അശ്രദ്ധമായി വാഹനം ഓടിച്ച് അപകടങ്ങളിൽ ചെന്ന് ചാടുന്ന ആളുകളെ സംബന്ധിക്കുന്ന നിരവധി വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴിതാ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ രോഷം ആളിക്കത്തിച്ചിരിക്കുന്നത്. ഡ്രൈവിങ്ങിനിടെ PUBG കളിക്കുന്ന ഹൈദരാബാദിലെ ഒരു ക്യാബ് ഡ്രൈവറുടെ ഭയാനകമായ വീഡിയോയാണിത്. അപ്ലോഡ് ചെയ്ത വീഡിയോയിൽ ഒരു കയ്യിൽ ഫോണും മറുകയ്യിൽ, സ്റ്റീറിങ്ങും പിടിച്ചിരിക്കുന്ന ക്യാബ് ഡ്രൈവറെ കാണാം. വീഡിയോ വൈറലായതോടെ, ഡ്രൈവറുടെ അപകടകരമായ പെരുമാറ്റത്തെക്കുറിച്ച് ഉപയോക്താക്കളിൽ നിന്ന് ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടായിയിരിക്കുന്നത്. സംഭവം Read More…