക്കുകയാണ്. തിരുപ്പതിയില്‍ പ്രതിദിനം ഏകദേശം 3.5 ലക്ഷം ലഡ്ഡു നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. Read More…