Movie News

സൂര്യ എന്നെ വിശ്വസിക്കാതിരുന്നത് ഏറെ വിഷമിപ്പിച്ചു; ധ്രുവനച്ചത്തിര ത്തെക്കുറിച്ച് ഗൗതം മേനോന്റെ വെളിപ്പെടുത്തല്‍

ആദ്യമായി മമ്മൂട്ടിയുമായി ഒന്നിക്കുന്ന ആദ്യ മലയാളസിനിമ ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സിന്റെ പ്രമോഷണല്‍ പരിപാടികളിലാണ് സംവിധായകന്‍ ഗൗതംമേനോന്‍. പക്ഷേ തന്റെ സ്വപ്‌ന പദ്ധതികളില്‍ പെടുന്ന ‘ധ്രുവനച്ചത്തിരം’ എങ്ങിനെ തീയേറ്ററില്‍ എത്തിക്കുമെന്ന ആലോചനയും സംവിധായകനെ കുഴയ്ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സൂര്യ നായകനായി വരേണ്ട സിനിമയില്‍ വിക്രമാണ് ഒടുവിലെത്തിയത്. അടുത്തിടെ യാണ് ഗൗതം മേനോന്‍ സിനിമ സൂര്യ ഒഴിവാക്കിയതിലുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ചത്. മമ്മൂട്ടി സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ സംസാരിക്കവേ, ഗൗതം സൂര്യ യുമായുള്ള തന്റെ മുന്‍കാല സഹകരണവും ഇരുവരും Read More…

Movie News

സുരേഷ് ഗോപിയുടെ വരാഹത്തിൽ ഗൗതം വാസുദേവ മേനോൻ എത്തുന്നത് പൊലീസ് ഉദ്യോഗസ്ഥനായി

സനൽ.വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്നവരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി. ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. ഈ ചിത്രത്തിൽ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും സുരേഷ് ഗോപിയും ചേർന്നുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. നവ്യാനായർ ,മാമാങ്കം എന്ന സിനിമയിലൂടെ നായികയായ പ്രാച്ചിയും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് Read More…

Movie News

വിക്രമും പിന്തുണയ്ക്കുന്നില്ല, സാമ്പത്തിക പ്രതിസന്ധി; ധ്രുവനച്ചത്തിരം റിലീസ് മാറ്റിവെച്ചതായി ഗൗതം വാസുദേവ് മേനോന്‍

തമിഴ്‌നടന്‍ ചിയാന്‍ വിക്രത്തിന്റെ ആരാധകര്‍ ദീര്‍ഘനാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ പുറത്തിറങ്ങുകയുള്ളൂ എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്ത് അറിയിച്ചത്. ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടും ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളില്‍ എത്താന്‍ സാധ്യമാക്കാത്തതില്‍ ക്ഷമ ചോദിച്ചാണ് ഗൗതം ​മേനോന്റെ കുറിപ്പ്. പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണെന്നും മികച്ച രീതിയില്‍ നല്ല Read More…

Movie News

ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു; യൂട്യൂബില്‍ 7 മണിക്കൂറിനുള്ളില്‍ കാഴ്ചക്കാര്‍ നാലു ദശലക്ഷം കാഴ്ചക്കാര്‍

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രമും ഗൗതം മേനോനും ഒന്നിക്കുന്ന ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. സിനിമ റിലീസാകാന്‍ ഒരുമാസം ബാക്കി നില്‍ക്കേ വിജയദശമി ദിനത്തിലാണ് അണിയറക്കാര്‍ ട്രെയിലര്‍ പുറത്തിറക്കിയത്. തമിഴില്‍ ഏറെ നാളായി കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് ‘ധ്രുവനച്ചത്തിരം’, ഒടുവില്‍ നവംബര്‍ 24 ന് ചിത്രം വലിയ സ്‌ക്രീനുകളില്‍ എത്തും. സിനിമയുടെ ട്രെയിലര്‍ ആവേശം ജനിപ്പിക്കുന്ന ഒരു സ്‌പൈ ആക്ഷന്‍ ത്രില്ലറിന്റെ സൂചനയാണ് നല്‍കുന്നത്. ‘ധ്രുവനച്ചത്തിരം’ ആറ് വര്‍ഷത്തിലേറെ റിലീസ് കാലതാമസം നേരിട്ടെങ്കിലും ഒരു സ്‌റ്റൈലിഷ് ആക്ഷന്‍ ഡ്രാമ Read More…

Movie News

കാത്തിരിപ്പ് അവസാനിപ്പിച്ച് ധ്രുവനക്ഷത്രം ഒടുവില്‍ ഉദിക്കുന്നു ; നവംബര്‍ 24 ന് തീയറ്ററുകളില്‍ എത്തും

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ചിയാന്‍ വിക്രമും ഗൗതംമേനോനും ഒന്നിക്കുന്ന കാഴ്ച വിരുന്ന് അടുത്ത മാസം പ്രേക്ഷകരെ തേടിയെത്തും. ആറു വര്‍ഷമായി രണ്ടുപേരുടെയും ആരാധകര്‍ കാത്തിരിക്കുന്ന ധ്രുവനക്ഷത്രം നവംബര്‍ 24 ന് തീയറ്ററുകളില്‍ എത്തിച്ചേരുമെന്ന് സ്ഥിരീകരണമായി.ആരാധകരുടെ ഇടയില്‍ ഇതിനോടകം തന്നെ ആവേശം ജനിപ്പിക്കുന്ന ത്രില്ലിംഗ് ട്രെയിലര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2017-ല്‍ ആദ്യമായി ഒരു കോളിളക്കം സൃഷ്ടിച്ച ഈ ചാരവൃത്തി ത്രില്ലറിനായി വിക്രമും ഗൗതംമേനോനും ഒന്നിക്കുന്നു എന്ന വാര്‍ത്ത തന്നെ ആരാധകര്‍ക്ക് Read More…