കാപ്പിയുടെ രുചി പലർക്കും വ്യത്യസ്തമായി അനുഭവപ്പെടാറുണ്ട്. ചിലർക്ക് അവ അമിതമായ കയ്പുള്ളതായി തോന്നുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഒരു പഠനം കാപ്പിയുടെ രുചി കയ്പ്പല്ല എന്നും ഈ ധാരണയ്ക്ക് കാരണം ജനിതകമായ ഘടകങ്ങൾ ആണെന്നും വ്യക്തമാക്കുന്നു. ജർമ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതരത്തിലൊരു പഠനം നടത്തിയത്. വറുത്ത കാപ്പിയിലെ കയ്പേറിയ സംയുക്തങ്ങൾ അതിന്റെ രുചിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അവർ വിശകലനം ചെയ്യുകയുണ്ടായി. കാപ്പിയുടെ രുചി എത്രത്തോളം കയ്പേറിയതാണെന്ന് നിർണ്ണയിക്കുന്നതിൽ ഒരു വ്യക്തിയുടെ ജനിതക പ്രവണതകൾക്കും Read More…