Healthy Food

ലൈംഗികാരോഗ്യത്തിന്‌ ആപ്പിള്‍, ധാതുപുഷ്‌ടിക്ക്‌ ഈന്തപ്പഴം…; ഗുണം അറിഞ്ഞ്‌ പഴങ്ങള്‍ കഴിക്കുക

ദാഹം ശമിപ്പിച്ച്‌ ഉന്മേഷം പ്രദാനം ചെയ്യുന്ന പഴങ്ങള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഓരോ പഴവര്‍ഗത്തിനും വ്യത്യസ്‌ത ഗുണങ്ങളാണുള്ളത്‌. അതിനാല്‍ പഴവര്‍ഗങ്ങളുടെ ഗുണമറിഞ്ഞ്‌ അവ തെരഞ്ഞെടുക്കുക. രക്‌തശുദ്ധിക്ക്‌ മുന്തിരി ആയുര്‍വേദശാസ്‌ത്ര വിധി പ്രകാരം രക്‌തവര്‍ധനവിനും രക്‌തശുദ്ധിക്കും മുന്തിരി ഒരുത്തമ ഔഷധമാണ്‌. ഇത്‌ ഊര്‍ജവും ഉന്മേഷവും പ്രദാനം ചെയ്യും. . സ്‌ത്രീകള്‍ക്കുണ്ടാകാറുള്ള ആര്‍ത്തവസംബന്ധമായ തകരാറുകള്‍ക്ക്‌ മുന്തിരിനീര്‌ കുടിക്കുക. ന്യുമോണിയ, മലേറിയ, ടൈഫോയ്‌ഡ്, ജ്വരം എന്നിവയുള്ളപ്പോള്‍ ദാഹശമനത്തിനായി മുന്തിരി ഉപയോഗിക്കാവുന്നതാണ്‌. കുടലുകളെ ശുദ്ധമാക്കി ഉടലിന്‌ ആരോഗ്യം പ്രദാനം ചെയ്യും. മുന്തിരിക്കൃഷിയില്‍ Read More…

Healthy Food

അമ്പമ്പോ! ഇതൊരു ഭീമന്‍ സ്‌ട്രോബറി തന്നെ; ലോകത്തിലെ ഏറ്റവും വലിയ സ്‌ട്രോബറി, 289 ഗ്രാം ഭാരം

സ്‌ട്രോബറി ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. അതിന്റെ ചുവപ്പ് നിറവും, മധുരവും അല്‍പ്പം പുളിയും ഇടകലര്‍ന്ന രുചിയും സ്‌ട്രോബറികള്‍ക്ക്‌ ആവശ്യക്കാര്‍ കൂടാനുള്ള കാരണമാണ്. നേരിട്ട് കഴിക്കുന്നതു കൂടാതെ ജ്യൂസ്, മിൽക് ഷേക്ക്, ഐസ്ക്രീം തുടങ്ങിയ വിഭവങ്ങളിലും സ്ട്രോബറി വ്യാപകമായി ഉപയോഗിക്കുന്നു. സാധാരണ സ്‌ട്രോബറി ഒരു കുഞ്ഞന്‍ പഴമാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ സ്‌ട്രോബറിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് ഇസ്രയേലിലാണ് വിളയിച്ചെടുത്തത്. 289 ഗ്രാമാണ് ഇതിന്റെ ഭാരം. ​പോരാതെ ഇതിന് 18 സെന്റിമീറ്റര്‍ നീളവും 4 സെന്റീമീറ്റര്‍ കട്ടിയും Read More…

Healthy Food

വലുപ്പം ഉപ്പുതരിയോളം; ലോകത്തെ ഏറ്റവും ചെറിയ പഴം; പ്രോട്ടീന്‍ കലവറ, ഭാവിയിലെ ‘സൂപ്പര്‍ഫുഡ്’

ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നവരാണ നമ്മളെല്ലാം. നമ്മുടെ പറമ്പുകളില്‍ വിളയുന്ന പഴങ്ങള്‍ക്കൊപ്പം തന്നെ വിപണിയില്‍ കിട്ടുന്ന സീസണല്‍ പഴങ്ങളും നമ്മള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ലോകത്തെ ഏറ്റവും ചെറിയ പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. അതാണ് വൊള്‍ഫിയ ഗ്ലോബോസ. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സായ ഈ പഴം ഡക്ക്വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഉണ്ടാകുന്നത്. വാട്ടര്‍മീല്‍ എന്നും വോള്‍ഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിനുള്ളത്. Read More…

