Featured Lifestyle

13 വർഷത്തെ സ്വപ്നം, ആദ്യമായി ഗംഗയില്‍ മുങ്ങിപ്പൊങ്ങി ജാപ്പനീസ് യുവതി ! ഹിന്ദിയും സംസ്കാരവും പഠിച്ചു; ‘മയോ ജപ്പാൻ’ വൈറലാകുന്നു

ഇന്ത്യൻ സംസ്കാരത്തെ അടുത്തറിയാനും ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനുമായി പ്രതിദിനം നിരവധി വിദേശ സഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. ഇവിടുത്തെ തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര മേഖലകളും ട്രക്കിങ് പോയിന്റുകളും കലയും ഭക്ഷണരീതികളുമെല്ലാം അനുഭവിച്ചറിഞ്ഞു മടങ്ങുന്നവർക്ക് ഇന്ത്യയും ഇവിടുത്തെ ജനങ്ങളും എന്നും ഓർമ്മയിൽ നിൽക്കുന്ന അനുഭവമാണ്. ഇപ്പോഴിതാ ഇന്ത്യയെ സ്നേഹിക്കുകയും ഇവിടുത്തെ സംസ്കാരം സ്വന്തമാക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്ത ഒരു ജാപ്പനീസ് യുവതിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വ്യക്തമായ ഹിന്ദി സംസാരിച്ച് ഹരിദ്വാറിൽ വച്ച് തന്റെ ആദ്യ ഗംഗാസ്നാനം നടത്തുന്ന ജാപ്പനീസ് Read More…

Featured Oddly News

ഗംഗയിൽ മുങ്ങി ബിയറടി; വാരണാസിയിൽ യുവാവിനെതിരെ കേസ്, പ്രതിഷേധം- വീഡിയോ

വാരണാസിയിലെ അസി ഘട്ടിൽ ഹിന്ദുക്കൾ അതീവ വിശുദ്ധമായി കരുതുന്ന ഗംഗാനദിയിൽ മുങ്ങിനിവർന്നുകൊണ്ട് യുവാവ് ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനെത്തുടർന്ന് പ്രദേശവാസികളും മതനേതാക്കളും കടുത്ത അമർഷത്തിലാണ്. സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്ത പോലീസ്, ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ വീഡിയോ പുറത്തുവന്നത്. പുലർച്ചെ കൈയിൽ ബിയർ കാനുമായി യുവാവ് ഗംഗയിൽ കുളിക്കുന്നതും, മദ്യം കഴിച്ച ശേഷം ഒഴിഞ്ഞ കാൻ നദീതീരത്തേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. വിശുദ്ധ നദിയിൽ ഇറങ്ങി ബിയർ Read More…

Featured Oddly News

‘നായയെ ​ഗം​ഗയില്‍ കുളിപ്പിച്ചാൽ നിങ്ങള്‍ക്കെന്താ പ്രശ്നം? ‘; യുവതിയ്ക്കെതിരെ പ്രകോപിതരായി ഭക്തജനങ്ങള്‍- വീഡിയോ

ഹരിദ്വാറിലെ സർവാനന്ദ് ഘട്ടിൽ വളർത്തുനായയെ ഗംഗാനദിയിലിറക്കി കുളിപ്പിച്ച യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി . നദി പുണ്യമാണെന്നും അവിടെ നായയെ കുളിപ്പിക്കരുതെന്നും സമീപത്തുണ്ടായിരുന്ന ഭക്തരും പൂജാരിമാരും ആവശ്യപ്പെട്ടെങ്കിലും യുവതി അത് കേൾക്കാൻ തയ്യാറായില്ല. പകരം അവര്‍ വാക്കുതർക്കം തുടങ്ങുകയായയിരുന്നു. മറ്റുള്ളവർ എതിർപ്പുമായി എത്തിയതോടെ യുവതി കൂടുതൽ പ്രകോപിതയാകുകയും നാട്ടുകാരുമായി രൂക്ഷമായി തർക്കിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവ് ഇവരെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നദിയുടെ പവിത്രതയെക്കുറിച്ച് ജനങ്ങൾ സംസാരിച്ചപ്പോൾ, നായയെ അവിടെ ഇറക്കിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്നായിരുന്നു Read More…