നാഗ്‌പുര്‍: ഗംഗാ മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണു നാട്ടുകാര്‍ അവരുടെ വീട്ടില്‍ ഒത്തുചേര്‍ന്നത്. പക്ഷേ, മരണത്തില്‍നിന്ന് അത്ഭുതകരമായി അവര്‍ രക്ഷപ്പെട്ടു. നാഗ്‌പൂരിലെ രാംടെക്ക് സ്വദേശിനിയാണു ഗംഗാഭായി സഖരെ(103). തിങ്കളാഴ്‌ചയായിരുന്നു അവരുടെ ജന്മദിനം. പക്ഷേ, മുത്തശ്ശി അബോധാവസ്‌ഥയിലായതോടെ ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചു. അധികം വൈകാതെ അവരുടെ ശരീരത്തിന്റെ ചലനം നിലച്ചു. അതോടെ സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കം തുടങ്ങി. അവരെ പുതിയ സാരി ഉടുപ്പിക്കുകയും പരമ്പരാഗത ചടങ്ങുകള്‍ക്കായി കൈകാലുകള്‍ കെട്ടുകയും ചെയ്‌തു. സംസ്‌കാരത്തിനുള്ള അവസാന തയാറെടുപ്പുകള്‍ നടക്കുന്നതിനിടയില്‍, കൊച്ചുമകനായ രാകേഷ് സഖരെ വയോധികയുടെ കാല്‍ Read More…
Tag: funeral
‘മരിച്ച’ യുവാവ് കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് ശ്വസിച്ചു; ആശുപത്രിയിൽ ചികിത്സയിൽ
ബംഗളൂരു: ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടൻ മറ്റൊരു ആശുപത്രിയിൽ എത്തിച്ച യുവാവ് ചികിത്സയിൽ തുടരുന്നു. ഗഡാഗ്-ബെറ്റാഗേരി നിവാസിയായ നാരായൺ വന്നാൾ (38) ധാർവാഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമായി. അബോധാവസ്ഥയിലേക്ക് വഴുതി. താമസിയാതെ മരിച്ചതായി ‘സ്ഥിരീകരിച്ചു’. കുടുംബാംഗങ്ങൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. ആംബുലൻസിൽ വീട്ടിലേക്ക് എത്തിച്ചു. എന്നാൽ, സംസ്കരിക്കാൻ കുഴിയിലേക്ക് Read More…
പഹല്‍ഗാം ഭീകരന്റെ സംസ്‌കാരച്ചടങ്ങില്‍ ലഷ്‌കര്‍ കമാന്‍ഡര്‍; തടഞ്ഞ ബന്ധുക്കളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി
പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഹബീബ് താഹിറിനെ ഓപ്പറേഷന്‍ മഹാദേവിലാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. കഴിഞ്ഞ ജൂലൈ 28-ന് ശ്രീനഗറിലെ ഹര്‍വാനില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ ഹബീബ് താഹിര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെയാണു വധിച്ചത്. ജൂലൈ 30-ന് പാക് അധിനിവേശ കശ്‌മീരിലെ കുയാന്‍ ഗ്രാമത്തിലാണ് താഹിറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡര്‍ റിസ്‌വാന്‍ ഹനീഫും തോക്കുകളേന്തിയ അനുയായികളും ചടങ്ങിനെത്തിയത് ബന്ധുക്കള്‍ തടഞ്ഞതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഹബീബ് താഹിറിന്റെ ബന്ധുക്കളെ ഭീകരര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതോടെ സംഘര്‍ഷാവസ്‌ഥയുണ്ടായി. നാട്ടുകാരുടെ Read More…
റഷ്യന്‍ സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം കര്‍ണാടകയിലെ ക്ഷേത്രത്തില്‍
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മരിച്ച റഷ്യന്‍ സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം ചെയ്ത് കര്‍ണാടക ക്ഷേത്രം. ഹിന്ദുവിശ്വാസിയായ റഷ്യന്‍ സൈനികന്‍ സെര്‍ജി ഗ്രബ്ലെവ് എന്ന സൈനികന്റെ അന്ത്യകര്‍മങ്ങളാണ് കര്‍ണാടകയിലെ ഗോകര്‍ണയിലെ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍ നടന്നത്. ഹിന്ദു ആചാരപ്രകാരം നടന്ന അന്ത്യകര്‍മ്മങ്ങള്‍ വീഡിയോകോള്‍ വഴി ബന്ധുവിനെ കാണിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ ദീര്‍ഘകാല ഭക്തനായ ഗ്രബ്ലെവ്, കഴിഞ്ഞ 18 വര്‍ഷമായി ഗോകര്‍ണം പതിവായി സന്ദര്‍ശിക്കുകയും വാരണാസിയില്‍ ആത്മീയ ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. യുദ്ധത്തിനിടയില്‍ ഏപ്രില്‍ 28 നായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്. Read More…
വാക്കാണ് ഏറ്റവും വലിയ സത്യം; മരിച്ച കാമുകിക്ക് സിന്ദൂരംചാര്‍ത്തി യുവാവ്
ജീവിച്ചിരുന്നപ്പോള്‍ കാമുകിക്ക് നല്‍കിയ വാഗ്ദാനം മരിച്ചശേഷം നിറവേറ്റി യുവാവ്. കാമുകിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് തൊട്ടുമുമ്പ് യുവാവ് മൂര്‍ദ്ധവില്‍ സിന്ദൂരം ചാര്‍ത്തി അവരെ വിവാഹം ചെയ്തു. ഉത്തര്‍ പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് ഈ അസാധാരണ സംഭവം നടന്നത്. അന്ത്യകര്‍മങ്ങള്‍ക്കായി പെണ്‍കുട്ടിയെ ചിതയിലേക്കെടുക്കും മുമ്പാണ് യുവാവ് അവളുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് തന്റെ വാഗ്ദാനം നിറവേറ്റണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും അവര്‍ സമ്മതം മൂളുകയുമായിരുന്നു. അതേസമയം പെണ്‍കുട്ടി എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുവാവ് ആ Read More…





