Crime

ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു, ഇരുവരും ഗുണ്ടാലിസ്റ്റിലുള്ളവര്‍, സംഭവം മകളുടെ കണ്മുന്നില്‍

ഗാസിയാബാദ്: പാസ്‌പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയും ഗുണ്ടാത്തലവനുമായ വികാസ് ആണ് ഭാര്യ റൂബിയെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട റൂബിയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെ ഗാസിയാബാദിലെ ‘അജ്‌നാര ഇന്റഗ്രിറ്റി’ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഒരുവര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ ഇവിടേക്ക് താമസം മാറ്റിയത്. അപ്പാര്‍ട്ട്‌മെന്റിലെ ഒന്‍പതാം നിലയിലായിരുന്നു ഇവരുടെ താമസം. ചൊവ്വാഴ്ച രാവിലെ വികാസിന്റെ പാസ്‌പോര്‍ട്ടിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും ഇതിനുപിന്നാലെയാണ് വികാസ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും Read More…

Featured The Origin Story

ഗുണ്ടാ നേതാവിൽ നിന്ന് രാഷ്ട്രീയക്കാരനായ ‘ഡാഡി’; അരുൺ ഗാവ്‌ലി ആരാണ്?

70 വയസ്സുള്ള അധോലോക കുറ്റവാളി അരുൺ ഗാവ്‌ലിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ശിവസേന നേതാവായിരുന്ന കമലാകർ ജാംസാണ്ഡേക്കറെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഗാവ്‌ലി. രണ്ട് പതിറ്റാണ്ടോളം തടവിൽ കഴിഞ്ഞ ശേഷം ബുധനാഴ്ചയാണ് ഗാവ്‌ലി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഗാവ്‌ലി ജയിലിന് പുറത്തെത്തിയപ്പോൾ കുടുംബാംഗങ്ങളും അഭിഭാഷകരും അനുയായികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സുപ്രീം കോടതി പറഞ്ഞത് എന്താണ്? ഗാവ്‌ലി 17 വർഷത്തിലേറെയായി തടവിൽ കഴിയുകയാണെന്നും, അദ്ദേഹത്തിന്റെ അപ്പീൽ ഇപ്പോഴും നിലവിലുണ്ടെന്നും സുപ്രീം Read More…