Healthy Food

പാമ്പിന്റെ തൊലിയുള്ള പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കാന്‍സറും ഹൃദ്രോഗവും തടയുന്ന സലാക് ഇന്തോനേഷ്യക്കാരന്‍

തെക്കുകിഴക്കന്‍ ഏഷ്യയിലെ ഉഷ്ണമേഖലാ വിസ്മയം ‘സലാക്’ എന്ന ഒരു പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വ്യതിരിക്തമായ രൂപത്തിനും അതുല്യമായ രുചിക്കും പേരുകേട്ട ഇത് ലോകത്തിലെ ഏറ്റവും വിചിത്രമായ പഴമാണ്. പാമ്പിന്റെ ത്വക്കിന് സമാനമായ രൂപം ആയതിനാല്‍ ഇതിനെ സ്‌നേക്ക് സ്‌കിന്‍ ഫ്രൂട്ട് എന്ന് പലപ്പോഴും വിളിക്കപ്പെടുന്നു. ഒറ്റനോട്ടത്തില്‍, സലാക്കിന്റെ പുറംഭാഗം പാമ്പിന്റെ തൊലി പോലെ കാണപ്പെടുന്നു, അതുകൊണ്ടാണ് ഇതിനെ പലപ്പോഴും ‘സ്‌നേക്ക് സ്‌കിന്‍ ഫ്രൂട്ട്’ എന്ന് വിളിക്കുന്നതിന് കാരണം. ഇതിന് ചുവപ്പ് കലര്‍ന്ന തവിട്ട് നിറമുള്ളതും പാമ്പ് ചെതുമ്പലിനോട് സാമ്യമുള്ളതുമായ Read More…

Healthy Food

വ്യത്യസ്ത നിറത്തിലുള്ള പഴം പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ എന്താണ് ഗുണം ?

ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. പഴങ്ങളിലും പച്ചക്കറികളുമൊക്കെ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. പല നിറത്തിലും രുചിയിലുമുളള പഴങ്ങളും പച്ചക്കറികളുമൊക്കെ വേണം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. നമ്മളുടെ ഡയറ്റില്‍ വ്യത്യസ്ത നിറത്തിലുള്ള പഴം പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാല്‍ അതിനനുസരിച്ചുള്ള ആരോഗ്യ ഗുണങ്ങളും നമ്മള്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ ഏതെല്ലാം നിറത്തിലുള്ള Read More…

Lifestyle

ഈ പഴങ്ങളും പച്ചക്കറികളും ഒരിയ്ക്കലും ഒരുമിച്ച് കഴിയ്ക്കരുത് ; അറിയാം ദോഷവശങ്ങള്‍

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് പറയുന്നത്. ശരീരത്തിന് ഗുണത്തിന് പകരം ദോഷമായിരിയ്്ക്കും ഇവ ഉണ്ടാക്കുക. ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിയ്ക്കുന്നതും ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാകാം. ഏതൊക്കെയാണ് ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്ത പഴങ്ങളും പച്ചക്കറികളുമെന്ന് അറിയാം…

Healthy Food

സ്ത്രീകള്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിയ്ക്കണമെന്ന പഠനങ്ങള്‍. കാരണം

ജീവിതനിലവാരത്തെ ബാധിക്കുന്ന തരത്തില്‍ സ്ത്രീകളെ ദുര്‍ബലരാക്കുന്ന രോഗങ്ങളാണ് അവര്‍ക്ക് വരാറുള്ളതെന്ന് പഠനം. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ഭക്ഷണക്രമം മെച്ചപ്പെടുത്തിയും കൂടുതല്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് രോഗങ്ങള്‍ വല്ലപ്പോഴും മാത്രമോ പ്രായമാകുമ്പോഴോ വരുന്നതാണ് അവരുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടാന്‍ കാരണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബില്ലി ആര്‍. ഹാമണ്ട് പറയുന്നു. സ്ത്രീകള്‍ക്ക് കാഴ്ച നഷ്ടം, മറവിരോഗം എന്നിങ്ങനെ Read More…